മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍റെ പഴയ വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുന്നു…
Image Credits: Dibyangshu Sarkar / AFP
മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കന്യാസ്ത്രികള്‍ക്ക് അനാഥ കുട്ടികളെ കടത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ് സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
പക്ഷെ ഈ വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത 4 കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ കന്യാസ്ത്രിക്ക് പിന്നിട് ഝാ൪ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിലുള്ള വാചകം പറയുന്നത്, “അനാഥ കുട്ടികളെ വിറ്റ് പണമാക്കിയ സംഭവം: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു.” ഈ വാര്‍ത്തയെ കുറിച്ച്പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതൊന്നും മനോരമയോ, മംഗളമോ, മാതൃഭൂമിയോ എന്നല്ല, ഒരു ചാനലും കാണിക്കില്ല. ഇങ്ങനേമൊക്കെ നടക്കുന്നുണ്ടിവിടെ.”
എന്നാല്‍ ഈ വാര്‍ത്ത എത്രത്തോളം സത്യമാണ് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പഴയ ചില റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഈയിടെ ഇത്തരമൊരു വാര്‍ത്ത എവിടെയും പ്രസിദ്ധികരിച്ചതായി കണ്ടെത്തിയില്ല. ഈ വാര്‍ത്തയുമായി സാമ്യമുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് കിട്ടിയത് കുറഞ്ഞത് 4 കൊല്ലമെങ്കിലും പഴയതാണ്. ജനുവരി 2019ല്‍ സുപ്രീം കോടതി അനാഥ കുട്ടികളെ കടത്തിയ കേസില്‍ ഝാ൪ഖണ്ഡിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു കന്യാസ്ത്രി സിസ്റ്റര്‍ കന്‍സീലിയ ബാക്സ്ലയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
വാര്‍ത്ത വായിക്കാന്‍ - La Croix | Archived Link
വാര്‍ത്ത പ്രകാരം സിസ്റ്റര്‍ കന്‍സീലിയ റാന്‍ചിയില്‍ അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടി നിര്‍മല്‍ ഹൃദയ് എന്നൊരു ആശ്രമം നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരി ഒരു ദമ്പതിയില്‍ നിന്ന് കാശ് വാങ്ങിച്ച് ഒരു കുഞ്ഞിനെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ പിന്നിട് ഈ ജീവനക്കാരി അവര്‍ക്ക് കുഞ്ഞിനെ നല്‍കിയില്ല. ഈ സംഭവത്തില്‍ ജൂലൈ 4, 2018ന് പോലീസ് ആ ജീവനക്കാരിക്കൊപ്പം സിസ്റ്റര്‍ കന്‍സീലിയയും അറസ്റ്റ് ചെയ്തത്.
പോലീസ് ഇതുവരെ കുറ്റംചുമത്തിയില്ല എന്ന കാരണം കൊണ്ട് ജനുവരിയില്‍, സുപ്രീം കോടതി സിസ്റ്റര്‍ കന്‍സീലിയയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു.
പക്ഷെ ഇതേ കൊല്ലം സെപ്റ്റംബറില്‍ സിസ്റ്റര്‍ കന്‍സീലിയക്ക് ഝാ൪ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കി. സെപ്റ്റംബര്‍ 27, 2019ന് ഝാ൪ഖണ്ഡ് ഹൈക്കോടതി 10000 രൂപയുടെ ബോണ്ടിന്‍റെ ഗ്യാരണ്ടിയിൽ ജാമ്യം നല്‍കി. സിസ്റ്റര്‍ കന്‍സീലിയയുടെ പാസ്പ്പോര്‍ട്ട് ഹൈക്കോടതി ജപ്തി ചെയ്തിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിഗമനം
2019ലെ പഴയ വാര്‍ത്തയാണ് നിലവില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. ജൂലൈ 2018നാണ് ഝാര്‍ഖണ്ഡിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു കന്യാസ്ത്രി സിസ്റ്റര്‍ കന്‍സീലിയയെ ഝാര്‍ഖണ്ഡ് പോലീസ് കുട്ടികളെ കടത്തുന്നതിന്‍റെ ഒരു കേസില്‍ അറസ്റ്റ് ചെയ്തത്. ജനുവരിയില്‍ സിസ്റ്റര്‍ കന്‍സീലിയ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. 2019 സെപ്റ്റംബറില്‍ ഝാര്‍ഖണ്ഡ് ഹൈ കോടതി സിസ്റ്റര്‍ കന്‍സീലിയയ്ക്ക് ജാമ്യം നല്‍കിയിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍റെ പഴയ വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുന്നു...
Fact Check By: K. MukundanResult: Misleading