ഇയടെയായി ബുര്‍ക്ക ധരിച്ച് ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ കയറിയെ ഗുന്ജ കപ്പൂര്‍ എന്നൊരു പെണ്‍കുട്ടിയുടെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരുന്നു. പൌരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിക്കും എതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന ആരോപണം പ്രതിഷേധിക്കുന്നവര്‍ ഉന്നയിച്ചിരുന്നു. അതേ സമയം ബുര്‍ക്ക ധരിച്ച് സമരപന്തലത്തില്‍ ഒരു ആള്‍ കയറി എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു ബുര്‍ക്ക ധരിച്ച വ്യക്തിയെ ജനങ്ങള്‍ പിടിച്ചു കൈകാര്യം ചെയ്യുന്നതായി കാണാം. പലരും ഈ വീഡിയോ നിലവില്‍ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന വ്യക്തിയെ പിടികൂടിയത് ഷാഹീന്‍ ബാഗിലോ അഥവാ സമരം നടക്കുന്ന മറ്റേ ഏതോ സ്ഥലത്ത് നിന്ന് പിടികൂടിയതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “ബുർഖ ധരിച്ചു സമർപ്പന്തലിൽ കയറിയ മാനസിക രോഗിയ്ക് സത്യാഗ്രഹക്കാർ ട്രീറ്റ്മെന്റ് നൽകുന്നു....😃😃”

വസ്തുത അന്വേഷണം

ഈ വീഡിയോ കഴിഞ്ഞ ജനുവരി മുതല്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫാക്റ്റ് ക്രെസണ്ടോ ഈ വീഡിയോയിനെ കുറിച്ച് അന്വേഷണം നടത്തി ഫെബ്രുവരി 1, 2020 ന് ഹിന്ദിയില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിട്ടുണ്ട്:

बुर्केधारी आदमी का वीडियो शाहीन बाग़ से नही है बल्कि २०१९ का गोवा से है |

വീഡിയോയില്‍ മറാഠി സംഭാഷണം ശ്രദ്ധിച്ച് കേട്ടപ്പോള്‍ ഒരാള്‍ വീഡിയോയില്‍ “ഉപമന്യു ബസ്‌ സ്റ്റാണ്ട്” പറയുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് ഗൂഗിളില്‍ “Burqa clad man caught in Goa” എന്നി കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഗോവയില്‍ ബുര്‍ക്ക ധരിച്ച് സ്ത്രികളുടെ ടോയിലറ്റില്‍ കയറാന്‍ ശ്രമിച്ച ഒരു വ്യക്തിയെ ജനങ്ങള്‍ പിടികുടി എന്ന പല വാര്‍ത്തകള്‍ ലഭിച്ചു. ഈ സംഭവത്തിനെ കുറിച്ച് ANI പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Archived Link

വാര്‍ത്ത‍ പ്രകാരം പിടികുടിയ വ്യക്തിയുടെ പേര് വര്‍ജില്‍ ബോസ്കോ ഫര്‍നാന്‍ടെസ് എന്നാണ്. ഗോവയിലെ കെ.ടി.സി ബസ്‌ സ്റ്റാണ്ടില്‍ ബുര്‍ക്ക ധരിച്ച് സ്ത്രികളുടെ റ്റോയിലറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആവേക് ഗോവന്‍സ് ന്യൂസ്‌ എന്ന ഒരു യുട്യൂബ് ചാനല്‍ 16 ഫെബ്രുവരി 2019ന് ഈ വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

https://youtu.be/U9NWoSBYiKw

വീഡിയോയില്‍ ബസ്‌ സ്റ്റാണ്ടിന്‍റെ സമീപമുള്ള കെട്ടിടങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്. ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ പനജി ഉപമന്യു ബസ്‌ സ്റ്റാണ്ടിനെ കുറിച്ച് അന്വേഷിച്ചു. സ്ട്രീറ്റ് വ്യൂ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ഥലം ഗോവയിലെ ഉപമന്യു ബസ്‌ സ്റ്റാണ്ട് തന്നെയാണെന്ന് മനസിലാക്കുന്നു. വീഡിയോയിലെ ഒരു സ്ക്രീന്‍ഷോട്ടും ഗൂഗിള്‍ മാപ്പിലെ ദൃശ്യവും തമ്മിലുള്ള സാമ്യം നമുക്ക് താഴെ നല്‍കിയ താരതമ്യത്തില്‍ കാണാം.

https://lh5.googleusercontent.com/99ooZDt-pfqn4oVBbkflyZR_hEv0zavFyXQzXYUgDzDM92hgUGbye6aUZ4yQkEacSbvTRwB4U1Fx9ukiZEOuySoCinrk0CTF-WzkYjyEUpwAEVp4gafPAhvZv4rXsD8VYs2iwHF1CPThyYZ7ow

നിഗമനം

വീഡിയോയുടെ ക്യാപ്ഷനിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഗോവയില്‍ സ്ത്രികളുടെ റ്റോയിലറ്റില്‍ ബുര്‍ക്ക ധരിച്ച് കയറാന്‍ ശ്രമിച്ച ഒരു വ്യക്തിയുടെ പഴയ വീഡിയോയാണ് സമരവുമായി ബന്ധപെടുത്തി പ്രചരിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ ഇത്തരത്തില്‍ പോസ്റ്റുകൾ പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:FACT CHECK: വീഡിയോയില്‍ ബുര്‍ക്ക ധരിച്ച വ്യക്തിയെ സമരപന്തലിലല്ല പിടികൂടിയത്; സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: False