
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പന്തം പിടിച്ച് തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ജനങ്ങൾ പന്തം കയ്യിൽ പിടിച്ച് പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“ജനാധിപത്യത്തെ വിണ്ടെടക്കാൻ ബിഹാറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയത് കേരളത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഒന്നും കണ്ടിട്ടില്ല 🔥 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങൾ ഇതിനെ മുൻപും ഞങ്ങൾ അന്വേഷിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ രാജസ്ഥാനിലെ ജയ്പൂരിൽ രാജസ്ഥാൻ സർക്കാരിനെതിരെ സെപ്റ്റംബർ മാസത്തിൽ നടന്ന ഒരു വിശാല പ്രതിഷേധ റാലിയുടെതാണ്. ഇതിനെ മുൻപ് ഈ ദൃശ്യങ്ങൾ ‘ഐ ലവ് മുഹമ്മദ്’ വിവാദവുമായി ചേർത്തി പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ വെളുപ്പെടുത്തിയിട്ട് ഞങ്ങൾ എഴുതിയ അന്വേഷണ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read |ഉത്തർ പ്രദേശ് യോഗി പോലീസിനെ പിന്തുണച്ച് GenZ നടത്തിയ മാർച്ചിൻ്റെ ദൃശ്യങ്ങലല്ല ഇത്…
ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഉത്തർപ്രാദേശിലേതല്ല എന്ന് കണ്ടെത്തി. 25 സെപ്റ്റംബർ 2025ന് Xൽ ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.
മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ജയ്പൂരിലെതാണ്. ജയ്പൂരിൽ നടന്ന ഒരു പന്തം റാലിയുടെതാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കേൾക്കുന്ന മുദ്രാവാക്യങ്ങൾ അല്ല ഈ വീഡിയോയിൽ നാം കേൾക്കുന്നത്. രാജസ്ഥാൻ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ നമുക്ക് കേൾക്കാം, “…സർക്കാർ ഹോഷ് മേ ആകെ ന്യായ കാറോ, ന്യായ നഹി തോ ഡുബ് മാരോ” അതായത് സർക്കാർ ബോധത്തിൽ വന്ന് ന്യായം ചെയ്യുക അല്ലെങ്കിൽ മുങ്ങി മരണം പ്രാവായ്ക്കുക എന്നാണ് ഇവർ പറയുന്നത്. ഇവർ നരേഷ് മീന സിന്ദാബാദ് എന്നും വിളിക്കുന്നുണ്ട്.
ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ എൻ.ഡി.ടി.വിയുടെ ഒരു വാർത്ത ലഭിച്ചു. ഈ വാർത്ത പ്രകാരം ജൂലൈയിൽ രാജസ്ഥാനിലെ ഝാലാവാരരില്‍ ഒരു സ്കൂളിൻ്റെ മേൽപുര തകർന്ന് വീണ് മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് 50-50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം എന്ന ആവശ്യം ഉന്നയിച്ച് നരേഷ് മീന 14 ദിവസങ്ങളായി നിരാഹാര സമരം നടത്തുകയാണ്. നരേഷ് മീനയെ പിന്തുണയ്ച്ച് അദ്ദേഹത്തിൻ്റെ മകൻ്റെ നേതൃത്വത്തിൽ ജയ്പൂരിൽ ഒരു പന്തം റാലി സംഘടിപ്പിച്ചിരുന്നു.

വാർത്ത വായിക്കാൻ – NDTV | Archived
ജയ്‌പൂരിലെ ത്രിവേണി നഗർ ചൗരാഹയിൽ നിന്ന് ഗുജ്ജർ കി തഡി എന്നായിരുന്നു ഈ റാലിയുടെ മാർഗം വാർത്തയിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ മാർഗം ഞങ്ങൾ ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ വീഡിയോയിൽ കാണുന്ന കെട്ടിടങ്ങൾ കണ്ടെത്തി. വീഡിയോയിൽ കാണുന്ന സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.
വീഡിയോയിൽ കാണുന്ന കെട്ടിടങ്ങൾ നമുക്ക് സ്ട്രീറ്റ് വ്യൂവിലും കാണാം. താഴെ നൽകിയ താരതമ്യത്തിൽ വീഡിയോയിൽ കാണുന്ന കമല ടവറും ലെൻസുകാർട്ടിൻ്റെ ഷോറൂമും നമുക്ക് കാണാം.

നിഗമനം
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പന്തം പിടിച്ച് തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രാജസ്ഥാനിലെ ജയ്പൂരിൽ രാജസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:രാജസ്ഥാനിൽ നടന്ന ഒരു പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


