മാലിദ്വീപിലെ വീഡിയോ നേപ്പാളിൽ പ്രധാനമന്ത്രി മോദിയെ സിന്ദാബാദ് വിളിച്ച് നടത്തിയ മഹാറാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

നേപ്പാളിൽ ജൻ സി പ്രകടനത്തിൽ നരേന്ദ്ര മോദി സിന്ദാബാദ് വിളികളോടെ മഹാറാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  നരേന്ദ്ര മോദി സിന്ദാബാദ് എന്ന വിളികൾ നമുക്ക് കേൾക്കാം. ദൃശ്യങ്ങളിൽ ചിലർ ഇന്ത്യയുടെ പതാകയുമായി നില്കുന്നത് കാണാം. അതെ സമയം താഴെയുള്ള ദൃശ്യങ്ങളിൽ നേപ്പാളി യുവാക്കളുടെ ഒരു റാലി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് : 

“നേപ്പാളിൽ ജൻ സി പ്രകടനത്തിൽ നരേന്ദ്ര മോദി സിന്ദാബാദ് വിളികളോടെ മഹാറാലി..”

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ റാലിയുടെ ഒരു വീഡിയോ  Instagramൽ ലഭിച്ചു. 

Archived

ഫേസ്‌ബുക്കിലും ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഇതിൽ എവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിന്ദാബാദ് വിളിച്ച് പോകുന്നതായി കേൾക്കുന്നില്ല. നേപ്പാളിൽ പ്രതിഷേധത്തിന് ലഭിച്ച വിജയം ആഘോഷിക്കുന്ന ജെൻ സിയുടെ റാലിയാണിത് എന്ന് വീഡിയോയുടെ അടികുറിപ്പിൽ നിന്ന് മനസിലാകുന്നു.  

ഞങ്ങൾ വീഡിയോയിൽ ഇൻസെറ്റിൽ നൽകിയ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പ്രധാനമന്ത്രി ജൂലൈയിൽ മാലിദ്വീപിൽ സന്ദർശനത്തിനായി എത്തിയപ്പോൾ എടുത്തതാണെന്ന് വ്യക്തമായി. ഈ വീഡിയോയിൽ നരേന്ദ്ര മോദി സിന്ദാബാദ് വിളിക്കുന്നത് നമുക്ക് കേൾക്കാം. ഈ ദൃശ്യങ്ങൾക്ക് നേപ്പാളിൽ നടന്ന പ്രതിഷേധവുമായി യാതൊരു ബന്ധമില്ല. 25 ജൂലൈ 2025ന് ഓൾ ഇന്ത്യ റേഡിയോ അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഈ വീഡിയോ നമുക്ക് താഴെ കാണാം.

Archived

നിഗമനം

നേപ്പാളിൽ ജൻ സി പ്രകടനത്തിൽ നരേന്ദ്ര മോദി സിന്ദാബാദ് വിളികളോടെ മഹാറാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത ദൃശ്യങ്ങളാണ്. മറ്റു ദൃശ്യങ്ങളിൽ കാണുന്നത് നേപ്പാളിലെ ജെൻ സി യുവാക്കൾ അവരുടെ വിജയം ആഘോഷിക്കുന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മാലിദ്വീപിലെ വീഡിയോ നേപ്പാളിൽ പ്രധാനമന്ത്രി മോദിയെ സിന്ദാബാദ് വിളിച്ച് നടത്തിയ മഹാറാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K  

Result: False