
വിവരണം
സമൂഹമാധ്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രമുഖനായ ഫിറോസ് കുന്നംപറമ്പലിന്‍റെ പേരില്‍ ഒരു രോഗിയുടെ ചികിത്സാസഹായ അഭ്യര്‍ത്ഥനയും പേ ടിഎം ക്യൂ ആര്‍ കോഡും കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പേ ടിഎം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാനാണ് പോസ്റ്റിലെ അഭ്യര്‍ത്ഥന. Firos kunnamparambil palakkad എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ജൂണ്‍ 24നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍-
തലച്ചോറിൽ ഗുരുതര ക്യാൻസർ ബാധിതനായ ഇദ്ദേഹത്തെ ദയവായി നിങ്ങളാൽ ആകും വിധം ഫോട്ടോയ്ക്ക് ഒപ്പമുള്ള paytm QR code ലൂടെ സഹായിക്കൂ പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാവും….

എന്നാല്‍ ഇത് ഫിറോസ് കുന്നംപറമ്പില്‍ എന്ന വ്യക്തിയുടെ ഔദ്യോഗികമായ പേജ് തന്നെയാണോ? പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ.?വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ ചികിത്സാ സഹായ അഭ്യര്‍ത്ഥന ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയും. കാരണം ഇതില്‍ രോഗിയായ വ്യക്തിയുടെ പേരോ മേല്‍വിലാസമോ മറ്റ് ആധികാരികമായ വിവരങ്ങളോ യാതൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഇയാള്‍ യഥാര്‍ത്ഥത്തില്‍ തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആള്‍ തന്നെയാണോ എന്നതും സംശയത്തിന് ഇടയാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പോസ്റ്റിട്ടിരിക്കുന്ന പേജ് വ്യാജമാണെന്നും തന്‍റെ പേരില്‍ നടത്തുന്ന പണപ്പിരിവുകാരെ തിരിച്ചറിയണമെന്നും ചൂണ്ടിക്കാണിച്ച് ഫിറോസ് കുന്നംപറമ്പില്‍ പാലക്കാട് തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്‌തു. ഫിറോസിന്‍റെ പേരില്‍ പ്രചരിപ്പിച്ച ചികിത്സ അഭ്യര്‍ത്ഥനയുടെയും പേ ടിഎം ക്യൂ ആര്‍ കോഡിന്‍റെ സ്ക്രീന്‍ഷോട്ടും സഹിതമാണ് ഫിറോസ് പ്രതികരണം ഫെയ്‌സ്ബുക്കിലൂടെ നല്‍കിയിരിക്കുന്നത്.
ഫിറോസ് കുന്നംപറമ്പില്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം-
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FFirosKunnamparambilOfficial%2Fphotos%2Fa.424620817954391%2F756167271466409%2F%3Ftype%3D3&width=500″ width=”500″ height=”631″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

നിഗമനം
ഒരു പ്രമുഖ വ്യക്തിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി അതിലൂടെ പണപ്പിരിവ് നടത്താനുള്ള ശ്രമം മാത്രമാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ നടന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. യഥാര്‍ത്ഥ വ്യക്തി തന്നെ പേജിനെതിരെ രംഗത്ത് വന്നതോടെ പേജും അതിലെ പോസ്റ്റും പൂര്‍ണമായി വ്യാജമാണെന്ന് തന്നെ തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശിക്ഷാര്‍ഹമാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

Title:ഇത് ഫിറോസ് കുന്നംപറമ്പിലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തന്നെയാണോ?
Fact Check By: Dewin CarlosResult: False
