
ഇന്ത്യന്‍ തപാല്‍ വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും ദീപാവലി സബ്‌സിഡി നല്‍കുന്നുവെന്ന് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
തപാല്‍ വകുപ്പ് നല്‍കുന്ന ചോദ്യാവലിക്ക് ഉത്തരം നല്‍കിയാല്‍ 30,000 രൂപ വരെ സമ്മാനമായി ലഭിക്കുമെന്ന് അറിയിക്കുന്ന സന്ദേശത്തില്‍ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്.
ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികള്‍, ഓരോ പൗരനും ആസ്വദിക്കാം ദീപാവലി’- എന്ന വിവരണവുമുണ്ട്. സന്ദേശത്തോടൊപ്പം തപാല്‍ വകുപ്പിന്‍റെ ലോഗോയും കാണാം

എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ലിങ്ക് തുറന്ന് നോക്കിയാല്‍ വരുന്ന പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: അഭിനന്ദനങ്ങൾ! India Post ദീപാവലി സബ്‌സിഡികൾ. ചോദ്യാവലി വഴി, നിങ്ങൾക്ക് ₹30,000.00 ലഭിക്കാൻ അവസരം ലഭിക്കും’. നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പണം നേടാമെന്നാണ് പറയുന്നത്. വിശ്വസനീയത തോന്നിക്കാന്‍, സമ്മാനം ലഭിച്ചവരുടെത് എന്ന മട്ടില്‍ നിരവധി കമന്‍റുകളും ഒപ്പം നല്‍കിയിട്ടുണ്ട്. കമന്‍റുകലിലേത് വികലമായ മലയാളമാണ്. കമന്‍റിട്ടവരുടേതായി കാണുന്ന പല പേരുകളും മലയാളികളുടേതല്ലഎന്നാണ് അനുമാനിക്കുന്നത്.
തപാല്‍ വകുപ്പ് ഇത്തരത്തിലുള്ള എന്തെങ്കിലും സബ്‌സിഡിയോ സമ്മാനത്തുകയോ ദീപാവലിക്ക് നല്‍കുന്നുണ്ടോ എന്നറിയാനായി ഇന്ത്യാ പോസ്റ്റിന്‍റെ വെബ്‌സൈറ്റിലും ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലും തിരഞ്ഞെങ്കിലും ദീപാവലി സബ്‌സിഡി നല്‍കുന്നു എന്ന തരത്തില്‍ യാതൊരു വിവരങ്ങളും നല്‍കിയിട്ടില്ല. തപാല്‍ വകുപ്പിന്‍റെ ദീപാവലി ഓഫറിനെ കുറിച്ച് ആധികാരികമായ വാര്‍ത്തകളുമില്ല.
സന്ദേശത്തിനൊപ്പമുള്ള ലിങ്ക് സമഗ്രമായി നോക്കിയപ്പോള്‍ ലിങ്കിന് ഇന്ത്യാ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരിക്കുന്നത് ഒരു വ്യാജ ലിങ്കാണെന്നും വ്യകതമായി. https://njgu.top/ എന്നാരംഭിക്കുന്ന ഈ URL സര്‍ക്കാര്‍ വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടുള്ളതല്ല. പ്രചരിക്കുന്ന URL സംശയാസ്‌പദമാണ്. https://www.indiapost.gov.in/ എന്നതാണ് തപാല്‍ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്.
തപാല്‍ വകുപ്പിന്‍റെ പേരില്‍ മുമ്പും ഇത്തരത്തില്‍ സബ്‌സിഡികള്‍ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് തപാല്‍ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022-ല്‍ പോസ്റ്റല്‍ വകുപ്പും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നല്‍കിയ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ചുവടെ കാണാം. സന്ദേശം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
തപാല്‍ വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും ദീപാവലി സബ്‌സിഡി നല്‍കുന്നു, ഇതിലൂടെ 30,000 രൂപ വരെ നേടാമെന്നുള്ള വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണ്. പ്രചരിക്കുന്ന ലിങ്കിന് തപാല്‍ വകുപ്പുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തപാല്‍ വകുപ്പിന്‍റെ ദീപാവലി സമ്മാനമെന്ന അറിയിപ്പുമായി പ്രചരിക്കുന്നത് വ്യാജ സന്ദേശം…
Fact Check By: Vasuki SResult: False


