
അമേരിക്കയിൽ 13000 ഡോളർ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിനോദസഞ്ചാരി അന്യ അവലാനിയെ പിടികൂടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു തുണി കടയിൽ മോഷണം നടത്തി അടിവസ്ത്രത്തിൽ സാധനങ്ങൾ കടത്തി കൊണ്ട് പോകുന്നതിനിടെ പിടിക്കപ്പെട്ട ഒരു വനിതയെ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ പണ്ട്….. രാവിലെ റേഡിയോയിൽ ഒരു പരസ്യമുണ്ടായിരിന്നൂ… കോട്ടയം അയ്യപ്പാസ്.. പുറത്ത് നിന്ന് നോക്കിയാൽ ചെറുതായി തോന്നും അകത്ത് കയറിയാൽ അതിവിശാലമായ ഷോറൂം… ഇത്…. ദുർഗാവാഹിനി അനയ അവ്‌ലാനി അമേരിക്കയിലേക്ക് പോയി ഒരു കടയിൽ കയറി, 7 മണിക്കൂർ ഷോപ്പിംഗ് നടത്തി, 1300 ഡോളർ അഥവാ 1 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. പിന്നിട് നടന്നത് ചരിത്രമായിരുന്നു”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ അമേരിക്കയിൽ പിടിയിലായ ഇന്ത്യൻ വനിതയുടേതല്ല എന്ന് കണ്ടെത്തി. റെക്കോർഡ് എന്ന മെക്സിക്കൻ മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് പ്രകാരം ഈ സംഭവം ഏപ്രിൽ 29ന് മെക്സിക്കോയിലെ മോൺറ്റെരെ എന്ന നഗരത്തിൽ നടന്നതാണ്. ഗർഭിണിയാണ് എന്ന് നടിച്ച് ഈ സ്ത്രീ ഒരു കടയിൽ നിന്ന് തുണികൾ മോഷ്ടിച്ച് കൊണ്ട് പോകാൻ ശ്രമിച്ചു. പക്ഷെ ഗാർഡുകൾക്ക് സംശയമുണ്ടായപ്പോൾ ഈ വനിതയെ പിടികൂടി.
വാർത്ത വായിക്കാൻ – Record | Archived Link
ഈ സംഭവത്തെ കുറിച്ച് സോക്കലോ എന്ന മെക്സിക്കൻ മാധ്യമം അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഒരു വാർത്ത വീഡിയോയിൽ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. ഈ വാർത്തയിൽ നിന്ന് ഈ സംഭവം മെക്സിക്കോയിൽ നടന്നതാണെന്ന് വ്യക്തമാകുന്നുണ്ട്.
14 ജൂലൈ 2025ന് അമേരിക്കയിലെ ഇല്ലിനോയിയിൽ ജിമിഷ അവലാനി എന്ന ഇന്ത്യൻ വിനോദസഞ്ചാരിയെ ടാർഗറ്റ് എന്ന ഡിപ്പാർട്ട്മെൻ്റൽ സ്റ്റോറിൽ നിന്ന് 13000 ഡോളർ വില വരുന്ന സാധങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നത്തിനിടെ പിടിക്കപ്പെട്ടിരുന്നു. പോലീസിൻ്റെ ബോഡി ക്യാം ഫൂട്ടെജ് റിലീസ് ആയതിന് ശേഷമാണ് ഈ സംഭവം നമ്മുടെ മുന്നിൽ വന്നത്. വാർത്തകൾ പ്രകാരം ഈ സംഭവം 1 മെയ് 2025നാണ് സംഭവിച്ചത്.
ജിമിഷ വീഡിയോയിൽ തൻ്റെ പേര് അന്യ പറയുന്നത് നമുക്ക് കേൾക്കാം പക്ഷെ അവരുടെ യഥാർത്ഥ പേര് ജിമിഷ എന്നാണ്. ജിമിഷയുടെ രാഷ്ട്രീയ ബന്ധം എവിടെയും പുറത്ത് വന്നിട്ടില്ല. അതിനാൽ ജിമിഷ അവലാനി കോൺഗ്രസ് അംഗമാണോ, ബിജെപി അംഗമാണോ അതോ വേറെ ഏതെങ്കിലും പാർട്ടിയുടെ അംഗമാണോ എന്ന് പറയാൻ പറ്റില്ല.
നിഗമനം
അമേരിക്കയിൽ 13000 ഡോളർ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിനോദസഞ്ചാരി അന്യ അവലാനിയെ പിടികൂടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ മെക്സിക്കോയിൽ ഏപ്രിലിൽ നടന്ന ഒരു അസംബന്ധിതമായ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. .
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വൈറൽ വിഡിയോയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് തുണികൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ വനിത ഇന്ത്യനല്ല
Fact Check By: Mukundan KResult: Misleading
