പ്രധാനമന്ത്രി മോദി മുസ്ലിം തൊപ്പി ധരിച്ചതായി കാണിക്കുന്ന ചിത്രം എഡിറ്റഡാണ് 

Altered Political

പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം തൊപ്പി ധരിച്ച ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം തൊപ്പി ധരിച്ച് നിൽക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അസ്സലാമു അലൈക്കും 🙄” 

 എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം എഡിറ്റഡാണെന്ന് കണ്ടെത്തി. യഥാർത്ഥ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ഫെബ്രുവരി 2023ന് അദ്ദേഹത്തിൻ്റെ X അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. ദാവൂദി ബോഹ്റ മുസ്ലിം സമാജത്തിൻ്റെ അറബി അക്കാദമി അൽ ജാമിയ തുസ് സഫിയയുടെ ഉത്ഘാടന ചടങ്ങിൽ എടുത്ത ചിത്രങ്ങളിൽ ഒന്നാണ് യഥാർത്ഥ ചിത്രം. നമുക്ക് പ്രധാനമന്ത്രിയുടെ പോസ്റ്റ് താഴെ കാണാം.

Archived Link                

യഥാർത്ഥ ചിത്രത്തിൽ അദ്ദേഹം തൊപ്പി ധരിച്ചിട്ടില്ല എന്ന് നമുക്ക് വ്യക്തമായി കാണാം. ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് പ്രസ്തുത വ്യാജ ചിത്രം നിർമ്മിച്ചതാണെന്ന് നമുക്ക് താഴെ നൽകിയ താരതമ്യം കണ്ടാൽ മനസിലാകും.

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം തൊപ്പി ധരിച്ച ചിത്രം എഡിറ്റഡാണെന്ന്  അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രധാനമന്ത്രി മോദി മുസ്ലിം തൊപ്പി ധരിച്ചതായി കാണിക്കുന്ന ചിത്രം എഡിറ്റഡാണ് 

Fact Check By: Mukundan K  

Result: Altered