ജി-7 ഉച്ചകോടി ഫോട്ടോ സെഷനില്‍ നരേന്ദ്ര മോദിയെ അവഗണിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്… സത്യമറിയൂ…

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

51-ാമത് ജി-7 ഉച്ചകോടി 2025 ജൂണ്‍ 15 മുതല്‍ 17 വരെകാനഡയിലെ കനാനസ്‌കിസിൽ സംഘടിപ്പിച്ചു. ഇതിനുമുമ്പ് 2002-ലാണ് കനാനസ്‌കിസ് ജി-7 ഉച്ചകോടിക്ക് വേദിയായത്. യൂറോപ്യന്‍ യൂണിയനും പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യ കൂടാതെ, ഓസ്‌ട്രേലിയ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇത്തവണത്തെ ജി-7 ഉച്ചകോടിയിലേക്ക് അതിഥികളായി ക്ഷണം ലഭിച്ചിട്ടുണ്ട്. കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടി, പ്രത്യേകിച്ച് ഇസ്രായേലും ഇറാനും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ്. ഉക്രേനിയൻ പ്രസിഡന്‍റ്  വോളോഡിമർ സെലെൻസ്‌കിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിലെ അതിഥി നേതാക്കളിൽ ഉൾപ്പെടും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 

ഈ പശ്ചാത്തലത്തില്‍ ജി-7 ഉച്ചകോടിയിലെ ഫോട്ടോ സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഗണിച്ചതായി അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യ തലവന്മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെട്ടിട്ടില്ല. മോദിയെ ഫോട്ടോ ജി-7 ഉച്ചകോടിയില്‍ അവഗണിച്ചതിന് സൂചനയാണ് ഈ ചിത്രം എന്ന് പരിഹസിച്ചുകൊണ്ട്  ഒപ്പമുള്ള വിവരണം ഇങ്ങനെ: “G7 ഉച്ചകോടിയിൽ വിദ്യാഭ്യാസം ഉള്ള ഒരുത്തനെ കൂടെ നിർത്താൻ ട്രമ്പ് ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് മടി അതാണ്‌ വിദ്യാഭ്യാസത്തിന്റെ പവർ….

ബിസ്വം കാക്കും ബിസ്വ ഗുരു ലോക ജനതയുടെ ഹൃദയത്തിൽ ആണ് വസിക്കുന്നത് ♥️

അല്ലാതെ ഇമ്മാതിരി ഫോട്ടോ ഷൂട്ടിലൊന്നും അദ്ദേഹത്തിനു താല്പര്യം ഇല്ല 😏

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഉച്ചകോടിയില്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ജി-7 ഉച്ചകോടിയുടെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളില്‍ വന്നിരുന്നു. നരേന്ദ്ര മോദിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ കുറിച്ചും കനേഡിയന്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍   ലഭ്യമാണ്. 

കൂടാതെ പ്രധാനമന്ത്രി മോദിയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തതിന്‍റെ  വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ ANI ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഈ ചിത്രമുണ്ട്. 

ഉച്ചകോടിയിലെ ആദ്യ ദിനത്തിലെ ചിത്രമാണിത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ജി-7 ഇതര രാഷ്ട്രനേതാക്കളുടെ അഭിസംബോധന തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യ ജി-7 ഉച്ചകോടി അംഗമല്ല. 

ലോകത്തിലെ ഏറ്റവും വലിയ ഏഴ് വികസിത സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക യോഗമാണ് ജി-7 ഉച്ചകോടി. യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ. ഈ രാജ്യങ്ങൾ ആഗോള സാമ്പത്തിക നയങ്ങൾ, സുരക്ഷ, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു. ഇന്ത്യ അംഗമല്ലെങ്കിലും  ഉച്ചകോടികളിൽ അതിഥിയായി എപ്പോഴും ക്ഷണം ലഭിക്കാറുണ്ട്. യൂറോപ്യൻ യൂണിയനും ജി7 യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്, പക്ഷേ അംഗത്വമോ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനമോ വഹിക്കുന്നില്ല. 1975-ലാണ് G-7 സ്ഥാപിതമായത്. ആറ് കമ്മ്യൂണിസ്റ്റ് ഇതര വ്യാവസായിക രാജ്യങ്ങൾ ചേർന്ന് ഗ്രൂപ്പ് ഓഫ് സിക്സ് (G-6) ആയി ആദ്യം രൂപീകരിച്ച ശേഷം  1976-ൽ കാനഡ അതിൽ ചേരുകയും G-7 ആയി മാറുകയും ചെയ്തു

നരേന്ദ്രമോദിയുടെ എക്സ് ഹാന്‍റിലില്‍ അദ്ദേഹം കാനഡയിലെത്തി രാഷ്ട്ര നേതാക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന  സമയത്തെ ചിത്രം ജൂണ്‍ 17ന്  പങ്കുവെച്ചിട്ടുണ്ട്. ജി-7 ഇതര രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണിത്. 

ഉച്ചകോടിയുടെ ഭാഗമായി സുപ്രധാന വിഷയങ്ങളില്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. പല മാധ്യമങ്ങളും ഈ ചിത്രം ഉള്‍പ്പെടുത്തി  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉച്ചകോടിയിലോ ഫോട്ടോ സെഷനിലോ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ജി-7 ഉച്ചകോടിയുടെ ഫോട്ടോ സെഷനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഗണിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി കാനഡയില്‍ എത്തുന്നതിനു മുമ്പ് പകര്‍ത്തിയതാണ്. ഊഷ്മളമായ സ്വീകരണമാണ് ഉച്ചകോടിയില്‍ പങ്കെടുത്ത മോദിക്ക് ലഭിച്ചത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ജി-7 ഉച്ചകോടി ഫോട്ടോ സെഷനില്‍ നരേന്ദ്ര മോദിയെ അവഗണിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്… സത്യമറിയൂ…

Written By: Vasuki S  

Result: False

Leave a Reply