
വെനിസ്വേലയിൽ മഡുറൊക്കെതിരെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അമേരിക്ക കൊണ്ട് പോയത് നന്നായി, ഇല്ലെങ്കിൽ നാട്ടുകാർ ഇവന്റെ അനാട്ടമി പഠിച്ചേനെ… സ്വന്തം നാട്ടുകാർക്ക് വേണ്ടാത്ത ഈ മാങ്ങാണ്ടി മോറന് വേണ്ടിയാണ് ഇവിടെ മഞ്ഞും കൊണ്ട് നടന്ന് പന്തം കൊളുത്തി പ്രകടനം നടത്തുന്നതെന്നോർക്കുമ്പോഴാണ് കുരുട്ട് ബുദ്ധി വർക് ഔട്ട് ചെയ്യുന്നത് സായിപ്പിന്റെ ജെട്ടിയും അയ്യപ്പൻറെ സ്വർണ്ണക്കട്ടിയും മറക്കുകില്ലോമനെ മറക്കുകില്ല….. 😄😄”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ ദൃശ്യങ്ങൾ വെനിസ്വെലയിലെതല്ല. 30 നവംബ൪ 2025ന് NPR എന്ന അന്താരാഷ്ട്ര മാധ്യമ വെബ്സൈറ്റ് ഫിലിപ്പീൻസിലെ അഴിമതിക്കെതിരെയുള്ള പ്രതിഷേധത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – NPR | Archived
ഈ വാർത്ത പ്രകാരം കഴിഞ്ഞ കൊല്ലം നവംബറിൽ ഫിലിപ്പീൻസിൻ്റെ തലസ്ഥാന നഗരം മനിലയിൽ രാഷ്ട്രപതി ഫെർണാഡിനന്ദ് മാർകോ ജൂനിയറിനെതിരെ വൻ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിൽ റോമൻ കാത്തോലിക പുരോഹിതന്മാരും ഇടത് പക്ഷ പാർട്ടികളും വ്യത്യസ്തമായി മാർക്കൊക്കെതിരെ പ്രതിഷേധം നടത്തി. ഇടത് പക്ഷ കാരുടെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് നാം പ്രസ്തുത വീഡിയോയിൽ കാണുന്നത്. ഈ പ്രതിഷേധത്തിൻ്റെ വീഡിയോ നമുക്ക് താഴെ നൽകിയ അൽ ജസീറയുടെ വാർത്തയിലും കാണാം.
APയുടെ യൂട്യൂബ് ചാനലിലും 5 ഡിസംബർ 2025ന് ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കാണാം. വീഡിയോയുടെ വിവരണം പ്രകാരം 30 നവംബർ 2025ന് മനിലയിൽ അഴിമതിക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ആണ്.
നിഗമനം
വെനിസ്വേലയിൽ മഡുറൊക്കെതിരെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ഫിലിപ്പീൻസിൽ അഴിമതിക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഫിലിപ്പീൻസിലെ പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേലയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


