
ഇന്ത്യയുടെ തിരിച്ചടി കണ്ട് പേടിച്ച പാക് ഭീകരൻ ഹാഫീസ് സയീദ് മാധ്യമങ്ങളോട് സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇന്ത്യയിൽ 2008ൽ മുംബൈയിൽ നടന്ന ആക്രമണത്തിൻ്റെ മാസ്റ്റർ മൈൻഡ് ലഷ്കർ എ തയ്യബ മേധാവി ഹഫീസ് സയ്യീദ് മാധ്യമങ്ങളോട് സംസാരിക്കുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “പേടിച്ചു തൂ#കറാച്ചി പൊട്ടന്മാർ ഇന്നാണ് പുറത്തിറങ്ങിയത് 🤣😁😁”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ അസോസിയേറ്റഡ് പ്രസ് (AP) ഫെബ്രുവരി 2017ൽ അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
വീഡിയോ കാണാൻ – YouTube | Archived
ഈ വീഡിയോയുടെ വിവരണം പ്രകാരം മുംബൈ ആക്രമണത്തിൻ്റെ പിന്നിലുള്ള ലഷ്കർ എ തയ്യബയും ജമാഅത് ഉദ് ദാവായുടെയും മേധാവി ഹഫീസ് സയ്യിദിന് 31 ജനുവരി 2017ന് പാകിസ്ഥാൻ വീട്ടിൽ തടഞ്ഞപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങളാണ് ഇത്. ഇന്ത്യയും അമേരിക്കയുടെയും സമ്മർദ്ദത്തിലാണ് പാക്കിസ്ഥാൻ സർക്കാർ എന്നെ തടയുന്നത് എന്ന് സയ്യിദ് മാധ്യമങ്ങളോട് പറയുന്നു.
പക്ഷെ ഇയാളെ പാകിസ്ഥാനിലെ കോടതി നവംബർ 2017ൽ വിട്ടു. പിന്നീട് പുൽവാമയിൽ ആക്രമണം നടന്നത്തിനെ ശേഷം ഇയാളെ പാക്കിസ്ഥാൻ വീണ്ടും അറസ്റ്റ് ചെയ്തു. ഏപ്രിൽ 2022ൽ ഇയാളെ പാകിസ്ഥാനിലെ കോടതി 31 കൊല്ലം തടവിൻ്റെ ശിക്ഷ പ്രഖ്യാപിച്ചു.
വാർത്ത വായിക്കാൻ – Al Jazeera | Archived
ഈയിടെയായി ഹഫീസ് സയ്യിദ് പരസ്യമായി പുറത് വന്നത്തിൻ്റെ വിശ്വസനീയമായ റിപോർട്ടുകൾ കണ്ടെത്തിയില്ല.
നിഗമനം
ഇന്ത്യയുടെ തിരിച്ചടി കണ്ട് പേടിച്ച പാക് ഭീകരൻ ഹാഫീസ് സയീദ് മാധ്യമങ്ങളോട് സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 8 കൊല്ലം പഴയ വീഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യയുടെ തിരിച്ചടി കണ്ട് പേടിച്ച പാക് ഭീകരൻ ഹാഫീസ് സയീദ് പുറത്ത് വന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ
Written By: Mukundan KResult: Misleading
