FACT CHECK: ഈ ദൃശ്യങ്ങള്‍ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെതല്ല, ഗുജറാത്തിലെ ഗാന്ധിനഗര്‍ കാപിറ്റല്‍ സ്റ്റേഷന്‍റെതാണ്...
പ്രചരണം
ഇക്കഴിഞ്ഞ ദിവസം മുതൽ ദിവസങ്ങളിൽ ഇതിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതുതായി നവീകരിച്ച ഒരു റെയിൽവേ സ്റ്റേഷനാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ആഡംബര ഹോട്ടലിന് സമാനമായി നവീകരിച്ച ഈ റെയിൽവേ സ്റ്റേഷൻ അയോധ്യയിലെതാണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
ജയ് ശ്രീറാം 🚩
അയോധ്യ സിറ്റി.. ഭഗവാൻ ശ്രീരാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ മോഡൽ റെയിൽവേ സ്റ്റേഷൻ ❤ എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി മനോഹരമായ രീതിയില്‍ റെയിൽവേ സ്റ്റേഷൻ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നാണ് അവകാശപ്പെടുന്നത്. ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഈ വീഡിയോയ്ക്ക് അയോധ്യയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷന്‍റെ ദൃശ്യങ്ങളാണ് എന്ന് കണ്ടു. വീഡിയോയിൽ റെയിൽവേ സ്റ്റേഷന്‍റെ പരിസരം ചിത്രീകരിക്കുന്നതിനിടെ പിരമിഡ് രൂപത്തിലുള്ള ഒരു മന്ദിരം കാണാം. ഇത് ഗാന്ധിനഗര്‍ മഹാത്മാ മന്ദിര്‍ എക്സിബിഷൻ ഹാൾ ആണ്. നിർമ്മിക്കുന്ന വേളയിലെ ദൃശ്യങ്ങൾ ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. നമ്പർവൺ റെയിൽവേ സ്റ്റേഷൻ എന്ന് വിശേഷിപ്പിച്ച് നിര്‍മ്മാണ വേളയിലെ ദൃശ്യങ്ങൾ യുട്യൂബില്‍ ലഭ്യമാണ്. ദൃശ്യങ്ങൾ പോസ്റ്റില്‍ നൽകിയിരിക്കുന്ന ദൃശ്യങ്ങൾക്ക് സമാനമാണ് എന്ന് വ്യക്തമാകും.
ഈ റെയില്‍വേ സ്റ്റേഷന്‍ വരുന്ന ജൂലൈ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വലായി ഉത്ഘാടനം ചെയ്യും എന്നാണ് വാര്‍ത്തകള്‍. പഞ്ച നക്ഷത്ര ഹോട്ടല്‍, ഹരിത കെട്ടിടം, അത്യാധുനിക ലൈറ്റ് സംവിധാനങ്ങള്‍ എന്നിങ്ങനെ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് റെയില്‍വേ സ്റ്റേഷന്‍. പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ ഗാന്ധിനഗര്‍ കാപ്പിറ്റല്‍ റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ വീഡിയോ നല്‍കിയിട്ടുണ്ട്. ഇതില്‍ പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയിരിക്കുന്ന സമാന ദൃശ്യങ്ങള്‍ കാണാം.
റെയില്‍വേ സ്റേഷന്‍റെ നിര്‍മ്മാണ ചുമതല ഗാന്ധിനഗര്‍ റെയില്‍വേ ആന്‍റ് അര്‍ബന്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(GARUD) എന്ന സര്‍ക്കാര്‍ സ്ഥാപനത്തിനായിരുന്നു. അവരുടെ വെബ്‌സൈറ്റില്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതുപോലെ തന്നെ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ മനോഹരമായ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം യുട്യൂബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു ദൃശ്യങ്ങളും ശ്രദ്ധിച്ചാല്‍ രണ്ടും രണ്ടാണെന്ന് എളുപ്പം വ്യക്തമാകും.
പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചതിനു ശേഷമുള്ള ദൃശ്യങ്ങളാണ് അയോധ്യയിലെ റെയില്‍വേ സ്റ്റേഷന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഈ ദൃശ്യങ്ങള്‍ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെതല്ല, ഗുജറാത്തിലെ ഗാന്ധിനഗര്‍ കാപിറ്റല്‍ സ്റ്റേഷന്‍റെതാണ്...
Fact Check By: Vasuki SResult: False