വിവരണം

ചേര്‍ത്തല ഭാഗത്ത് നിന്നും ഒരു കുട്ടിയെ കാണാതായെന്ന് ജൂണ്‍ 18 മുതല്‍ പാതിരാമണലിന്റെ തീരത്ത് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം സഹിതം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 319ല്‍ അധികം ഷെയറുകളും 21ല്‍ അധികം ലൈക്കുകളും ലഭിത്തിച്ചുണ്ട്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ- പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ-

FacebookArchived Link

18ന് രാത്രി 11ന് ശേഷമാണ് പേജില്‍ കുട്ടിയെ കാണാതായതായി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ പറയുന്നത് പോലെ അഭിജിത്ത് എന്ന പേരില്‍ ഒരു കുട്ടിയെ കാണാതായിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ആ കുട്ടിയെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലേ? വിവരം പേജില്‍ പങ്കുവച്ച സമയത്തും കുട്ടിയെ കണ്ടെത്തിയിട്ടില്ലേ? സത്യാവസ്ഥ പരിശോധിക്കാം.

വസ്‌തുത വിശകലനം.

പോസ്റ്റിലെ അടിക്കുറുപ്പില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കാണാതായ ദിവസം രാത്രി വൈകും മുന്‍പ് തന്നെ കുട്ടിയെ ചേര്‍ത്തല തങ്കിപ്പള്ളിക്ക് സമീപത്ത് നിന്നും രക്ഷിതാക്കള്‍ കണ്ടെത്തിയതായി കുട്ടിയുടെ ബന്ധു പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തവരോട് എല്ലാം കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചിരുന്നു എന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും പോസ്റ്റ് ‍ഡിലീറ്റ് ചെയ്യാത്തതിനാല്‍ ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ബന്ധു ഞങ്ങളോട് പറഞ്ഞു. പോലീസില്‍ ഇവര്‍ കുട്ടിയെ കാണാതായെന്ന് പരാതി നല്‍കിയിരുന്നില്ല.

നിഗമനം

കുട്ടിയെ തിരികെ കിട്ടിയ ശേഷമാണ് 18ന് രാത്രി പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ഇതോടെ വ്യക്തമാണ്. എന്നാല്‍ 18ന് കുട്ടിയെ കാണാതായി എന്ന വിവരം സത്യം തന്നെയാണ്. കൃത്യമായി അന്വേഷിക്കാതെ ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും മാത്രമല്ല പോസ്റ്റ് തിരുത്തുകയോ ഡലീറ്റ് ചെയ്യുകയോ ചെയ്യാത്തതിനാല്‍ ഇപ്പോഴും ജനങ്ങള്‍ ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. കാണാതായ വിവരം ശരിയായിരുന്നത് കൊണ്ടും എന്നാല്‍ കൃത്യമായി അന്വേഷിക്കാതെ കുട്ടിയെ ലഭിച്ച ശേഷം പോസ്റ്റ് പ്രചരിപ്പിച്ചതാണെന്ന് കണ്ടെത്തിയത് കൊണ്ടും പോസ്റ്റിലെ വസ്‌തുത സമിശ്രമാണ്.

Avatar

Title:ഫോട്ടോയില്‍ കാണുന്ന കുട്ടിയെ കണ്ടെത്തിയതാണ്!

Fact Check By: Harishankar Prasad

Result: Mixture