കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെയും കള്ളൻ വിളിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിക്കുന്നത് കാണാം. വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് പറയുന്നത് ഇങ്ങനെയാണ്: “രാഹുൽജിയും തേജസ്വിയും ഇപ്പോഴും മോഷണം നടത്താനുള്ള ശീലമുള്ളവരാണ്. അവർ വോട്ട് മോഷ്ടിക്കുന്നു, കാശ് മോഷ്ടിക്കുന്നു കൂടാതെ ബാങ്കിൽ നിന്ന് മോഷ്ടിച്ച് ഓടി പോയവരെയും അവർ സംരക്ഷിക്കുന്നു. ”
പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കോൺഗ്രസിന്റെ ഗതികേട് ���” എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മല്ലികാർജുൻ ഖാർഗെ നടത്തിയ ഈ പ്രസംഗത്തിൻ്റെ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ ഇന്ത്യ ടുഡേയുടെ യുട്യൂബ് ചാനലിൽ ലഭിച്ചു. ഈ വീഡിയോയിൽ 2:03 മുതൽ 2:37 വരെ അദ്ദേഹം പറയുന്നത് കേൾക്കുക.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “രാഹുൽജിയും തേജസ്വിയും അവരെ (ബിജെപിയെ) ഭയന്നില്ല 15 ദിവസത്തിൻ്റെ യാത്ര ഇവർ പൂർത്തിയാക്കി. ഇത് വോട്ട് മോഷണത്തിൻ്റെ പ്രശ്നമാണ്. മോദിജി ഇപ്പോഴും മോഷണം നടത്താൻ ശീലിച്ചുപോയ വ്യക്തിയാണ്. അദ്ദേഹം വോട്ട് മോഷ്ടിക്കുന്നു, കാശ് മോഷ്ടിക്കുന്നു കൂടാതെ ബാങ്കിൽ നിന്ന് മോഷ്ടിച്ച് ഓടി പോയവരെയും അവർ സംരക്ഷിക്കുന്നു.” ഈ പ്രസംഗത്തിനെ എഡിറ്റ് ചെയ്തിട്ടാണ് പ്രസ്തുത വീഡിയോ നിർമിച്ചിരിക്കുന്നത്.
ഞങ്ങൾ ഈ പ്രസംഗത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ പ്രസംഗം ഖാർഗെ ബിഹാറിലെ പട്നയിലാണ് നടത്തിയത് എന്ന് കണ്ടെത്തി. രാഹുൽ ഗാന്ധിയും INDIA മുന്നണിയിലെ മറ്റേ ഘടക കക്ഷികൾ ബിഹാറിൽ നടത്തിയ വോട്ടർ അധികാ൪ യാത്രയുടെ സമാപനത്തിൻ്റെ ചടങ്ങിലായിരുന്നു ഖാർഗെ ഈ പ്രസംഗം നടത്തിയത്. ഈ പരിപാടി 1 സെപ്റ്റംബർ 2025നാണ് നടന്നത്. ഈ പരിപാടിയുടെ മുഴുവൻ വീഡിയോ കോൺഗ്രസിൻ്റെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
മുകളിൽ നൽകിയ വീഡിയോയിൽ ഖാർഗെ 1:46:40ന് പ്രസംഗം തുടങ്ങുന്നത് നമുക്ക് കാണാം. ഇന്ത്യ ടുഡേയുടെ വീഡിയോയിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ തന്നെയാണ് ഈ വീഡിയോയിലും അദ്ദേഹം പറയുന്നതായി നമക്ക് കേൾക്കാം. അങ്ങനെ രാഹുൽ ഗാന്ധിയും തേജസ്വി യാദവിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആക്ഷേപ്പിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോയെ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് വ്യക്തമാകുന്നു.
നിഗമനം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെയും കള്ളൻ എന്ന് വിളിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് എഡിറ്റഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:എഡിറ്റഡ് വീഡിയോ വെച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും കള്ളൻ വിളിച്ചു എന്ന വ്യാജപ്രചരണം
Fact Check By: Mukundan KResult: Altered
