രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടന്ന വോട്ട് അധികാർ റാലിയിൽ വന്ന ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ജനസാഗരം കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ബീഹാറിൽ Rahul Gandhi യാത്ര 🔥🔥”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ 22 ജൂൺ 2025ന് ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ പെഡഗാവിൽ നടന്ന കാളകളുടെ റേസിൻ്റെതാണ്. ഇതേ റേസിന്‍റെ പല വീഡിയോകള്‍ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. ഇതേ പോലെയുള്ള ഒരു വീഡിയോ നമുക്ക് താഴെ നൽകിയ പോസ്റ്റിൽ കാണാം.
ഗൂഗിളിൽ ഈ സ്ഥലത്തിൻ്റെ ചിത്രം ലഭിച്ചു. ഈ ചിത്രം താഴെ കാണാം.
മുകളിൽ നൽകിയ വീഡിയോകളിലും ഗൂഗിളിൽ കാണുന്ന ഹിന്ദകേസരി മൈദാനത്തിലും നമുക്ക് മലകൾ കാണാം. ഈ വീഡിയോയിൽ കാണുന്ന മലയും ഗൂഗിളിൽ ലഭ്യമുള്ള ചിത്രത്തിലും കാണുന്ന മലകൾ തമ്മിലുള്ള താരതമ്യം നമുക്ക് കാണാം.
നിഗമനം
രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടന്ന വോട്ട് അധികാർ റാലിയിൽ വന്ന ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മഹാരാഷ്ട്രയിൽ കാളകളുടെ ഓട്ടത്തിൻ്റെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മഹരാഷ്ട്രയിലെ ദൃശ്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ ജനസാഗരം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
