
വിവരണം
CPIM Commandos എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രത്തിന് ഇതുവരെ 700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അക്രമണത്തിൽ പരിക്കേറ്റ് മുഖത്ത് മുറിവുകളും ചതവുകളുമായി രക്തമൊഴുക്കുന്ന ഒരു സ്ത്രീയുടെ മുഖമാണ് ചിത്രത്തിലുള്ളത്. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിൽ ബിജെപി ഭീകരർ ക്രൂരമായി തല്ലിച്ചതച്ച സീനിയർ പത്ര റിപ്പോർട്ടർ നികിത റാവു. എന്തുകൊണ്ടാണ് കേരളത്തിലെ വലതു മാധ്യമങ്ങൾ ഈ വാർത്ത കാണാതെ പോകുന്നത്..? കിട്ടുന്ന പണത്തിനു നന്ദി കാണിക്കുമ്പോൾ സ്വന്തം വർഗത്തിന്റെ ചോര പോലും വിസ്മരിക്കുന്ന നാറിയ മാധ്യമ സംസ്ക്കാരം” എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.
“മാദ്ധ്യമ പ്രവർത്തന ചരിത്രത്തിൽ ഒറ്റുകാരുടെ
കാലഘട്ടമായ് ഭാവിയിൽ ഇവ രേഖപ്പെടുത്തും…”എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്.
പോസ്റ്റിൽ ആരോപിക്കുന്നതുപോലെ മുംബൈയിൽ മാധ്യമ പ്രവർത്തക അക്രമണത്തിനിരയായോ..? സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിച്ചതിനാലാണോ..? ഏതു മാധ്യമത്തിന്റെ പ്രതിനിധിയാണ് ആക്രമിക്കപ്പെട്ടത്..? ഇത്തരം കാര്യങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല. പോസ്റ്റിന്റെ യാഥാർഥ്യം നമുക്ക് അന്വേഷിച്ചു നോക്കാം..
വസ്തുതാ പരിശോധന
ഞങ്ങൾ ഇതേ ചിത്രം google reverse image, yandex തുടങ്ങിയ ടൂളുകളുപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ വിവരണവുമായി ചില പോസ്റ്റുകൾ.
सरकार से सवाल पूछने पर मुम्बई की वरिष्ठ महिला पत्रकार नितिका राव जी के ऊपर हुआ प्राणघातक हमला..
— Aafrin (@Aafrin7866) June 9, 2019
रामराज pic.twitter.com/ZBliXUUTbs
ഞങ്ങൾ ഇതേ ചിത്രം google reverse image, yandex തുടങ്ങിയ ടൂളുകളുപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ വിവരണവുമായി ചില പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യ മുഴുവൻ പ്രചരിക്കുന്നുണ്ട്. എന്ന് കാണാൻ കഴിഞ്ഞു. തുടർന്ന് ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. പ്രമുഖ വസ്തുതാ പരിശോധന വെബ്സൈറ്റായ boomlive ഇതേ വാർത്തയുടെ വസ്തുതാ പരിശോധന നടത്തിയിരുന്നു. അവർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻറെ വസ്തുത മറ്റൊന്നാണ്. boomlive പ്രതിനിധി ആക്രമണത്തിനിരയായ നികിത റാവുവിനോട് സംസാരിച്ചിരുന്നുവെന്നും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് നികിത വ്യക്തമാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ വിവരിക്കുന്നുണ്ട്.
മുംബൈ താനേ ജില്ലയിലെ കല്യാണിൽ ഒരു സംഘം കരക്കാരുടെ അവകാശങ്ങൾക്കായി പ്രതിരോധമുയർത്തി എന്ന കാരണത്താൽ അവിടുത്തെ പ്രാദേശിക കെട്ടിട നിർമാതാവ് ഗുണ്ടകളെ ഉപയോഗിച്ച് നികിതയെ ആക്രമിക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ വിവരിക്കുന്നതുപോലെ സർക്കാരിനെ ചോദ്യം ചെയ്തതിനല്ല അക്രമിക്കപ്പെട്ടതെന്ന് നികിത boomlive നോട് വ്യക്തമാക്കി. ഒരു പത്രപ്രവർത്തക എന്ന നിലയിലുള്ള പ്രവർത്തനങ്ങളല്ല ഒരു സാമൂഹിളാ പ്രവർത്തക എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും നികിത വ്യക്തമാക്കി. കെട്ടിട നിർമാണത്തിനായി നിർമാതാവ് കർഷകരുടെ സ്ഥാലം ഏറ്റെടുത്തതിന് മതിയായ നഷ്ടപരിഹാരം നൽകാതെ അവരെ കബളിപ്പിച്ചത് അന്വേഷിക്കാൻ ചെന്ന നികിതയെ നാല് ദിവസങ്ങൾക്കു ശേഷം കെട്ടിട നിർമാതാവ് ഗുണ്ടകളെ ഉപയോഗിച്ച് അക്രമിക്കുകയാണുണ്ടായത്.
നിർമാതാവിന്റെ പേരോ കേസിന്റെ വിശദാംശങ്ങളോ വെളിപ്പെടുത്താൻ നികിത തയ്യാറായില്ല എന്ന് വാർത്തയിൽ നൽകിയിട്ടുണ്ട്.
ലേഖനത്തിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. ഒപ്പമുള്ള ലിങ്ക് സന്ദർശിച്ച് വിശദമായി വായിക്കാവുന്നതാണ്

archived link | boomlive |
boomlive പ്രസിദ്ധീകരിച്ച ലേഖനത്തെ അധിഷ്ഠാനമാക്കി ഏഷ്യാനെറ്റ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്തയിൽ യ വസ്തുത അവർ വ്യക്തമായി നൽകിയിട്ടുണ്ട്

archived link | asianetnews |
ഞങ്ങളുടെ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ ആരോപിക്കുന്ന വസ്തുത തെറ്റാണെന്നാണ്. സർക്കാരിനെതിരെ ചോദ്യം ചോദിച്ചതിനല്ല നികിത അക്രമിക്കപ്പെട്ടതെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഒരു ജേർണലിസ്റ്റ് എന്ന നിലയിലല്ല സാമൂഹ്യപ്രവർത്തക എന്ന നിലയിൽ ചെയ്ത ചില കാര്യങ്ങളാണ് അക്രമത്തിന് കാരണമായത്
നിഗമനം
പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണ്ണമായും വ്യാജമായ വാർത്തയാണ്. സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിച്ച പേരിൽ മുംബൈയിൽ പത്രപ്രവർത്തക അക്രമിക്കപ്പെട്ടിട്ടില്ല. നികിതാ റാവു എന്ന പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ വനിത കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒരു കെട്ടിട നിർമാതാവിനാൽ അക്രമിക്കപ്പെടുകയായിരുന്നു. വ്യാജമായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് വസ്തുതയറിയാതെ ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു

Title:മുംബൈയിൽ സർക്കാരിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ച പത്രപ്രവർത്തക അക്രമിക്കപ്പെട്ടോ…?
Fact Check By: Deepa mResult: False
