വീഡിയോയില്‍ കാണുന്നത് സുനാമി നിർത്താന്‍ പോയ ക്രിസ്ത്യന്‍ പാസ്റ്ററാണോ…?

സാമൂഹികം

വിവരണം

FacebookArchived Link

“അത്ഭുതം :പ്രാർഥിച്ചു ഒരു സുനാമി തന്നെ തടഞ്ഞുനിർത്തുന്ന ക്രിസ്ത്യൻ പാസ്റ്റർ : ലോക രാഷ്ട്രങ്ങൾ ഞെട്ടിത്തരിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 20, മുതല്‍ ഒരു വീഡിയോ സുദര്‍ശനം എന്ന ഫേസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരാള്‍ തീരത്ത് നിന്നു ഒരു വേലിയേറ്റത്തെ നേരിടുകയാണ്. പോസ്റ്റില്‍ പറയുന്ന പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ആണ് ഇദ്ദേഹം കടലിന്‍റെ തീരത്തു നിന്നു പ്രാര്‍ത്ഥിച്ചു സുനാമിയെ തടയാന്‍ ശ്രമിക്കുകയാണ്. വേലിയേറ്റത്തെ പേടിച്ച് ഓടുന്ന പാസ്റ്റരെ പരിഹസിക്കുന്ന രീതിയിലാണ് പോസ്റ്റ്‌. എന്നാല്‍ വീഡിയോയില്‍ സംസാരിക്കുന്നത് വിദേശ ഭാഷ ആയതുകൊണ്ട് സംഭവം എന്താണ് കൃത്യമായി മനസിലാകുന്നില്ല. വീഡിയോയില്‍ കാണുന്ന വ്യക്തി വേലിയേറ്റത്തെ പേടിച്ച് ഓടുന്നത് മാത്രം വ്യക്തമായി കാണാന്‍ സാധിക്കുന്നു. അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ആണോ? ഇയാള്‍ കടല്‍ തീരത്ത് പോയി സുനാമിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ വേലിയേറ്റം കണ്ടു പേടിച്ച് ഓടിയതാണോ? സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണ് .. നമുക്ക് അന്വേഷിച്ച് അറിയാന്‍ ശ്രമിക്കാം.

വസ്തുത വിശകലനം

വീഡിയോ എവിടുത്തേതാണ് എന്നറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയെ ഫ്രേമുകള്‍ ആയി വിഭജിച്ചു. അതിലുടെ ലഭ്യമായ ഫ്രേമുകളില്‍ ഒന്ന് ഉപയോഗിച്ച് ഗൂഗിളില്‍ reverse image search നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ സ്ക്രീൻഷോട്ടില്‍ കാണുന്ന പരിണാമങ്ങൾ ലഭിച്ചു.

വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് റിച്ചാര്‍ഡ്‌ രാസ്മുസ്സെന്‍ എന്നാണെന്ന് അന്വേഷണത്തില്‍ ലഭിച്ച പരിണാമങ്ങളിലൂടെ മനസിലാവുന്നു. ഞങ്ങള്‍ ഈ വ്യക്തിയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അന്വേഷണത്തിൻ്റെ പരിണാമങ്ങൾ പ്രകാരം മനസിലാക്കാന്‍ കഴിയുന്നത് റിച്ചാര്‍ഡ്‌ ഒരു ബ്രസീലിയന്‍ വൈൽഡ്ലൈഫ് റിപ്പോര്‍ട്ടര്‍ ആണ്. അദ്ദേഹത്തിന്‍റെ സാമുഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകുന്നു. റിച്ചാര്‍ഡ്‌ രാസ്മുസ്സെനുടെ സാമുഹിക മാധ്യമ അക്കൗണ്ടുകള്‍ സന്ദർശിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

YouTubeFacebook Instagram

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. റിച്ചാര്‍ഡ്‌ രാസ്മുസേന്‍ പോക്കൊരോക്കോ എന്ന കീ വോര്‍ദ്സ്‌ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നല്കുന്ന വാര്‍ത്ത‍കളുടെ ലിങ്കുകൾ ലഭിച്ചു. ഈ വാര്‍ത്ത‍കൾ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Adventure Reports NetworkArchived Link
Dailymail.co.ukArchived Link

വാര്‍ത്ത‍കൾ പ്രകാരം സംഭവം 2016ല്‍ നടന്നതാണ്. ആണ് 36 വയിസ് ഉണ്ടായിരുന്ന റിച്ചാര്‍ഡ്‌ ബ്രസീലിലെ ആമസോണ്‍ പുഴയുടെ തീരത്ത് ടൈടല്‍ ബോര്‍ എന്ന പ്രകൃതിദത്ത പ്രതിഭാസം മനസിലാക്കികൊടുക്കാനായി പോയപ്പോഴാണ് ഈ ഇങ്ങനെയൊരു സംഭവം നടന്നത്. പുഴയില്‍ ഉണ്ടാവുന്ന വെള്ളത്തിരയാണ് ടൈടല്‍ ബോര്‍ എന്ന് പറയുന്നത്. ആമസോണ്‍ പുഴയില്‍ ഉണ്ടാവുന ടൈടല്‍ ബോര്‍ പോരോരോക എന്ന് പേരിലാണ് അറിയപെടുന്നത്. ഈ വെള്ളത്തിരയുടെ ഉയിരം 4 മീറ്റര്‍ വരെ ഉണ്ടാകും. ഈ പ്രതിഭാസത്തിനെ പറ്റി സംസാരിക്കുന്നതിനിയിലാണ് ഈ സംഭവം നടന്നത്. വെള്ളത്തില്‍ താന്‍ മുങ്ങും എന്ന് പേടിച്ച് റിച്ചാര്‍ഡ്‌ അവിടെനിന്നും ഓടി രക്ഷപെട്ടു. ക്യാമറമാന്‍ പിന്നില്‍ നിന്ന് റിച്ചാര്‍ഡിനോട് ഓടാന്‍ ആവശ്യപെടുന്നത് നമുക്ക് വീഡിയോയില്‍ കേള്‍ക്കാം.

https://youtu.be/LoqixgRWxes

നിഗമനം

വീഡിയോയില്‍ കാണുന്ന വ്യക്തി റിച്ചാര്‍ഡ്‌ രാസ്മുസേന്‍ എന്ന ഒരു വൈല്‍ഡ്‌ലൈഫ് അവതാരകന്‍ ആണ്. പോസ്റ്റില്‍ പറയുന്ന പോലെ അദ്ദേഹം ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ അല്ല സുനാമിയെ നിര്‍ത്താന്‍ ശ്രമിച്ചതിൻ്റേതുമല്ല ഈ വീഡിയോ ദൃശ്യങ്ങൾ. അതിനാല്‍ വീഡിയോയില്‍ പറയുന്ന വിവരണം പുർണമായി തെറ്റാണ്.

Avatar

Title:വീഡിയോയില്‍ കാണുന്നത് സുനാമി നിർത്താന്‍ പോയ ക്രിസ്ത്യന്‍ പാസ്റ്ററാണോ…?

Fact Check By: Harish Nair 

Result: False