
പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് നമുക്ക് കാണാം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് പറയുന്നത് ഇങ്ങനെയാണ്: “എൻ്റെ പ്രിയപ്പെട്ട ദേശവാസികളെ, ഞാൻ ഇന്ന് നിങ്ങളോട് ഒരുപാട് ഗുരുതരവും വേദനാജനകമായ സത്യമാണ് പറയാൻ പോകുന്നത്. ഭാരതത്തിനോടൊപ്പം നടക്കുന്ന യുദ്ധത്തിൽ നിന്ന് നമ്മള്‍ പിന്മാറുകയാണ്. നമ്മളുടെ സൈന്യം ധൈര്യത്തോടെ യുദ്ധം ചെയ്യുന്നു പക്ഷെ മിസൈലിൻ്റെ കുറവും, രാഷ്ട്രീയമായ ഒറ്റപ്പെടലും, ശത്രുവിൻ്റെ ശക്തിയും ചേർന്ന് നമ്മളെ കഷ്ടത്തിൽ ആക്കിയിട്ടുണ്ട്. വളരെ ഖേദമായി ഇത് പറയേണ്ടി വരുന്നു തുർക്കിയെ ഒഴിവാക്കിയ വേറെ ഒരു രാജ്യവും ഞങ്ങളോട് ഒപ്പം നിന്നില്ല. അറബ് ലോകവും, ചൈനയും അടക്കമുള്ള എല്ലാ ശക്തിശാലി രാജ്യങ്ങളും നമ്മളുടെ വിളി അവഹേളിച്ച് ഇരിക്കുന്നു. ഞാൻ മനസ്സിൽ വലിയ ഭാരമേറ്റിട്ടാണ് പറയുന്നത് ഇങ്ങനെ സ്ഥിതികൾ തുടർന്നാൽ ഉടനെ പാക്കിസ്ഥാൻ ശത്രുവിൻ്റെ കീഴിലാകും. നമ്മളുടെ ഭൂമി, സ്വാതന്ത്ര്യവും, എല്ലാം അപായത്തിലാണ്. ഞാൻ എൻ്റെ എല്ലാം ദേശവാസികളോട് ആഹ്വാനം ചെയ്യുന്നു. ഈ സമയം നിരാശയിൽ പോകാന്നുള്ളതല്ല. ഈ സമയം പാകിസ്ഥാനെ രക്ഷപെടുത്താനുള്ളതാണ്. ഈ സമയം ബലിദാനം കൊടുക്കാനുള്ളതാണ്. നമ്മൾ കുനിയില്ല, നിൽക്കില്ല. നമ്മൾ ഒന്നായാൽ ലോകത്തിലെ ഒരു ശക്തിക്കും പാകിസ്ഥാനെ നശിപ്പിക്കാൻ ആകില്ല. നമ്മൾ പാക്കിസ്ഥാനിനെ ജീവൻ സമർപ്പിച്ച് രക്ഷപെടുത്താൻ ശ്രമിച്ചാൽ പകിസ്ഥാനിന് ഒന്നും സംഭവിക്കില്ല. അള്ളാഹു നമ്മളുടെ ഒപ്പമുണ്ടാകട്ടെ.”
പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “അതി ശക്തരായ ഇന്ത്യയെ നേരിടാനുള്ള ശേഷി തങ്ങൾക്കില്ലെന്നും.. അതുകൊണ്ട് യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെന്നും പാകിസ്ഥാനിലെ ജനങ്ങളോട് പരസ്യമായി കരഞ്ഞു പറയുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി…”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഷേബാസ് ഷെരീഫ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ എന്ന് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇത്തരത്തിൽ യാതൊരു റിപ്പോർട്ട് എവിടെയും കണ്ടെത്തിയില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ അത് വലിയ വർത്തയായേനെ. ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയാൽ ഈ പ്രസംഗം പാകിസ്ഥാനിലെ നാഷണൽ അസംബ്ലിയിൽ നടത്തിയതാണെന്ന് മനസിലാകുന്നു. പാക് പ്രധാനമന്ത്രി അവസാനമായി അസംബ്ലിയിൽ പ്രസംഗിച്ചത് 7 മെയ് 2025നായിരുന്നു. ആ പ്രസംഗത്തിൻ്റെ വീഡിയോ നമുക്ക് താഴെ കാണാം.
ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയാൽ നമുക്ക് ചില കാര്യങ്ങൾ മനസിലാകും.
- സംസാരവും ചുണ്ടിൻ്റെ ചലനവും സിങ്ക് ആവുന്നില്ല.
- വീഡിയോയിൽ കാണുന്ന വസ്തുക്കൾ അതായത് പുസ്തകവും പിന്നിൽ ഇരിക്കുന്ന എം.പിയുടെ കൈയും അനങ്ങുന്നുണ്ട്.
ഈ കാര്യം താഴെ നൽകിയ വീഡിയോയിൽ നമുക്ക് കാണാം. വീഡിയോയുടെ ഒരു ക്ലിപ്പാണ് ഇത്. ക്ലിപ്പ് സ്ലോ മോഷനിൽ ആണ്.
ഞങ്ങൾ 11 ലാബ്സ് എന്ന എ.ഐ. വെബ്സൈറ്റിൽ ഈ വീഡിയോയിൽ കേൾക്കുന്ന ശബ്ദം പരിശോധിച്ചപ്പോൾ ഈ ശബ്ദം 11 ലാബ്സ് ഉപയോഗിച്ച് നിർമിച്ചിട്ടുണ്ടാകാം എന്നതിന് 96% സാധ്യതയുണ്ട് എന്ന് കണ്ടെത്തി.
Hive Moderation എന്ന വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴും ഈ വീഡിയോയിൽ കേൾക്കുന്ന ശബ്ദം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പരിശോധനയുടെ ഫലങ്ങളിൽ നിന്ന് കണ്ടെത്തി.
നിഗമനം
പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ AI നിർമിതമാണ്
Fact Check By: K. MukundanResult: False
