ഒമാനില്‍ ഒട്ടകത്തെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മലയാളി തന്നെയാണോ ഇത്?
വിവരണം
ഒമാനില്‍ ഒട്ടകത്തെ ബലാത്സംഘം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനും ആലപ്പുഴ സ്വദേശിയുമായ വ്യക്തി അറസ്റ്റിലായെന്നും ഇയാള്‍ക്ക് 2,500 ചാട്ടയടി ശിക്ഷ വിധിച്ചെന്നും തരത്തിലുള്ള പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിജു ആലപ്പുഴ എന്ന വ്യക്തിയാണ് പിടിയിലായതെന്നും ഹൗ ബലാത്ത പഹയന്‍ എന്ന പേജില്‍ ജൂണ്‍ 11 മുതല്‍ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. ഒരാളുടെ ചിത്രവും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 168 ഷെയറുകളും 98ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഒമാനില്‍ ഇത്തരമൊരു കുറ്റകൃത്യത്തിന് ഇങ്ങനെയൊരാള്‍ യഥാര്‍ത്ഥത്തില്‍ പിടിയിലായിട്ടുണ്ടോ? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം-
വസ്‌തുത വിശകലനം
സംഭവത്തിന് ആധാരമായ വിഷയത്തെ കുറിച്ച് ഗൂഗിളില്‍ സര്‍ച്ച് ചെയ്തെങ്കിലും ഇത്തരമൊരു സംഭവത്തില്‍ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് വിഷയം സംബന്ധിച്ച് ഞങ്ങളുടെ പ്രതിനിധി അന്വേഷണം നടത്തിയെങ്കിലും ഒട്ടകത്തെ ബലാത്സംഘം ചെയ്‌തതിന് ആലപ്പുഴ സ്വദേശിയായ വ്യക്തിയെ ഒമാനില്‍ പിടികൂടിയെന്നോ ചാട്ടയടി ശിക്ഷ വിധിച്ചെന്നോ എന്ന് തരത്തിലുള്ള ഒരുത്തരത്തിലുള്ള വിശദാംശങ്ങളും ലഭിച്ചിട്ടില്ല.
മാത്രമല്ല ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്ന ബിജു ആലപ്പുഴ എന്ന വ്യക്തിയും അദ്ദേഹത്തിന്‍റെ ചിത്രവും മറ്റൊരു വിഷയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്. നിപ്പാ വൈറസ് സംബന്ധിച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് അശ്ലീല ചുവയുള്ള കമന്‍റ് ഇട്ടതിന് ധാരാളം ട്രോളുകളും സൈബര്‍ ആക്രമണങ്ങളും നേരിട്ട വ്യക്തിയാണ് ഇയാളെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇയാളുടെ ബിജു ആലപ്പുഴ എന്ന ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. അല്ലാതെ ഒട്ടകത്തെ ബലാത്സംഘം ചെയ്തതിന് ഇങ്ങനെയൊരു വ്യക്തി ഒമാനില്‍ പിടിയിലായിട്ടില്ലെന്നും വ്യക്തമാണ്.
നിഗമനം
മുഖ്യാധാര മാധ്യമങ്ങളിലോ ഗള്‍ഫ് വാര്‍ത്തകളിലോ ഇത്തരമൊരു വാര്‍ത്ത ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുവാവിന്‍റെ അശ്ലീലപരാമര്‍ശത്തെ തുടര്‍നുള്ള ഇദ്ദേഹത്തിനെതിരെ വന്ന പോസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ അതിന് തുടര്‍ച്ച തന്നെയാകാം ഇതുമെന്ന് അന്വേഷണത്തിന്‍രെ അടിസ്ഥാനത്തില്‍ അനുമാനിക്കാന്‍ കഴിയും.
Title:ഒമാനില്‍ ഒട്ടകത്തെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മലയാളി തന്നെയാണോ ഇത്?
Fact Check By: Harishankar PrasadResult: False