
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തിയുടെ വീഡിയോ കാണാം. ഈ വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “ബീഹാർ ജനത തെരുവിലേക്ക് ”. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“ചതിയിലൂടെ നടത്തിയ ബീഹാർ ഇലക്ഷന് ശേഷം ജനലക്ഷങ്ങൾ തെരുവിൽ ഇറങ്ങി ജനാധിപത്യം നിലനിർത്താൻ ഇതേ ഇനി വഴിയുള്ളൂ….✊✊✊ ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 11 നവംബർ 2025ന് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
ഈ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ RJDയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയുടെതാണ്. വീഡിയോ സൂക്ഷിച്ച് നോക്കിയപ്പോൾ ഞങ്ങൾക്ക് ദൃശ്യങ്ങളിൽ കാണുന്ന ഗേറ്റിൽ എഴുതിയ വാചകം വായിക്കാൻ കഴിഞ്ഞു. ഈ ഗേറ്റിൻ്റെ മുകളിൽ സ്ഥലത്തിൻ്റെ പേര് എഴുതിയിട്ടുണ്ട്. ഖൻഗ്രേയ്ത, ബിസ്ഫി എന്നാണ് ഈ ഗേറ്റിൻ്റെ മുകളിൽ എഴുതിയത്.

ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഖൻഗ്രേയ്ത ഹൈ സ്കൂളിൻ്റെ ഗേറ്റാണ് ഇത് എന്ന് വ്യക്തമായി. ഈ സ്ഥലം ബിഹാറിലെ ബിസ്ഫിയിലാണ്.
ഞങ്ങൾ ഈ സ്കൂൾ ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ സ്കൂളിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ലഭിച്ചു. ഈ ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ താഴെ കാണാം.
മുകളിൽ ഖൻഗ്രേയ്ത ഹൈ സ്കൂൾ നഹസ് രുപൗളി, ബിസ്ഫി ബിഹാറാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂയിൽ കാണുന്നത്. താഴെ നൽകിയ താരതമ്യം കണ്ടാൽ വീഡിയോയിൽ കാണുന്ന ഗേറ്റും ഗൂഗിൾ സ്ട്രീറ്റ് വ്യൂയിൽ കാണുന്ന ഗേറ്റും ഒന്നാനെയാണെന്ന് വ്യക്തമാകുന്നു.

ബിസ്ഫിയിൽ 9 നവംബർ 2025ന് ഈ സ്കൂളിൽ കോൺഗ്രസ്, RJDയും എടുത്ത പക്ഷ പാർട്ടികളുടെ മഹാഗഠബന്ധനിൻ്റെ ഒരു വിശാല റാലി നടന്നിരുന്നു. ഈ റാലിയിൽ RJD നേതാവും ഭോജ്പുരി താരം ഖേസാരി ലാൽ യാദവ് ആയിരുന്നു പ്രധാന അതിഥി.

നിഗമനം
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 9 നവംബറിന് ബിസ്ഫി നിയമസഭ മണ്ഡലത്തിൽ നടന്ന കോൺഗ്രെസ് RJD സഖ്യത്തിൻ്റെ തെരെഞ്ഞെടുപ്പ് പ്രചാരണ സഭയുടെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:RJDയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ സഭയുടെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False


