
വിവരണം
പകലന്തിയോളം പാടത്തു പണിയെടുത്തു മക്കളെ പഠിപ്പിച്ച വിധവയായ അമ്മയുടെ മൂന്നു പെണ്മക്കൾക്കും IAS.. കമല -32th, ഗീത -62-th, മമ്ത -132-th റാങ്കുകൾ കരസ്ഥമാക്കി.. എന്ന തലക്കെട്ട് നല്‍കി Changathikoottam ചങ്ങാതികൂട്ടം എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ മൂന്ന് പെണ്‍കുട്ടികളുടെ ചിത്രം ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളിലായി ( 2019 ജൂണ്‍ 20) ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇപ്രകാരമാണ്-

എന്നാല്‍ 196 ഷെയറുകളും 1,400 ലൈക്കുകളും ലഭിച്ച ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ ഐഎഎസ് റാങ്ക് നേടിയവര്‍ തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സര്‍ച്ച് ചെയ്‌തപ്പോള്‍ ഞങ്ങള്‍ക്ക് യങ്ങിസ്ഥാന്‍ എന്ന വെബ്‌സൈറ്റില്‍ ഇതെ ചിത്രവും വിശദമായ അര്‍ട്ടിക്കിളും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ പരിശോധിച്ചപ്പോള്‍ ഈ പെണ്‍കുട്ടികള്‍ ഐഎഎസ് റാങ്ക് നേടിയവര്‍ അല്ലെന്ന വസ്‌തുത കണ്ടെത്താന്‍ കഴിഞ്ഞു.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

യങ്ങിസ്ഥാന്‍ ലേഖനം ഇങ്ങനെ-
രാജസ്ഥാനിലെ ജയ്‌പൂര്‍ ജില്ലയിലെ ബാഷ് എന്ന ഗ്രാമത്തില്‍ 55 വയസുകാരിയും വിധവയുമായ മിരാ ദേവി എന്ന സ്ത്രീയുടെ മക്കളാണ് ചിത്രത്തിലുള്ള മൂന്ന് പെണ്‍ക്കുട്ടികള്‍. പെണ്‍കുട്ടികളുടെ പിതാവ് മരിക്കുന്നതിന് മുന്‍പായി മിരാദേവിയോട് ഒരു ആഗ്രഹം പറയുന്നു. തന്‍റെ മൂന്ന് പെണ്‍ക്കളും ഉന്നത വിദ്യാഭ്യാസം നേടി വലിയ പദവിയിലുള്ള ഉദ്യോഗല്ഥരായി മാറി തീരണമെന്നതായിരുന്നു ആ ആഗ്രഹം. മൂന്നു പെണ്‍കുട്ടികളെ കൂടാതെ ഒരു മകനും മിരാദേവിക്കുണ്ട്. ഭര്‍ത്താവിന്‍റെ അവസാനത്തെ ആഗ്രഹം സഫലമാക്കാന്‍ മിരാ ദേവി പകല അന്തിയോളം പാടത്ത് പണി ചെയ്‌തു. ഒപ്പം മകനും തന്‍റെ സഹോദരിമാര്‍ക്ക് വേണ്ടി രാപ്പകലോളം പണിയെടുത്ത് പെണ്‍കുട്ടികളെ പഠിപ്പിച്ചു. ഒടുവില്‍ രാജസ്ഥാന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ മൂന്നു പേര്‍ക്ക് റാങ്ക് നേടാന്‍ കഴിഞ്ഞു. കമല ചൗദരിക്ക് 32-ാം റാങ്ക്, ഗീത ചൗദരിക്ക് 64-ാം റാങ്ക്, മമത ചൗദരിക്ക് 128-ാം റാങ്ക് എന്നിവ കരസ്ഥമാക്കാന്‍ കഴിഞ്ഞു.
യങ്ങിസ്ഥാന്‍.ഇന്‍ എന്ന ഹിന്ദി വെബ്‌സൈറ്റിലെ ലേഖനം ഇംഗ്ലീഷ് ട്രാന്‍സ്‌ലേറ്റ് ചെയ്‌ത സ്ക്രീന്‍ഷോട്ട് ചുവടെ-

ആര്‍ട്ടിക്കിള്‍ പ്രകാരം മൂന്ന് പെണ്‍കുട്ടികളും റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് രാജസ്ഥാന്‍ അഡ്മിന്‍സ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലാണ്. അല്ലാതെ ഇന്ത്യന്‍ അഡ്‌മിനിസ്ട്രേറ്റീവ് (ഐഎഎസ്) സര്‍വീസ് പരീക്ഷയില്‍ അല്ല എന്ന് വ്യക്തം.
വിടിവി ഗുജറാത്തി ന്യൂസ് അവരുടെ യൂട്യൂബ് ചാനലിലും പ്രചരണം സംബന്ധിച്ച വസ്‌തുതയെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്-
2017 ഒക്‌ടോബര്‍ 27ന് മോട്ടിവേഷണല്‍ ഗുരുജി എന്ന യൂട്യൂബ് ചാനലും പെണ്‍കുട്ടികള്‍ക്ക് രാജസ്ഥാന്‍ അഡ്‌മിനിസ്ട്രേര്റീവ് സര്‍വീസ് പരീക്ഷയില്‍ റാങ്ക് സംബന്ധമായ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്-
നിഗമനം
ഇന്ത്യന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലല്ല എന്നാല്‍ രാജസ്ഥാന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ആര്‍എഎസ് പരീക്ഷയില്‍ റാങ്ക് നേടിയ പെണ്‍കുട്ടികളുടെ ജീവത കഥയാണ് ഐഎഎസ് നേടി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റിന്‍റെ ഉള്ളടക്കം വ്യാജമാണെന്ന് അനുമാനിക്കാം.
ഫാക്‌ട് ക്രെസെന്‍റോ ഹിന്ദി വിഭാഗവും ഇതെ പ്രചരണത്തെ കുറിച്ച് മുന്‍പ് വസ്‌തുത പരിശോധന നടത്തി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ പരിശോധിക്കാം – FactCrescendo Hindi Fact Check

Title:ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ ഐഎഎസ് പരീക്ഷയില്‍ റാങ്ക് നേടിയവരാണോ?
Fact Check By: Harishankar PrasadResult: False
