ചിത്രം കടപ്പാട്: ANI ട്വിട്ടര്‍ അക്കൗണ്ട്‌

വിവരണം

FacebookArchived Link

“സിംഗ് തന്നെ കിംഗ്... ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ജിഡിപി സംബന്ധിച്ച് ചർച്ച നടത്തി...??” എന്ന അടിക്കുറിപ്പോടെ ജൂലായ്‌ ഒന്ന്‍ 2019 മുതല്‍ വള്ളക്കടവ്സുധീര്‍ എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗൂം അദ്ദേഹത്തിന്‍റെ ഭാര്യ ഗുര്‍ഷരന്‍ കൌറുമായും കൂടികാഴ്ച നടത്തുന്നതായി കാണാന്‍ സാധിക്കുന്നു. പുഷ്പങ്ങള്‍ കൊടുത്ത് അഭിവാദ്യം ചെയ്തു മീഡിയയുടെ മുന്നില്‍ പോസ് ചെയ്ത ശേഷം വീടിനകത്ത് കയറുന്നാതായി കാണാം. പ്രധാനമന്ത്രി മോദി ജിഡിപി സംബന്ധിച്ച ചര്‍ച്ച നടത്താനാണോ മന്‍മോഹന്‍ സിംഗിനെ കാണുന്നത്? ഈ സംഭവം എപ്പോഴാണ് നടന്നത്? നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അന്വേഷിച്ച് കണ്ടെത്താം.

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് അറിയാന്‍ ആയി ഞങ്ങള്‍ ഗൂഗിളില്‍ വിവിധ കീ വേര്‍ദ്സ്‌ ഉപയോഗിച്ച് വാര്‍ത്ത‍ അന്വേഷിച്ചു നോക്കി. പക്ഷെ അടുത്ത കാലത്തൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ജിഡിപി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കണ്ടുമുട്ടി എന്ന യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി എന്നത് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ 2015ല്‍ ജിഎസ്ടി ബില്‍ ലോക്സഭയില്‍ പാസ്‌ ആക്കാനായി നരേന്ദ്ര മോദി മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ ലഭിച്ചു.

ETArchived Link

2015ല്‍ സമ്പദ്‌വ്യവസ്ഥയും വിദേശകാര്യങ്ങളും ചര്‍ച്ച ചെയ്യാനായി കണ്ടുമുട്ടി. ഈ കാര്യം പ്രധാനമന്ത്രി അദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിളുടെ അറിയിച്ചു. ഈ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് നടന്നത്.

പ്രസ്തുത പോസ്റ്റില്‍ ഷെയര്‍ ചെയ്യുന്ന വീഡിയോയുടെ മുകളില്‍ ദേശിയ മാധ്യമ ചാനല്‍ NDTV ഒരു വാര്‍ത്ത‍ അവരുടെ യൌടുബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോ 27 മെയ്‌ 2014ല്‍ നടന്ന കൂടിക്കാഴ്ച്ചയുടെതാണ്. പ്രധാനമന്ത്രിയായി 2014 മെയ്‌ 26 നു സത്യപ്രതിജ്ഞ ചെയ്ത ശേഷം പിറ്റേ ദിവസം അതായത് 27 മെയ്‌ 2014 ന് പ്രധാനമന്ത്രി മോദി അദേഹത്തിന്‍റെ മുന്‍ഗാമിയായ മന്‍മോഹന്‍ സിങ്ങിനെ കണ്ടു. പുതിയ പ്രധാനമന്ത്രി അവരുടെ മുന്‍ഗാമിയെ കാണുന്നത് ഒരു പരമ്പരാഗതമായ മര്യാദ കൂടിക്കാഴ്ചയാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

NarendraModi.inArchived Link
Business StandardArchived Link

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍മോഹന്‍ സിങ്ങുമായി ജിഡിപി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനല്ല അദ്ദേഹതിനെ അദേഹത്തിന്‍റെ വസതിയില്‍ കാണാന്‍ പോയത്. കുടാതെ വീഡിയോ 5 കൊല്ലം പഴയതാണ്, ഈയിടെയൊന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടികാഴ്ച നടത്തിയതിന്‍റെ യാതൊരു വാര്‍ത്ത‍യും മാധ്യമങ്ങളില്‍ വന്നിട്ടില്ല.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. വീഡിയോ 5 കൊല്ലം പഴയ വീഡിയോ ആണ്. പ്രധാനമന്ത്രി ആയതിനു ശേഷം തന്‍റെ മുന്‍ഗാമിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ആണ് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. ഇരുവരും ജിഡിപി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനല്ല കണ്ടുമുട്ടിയത്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ജിഡിപി സംബന്ധിച്ച് ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ചർച്ചയ്ക്കെത്തിയതിന്‍റെ വീഡിയോ ആണോ ഇത്...?

Fact Check By: Mukundan K

Result: False