സൈന്യത്തിന് ആയുധം വാങ്ങാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന സന്ദേശം വ്യാജം…. വസ്തുത അറിയൂ…

ദേശീയം | National

ഇന്ത്യയുമായി ഉഭയകക്ഷി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സംയോജിത സംഭാഷണം പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യാഴാഴ്ച ആവശ്യപ്പെട്ടു, അതോടൊപ്പം വെടിനിർത്തൽ കരാർ മെയ് 18 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

“*സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോദി സർക്കാരിൻ്റെ മറ്റൊരു നല്ല തീരുമാനം:*……..

*പ്രതിദിനം ഒരു രൂപ മാത്രം, അതും ഇന്ത്യൻ സൈന്യത്തിന്. ഇന്നലത്തെ ക്യാബിനറ്റ് യോഗത്തിൽ, ഇന്ത്യൻ സൈന്യത്തിൻ്റെ നവീകരണത്തിനും യുദ്ധമേഖലയിൽ പരിക്കേൽക്കുകയോ വീരമൃത്യു വരിക്കുകയോ ചെയ്യുന്ന സൈനികർക്കായി മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നു. അതിൽ ഓരോ ഇന്ത്യക്കാരനും അവൻ്റെ/അവളുടെ സ്വന്തം ഇഷ്ടപ്രകാരം എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. ഇത് 1 രൂപ മുതൽ ആരംഭിക്കുന്നതും പരിധിയില്ലാത്തതുമാണ്.*

*സൈന്യത്തിനും അർദ്ധസൈനിക സേനയ്ക്കും ആയുധങ്ങൾ വാങ്ങാനും ഈ പണം ഉപയോഗിക്കും. ന്യൂഡൽഹി, *മൻ കി ബാത്, ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയിലെ ആളുകളുടെ നിർദ്ദേശപ്രകാരം, ഇന്നത്തെ കത്തുന്ന സാഹചര്യത്തിൽ മോദി സർക്കാർ ഒടുവിൽ തീരുമാനമെടുത്തു, കാനറ ബാങ്കിൽ ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി ഫണ്ട് അക്കൗണ്ട് ആരംഭിച്ചു.* 

*ഇത് ചലച്ചിത്ര താരം അക്ഷയ് കുമാറിൻ്റെ മാസ്റ്റർ സ്ട്രോക്ക് ആണ്. ഇന്ത്യ ഒരു സൂപ്പർ പവർ ആകുന്നത് തടയാൻ ആർക്കും കഴിയില്ല. ഇന്ത്യയിലെ 130 കോടി ജനസംഖ്യയുടെ 70% പോലും ഈ ഫണ്ടിലേക്ക് ദിവസവും ഒരു രൂപ മാത്രം നിക്ഷേപിച്ചാൽ, ആ ഒരു രൂപ ഒരു ദിവസം 100 കോടിയായി മാറും. 30 ദിവസം കൊണ്ട് 3000 കോടിയും ഒരു വർഷം കൊണ്ട് 36000 കോടിയും. പാക്കിസ്ഥാൻ്റെ വാർഷിക പ്രതിരോധ ബജറ്റ് 36,000 കോടി രൂപ പോലുമില്ല. ഉപയോഗശൂന്യമായ ജോലിക്ക് നമ്മൾ ദിവസവും 100, 1000 രൂപ ചിലവഴിക്കുന്നു, പക്ഷേ സൈന്യത്തിന് ഒരു രൂപ കൊടുത്താൽ തീർച്ചയായും ഇന്ത്യ ഒരു സൂപ്പർ പവർ ആകും.*

*നിങ്ങളുടെ ഈ പണം പ്രതിരോധ മന്ത്രാലയത്തിൻ്റെ ആർമി അസിസ്റ്റൻസ് ആൻഡ് വാർ കാഷ്വാലിറ്റി ഫണ്ടിൽ നേരിട്ട് നിക്ഷേപിക്കും. സൈനിക സാമഗ്രികൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമാകും*

*അതിനാൽ, മോദിജിയുടെ ഈ പ്രചാരണത്തിൽ ചേരൂ, സൈന്യത്തെ നേരിട്ട് സഹായിക്കൂ.*

പാക്കിസ്ഥാനെക്കുറിച്ച് ചീത്തവിളിച്ചതുകൊണ്ടും റോഡ് ഉപരോധിച്ചതുകൊണ്ടും പ്രസ്താവനകൾ നടത്തിയതുകൊണ്ടും ഒന്നും നേടാനാവില്ല. മോദിയുടെയും രാജ്യത്തെ ജനങ്ങളുടെയും ചിന്തകൾ നടപ്പിലാക്കുകയും നിങ്ങളുടെ രാജ്യത്തിൻ്റെ സൈന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക. അങ്ങനെ പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു രാജ്യത്തിൻ്റെയും സഹായമില്ലാതെ തങ്ങളുടെ പദവി കാണിക്കാനാകുംബാങ്ക് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

*ബാങ്ക് വിശദാംശങ്ങൾ:*

*കാനറ ബാങ്ക്*

*A/C പേര്: ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റികൾ,*

*എ/സി നമ്പർ:* *90552010165915*

*IFSC കോഡ്:* *CNRB0000267*

*സൗത്ത് എക്സ്റ്റൻഷൻ ബ്രാഞ്ച്, ന്യൂഡൽഹി.*

👉*കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും ഈ സന്ദേശം അയക്കുക*

*ചിലർ അയക്കില്ല പക്ഷെ നിങ്ങൾ തീർച്ചയായും അയക്കുമെന്ന് ഉറപ്പുണ്ട്*

🙏*ജയ് ഹിന്ദ്. വന്ദേമാതരം.*🙏

2020”

എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ സന്ദേശം അടിസ്ഥാനരഹിതമാണെന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഇത്തരമൊരു ധനസമാഹരണം നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ സന്ദേശത്തിന്‍റെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു ധനസമാഹരണം നടക്കുന്നതായി വിശ്വസനീയമായ യാതൊരു റിപ്പോര്‍ട്ടുകളും കണ്ടെത്തിയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാണ്ട് 2017  മുതല്‍ സമാന സന്ദേശം പ്രചരിക്കുന്നുണ്ട്. ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇന്ത്യൻ ആർമിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചപ്പോൾ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജിപിഐ) – ഇന്ത്യൻ ആർമി നല്‍കിയ ട്വീറ്റ് ലഭിച്ചു. 

ട്വീറ്റ് ചെയ്തിട്ടുള്ളത് 2016 സെപ്റ്റംബര്‍ രണ്ടിനാണ്.  സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍മി ഫണ്ടിനെ കുറിച്ചുള്ള പ്രചരണത്തില്‍ ചില തെറ്റുകള്‍ ഉണ്ടെന്നും ശരിയായ കാര്യം ഇനി പറയുന്നവയാണ് എന്നും വ്യക്തമാക്കുന്നതുമാണ് ട്വീറ്റ്. 

യുദ്ധത്തിനിടെ പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സൈനികരുടെ കുടുംബത്തിന്‍റെ ക്ഷേമനിധിയ്ക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി വാര്‍ത്തയുണ്ട്. 2022 ഡിസംബര്‍ 12ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ വിഷയത്തെ കുറിച്ച് നല്‍കിയ മറുപടിയെക്കുറിച്ചാണ്. 

ട്വീറ്റിൽ നൽകിയിരിക്കുന്ന എന്ന വിശദീകരണം ഇങ്ങനെയാണ്.

 ഇന്ത്യൻ ആർമിക്ക് സംഭാവന നൽകാൻ രാജ്യത്ത് ഒരു പൊതുവികാരം രൂപപ്പെട്ടതായി മനസ്സിലാക്കുന്നു. ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും സംഭാവന നൽകാൻ വേണ്ടി രാജ്യസ്നേഹമുള്ള പൗരന്മാർ ആഗ്രഹിക്കുന്നുണ്ട്. മുമ്പ് ഇതേ അഭ്യർത്ഥന വന്നിരുന്നു. രക്തസാക്ഷികളുടെ ഉറ്റവർക്കും ആശ്രിതർക്കും വേണ്ടി ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ കാഷ്വാലിറ്റി എന്നൊരു അക്കൗണ്ട് തുറന്നിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യത്തിനായി ഇതിലേക്ക് സംഭാവന നൽകാവുന്നതാണ്. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾക്കും ഉറ്റവർക്കും ആശ്രിതർക്കും അവരുടെ ക്ഷേമത്തിനായി ആണ് ഫണ്ട് വിനിയോഗിക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സിൻഡിക്കേറ്റ് ബാങ്ക് അന്ന് ഒരു പ്രസ്താവന ഇറക്കിയിരുന്നു. ആർമിയുടെ ഇത്തരത്തിലൊരു ഫണ്ട് തങ്ങളുടെ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട് എന്ന് എന്ന പ്രസ്താവനയില്‍  വ്യക്തമാക്കുന്നു. ഇപ്പോൾ സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചിട്ടുണ്ട്. അതിനാൽ അവരുടെ പേരിലുള്ള ഔദ്യോഗിക വെബ്സൈറ്റ് നിലവിലില്ല. വാര്‍ത്താ റിപ്പോര്‍ട്ടില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു. 

 കൂടാതെ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത്തരത്തിലുള്ള വെല്‍ഫെയര്‍ ഫണ്ടിനെ കുറിച്ചുള്ള ഒരു അറിയിപ്പ് കാണാം. 

ഇന്ത്യന്‍ ആര്‍മി ഈ വെല്‍ഫെയര്‍ ഫണ്ട് 2016 ല്‍ രൂപീകരിച്ചത് യുദ്ധ അപകടങ്ങൾക്കൊ ആയുധങ്ങള്‍ വാങ്ങാനോ അല്ല. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ വിധവകൾ, ഉറ്റവർ, ആശ്രിതർ എന്നിവരുടെ  ക്ഷേമത്തിനായി ആണ് ഫണ്ട് വിനിയോഗിക്കുന്നത്. അതുപോലെ ഒരു രൂപ മാത്രമല്ല, ഇഷ്ടമുള്ള തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി അക്കൌണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

നിഗമനം

തെറ്റായ സന്ദേശമാണ്. ഇന്ത്യന്‍ ആര്‍മി വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചത് യുദ്ധ അപകടങ്ങൾക്കൊ ആയുധങ്ങള്‍  വാങ്ങാനോ അല്ല. സിയാച്ചിനിലെ ഹിമപാതത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികരുടെ ഉറ്റവരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ട് പിന്നീട് യുദ്ധത്തില്‍ രക്തസാക്ഷികള്‍ ആയ സൈനികരുടെ വിധവകള്‍, ഉറ്റവര്‍, ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനായി കൂടി വ്യാപിപ്പിക്കുകയാണ്‌ ഉണ്ടായത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൈന്യത്തിന് ആയുധം വാങ്ങാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന സന്ദേശം വ്യാജം…. വസ്തുത അറിയൂ…

Written By: Vasuki S 

Result: False