ഈ പക്ഷിയുടെ വില 25 ലക്ഷം രൂപയോ??

കൗതുകം

സർഖാബ് പക്ഷി. വില 25 ലക്ഷം….!!

19 ഫോട്ടോഗ്രാഫേഴ്‌സ് 62 ദിവസം ചിലവിട്ടാണ് ഈ വീഡിയോ പകർത്തിയത് എന്ന തലക്കെട്ട് നല്‍കി കുറച്ച് നാളുകളായി ഒരു പക്ഷിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സ്മാര്‍ട്ട്പിക്‌സ് മീഡിയ  എന്ന പേജില്‍ 2018 ഏപ്രില്‍ 8ന് ഇത്തരം ഒരു ക്യാപ്‌ഷന്‍ നല്‍കി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 6,500ല്‍ അധികം ഷെയറുകളും 7,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ഖാബ് എന്ന പേരുള്ള പക്ഷി തന്നെയാണോ വീഡിയോയിലുള്ളത്? അത്തരമൊരു പേരിലുള്ള പക്ഷിയുണ്ടോ? ഉണ്ടെങ്കില്‍ 25 ലക്ഷം രൂപ വിലയുള്ള പക്ഷിയാണോ ഇത്?

വസ്‌തുത വിശകലനം

എന്നാല്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ ക്വാറയില്‍ സര്‍കാബിനോട് സമാനമായ മറ്റൊരു പേരില്‍ ഇതെകുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. സുറാക്കാവ് എന്ന പക്ഷിയുണ്ടോ? ഇതിന് 25 ലക്ഷം രൂപ വിലവരുമോ? എന്നതാണ് ക്വാറയില്‍ ഉയര്‍ന്ന ചോദ്യം ഇതിന് ഉത്തരമായി കോര്‍സി സിമന്‍ എന്ന വ്യക്തി നല്‍കിയിരിക്കുന്ന ഉത്തര ഇങ്ങനെയാണ്. വീഡിയോയില്‍ കാണുന്നത് ഹമ്മിങ് ബേര്‍ഡ‍് ഇനത്തില്‍ പെട്ട ചെറിയ പക്ഷിയാണ്. അന്നാസ് ഹമ്മിങ് ബേര്‍‍ഡ് എന്നാണ് ഇതിന്‍റെ പേരെന്നും. പക്ഷിയെ പല വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍ പല നിറമായി തിളങ്ങുന്നതായി കാണാന്‍ കഴിയുമെന്നും ഇത് പ്രകാശം അതിന്‍റെ തൂവലില്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഫലനം കൊണ്ടാണെന്നും വശിദീകരിക്കുന്നു. ഇതിന് സര്‍ഖാബ് എന്നൊരു പേരില്ലെന്നും ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍ അന്നാസ് ഹമ്മിങ് ബേര്‍ഡിനെ രൂപത്തിലും കൂടുതല്‍ സാമ്യമുള്ള കോസ്റ്റാസ് ഹമ്മിങ് ബേര്‍ഡിനോടാണ്. യൂ ട്യൂബില്‍ കോസ്റ്റാസ് ഹമ്മിങ് ബേര്‍ഡിന്‍റെ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ സര്‍ഖാബ് എന്ന പേരില്‍ പ്രചരിക്കുന്ന അതെ പക്ഷെ തന്നെയാണിതെന്നും കണ്ടെത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്. അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഹമ്മിങ് ബേര്‍ഡാണ് കോസ്റ്റാസ് ഹമ്മിങ് ബേര്‍ഡ്.

കോസ്റ്റാസ് ഹമ്മിങ് ബേര്‍ഡ്-

കൂടാതെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പക്ഷി ഗവേഷകനായ ഡോ. ആര്‍.സുഗതനോട് ഞങ്ങളുടെ പ്രതിനിധി വീഡിയോയില്‍ പ്രചരിക്കുന്ന പക്ഷിയെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സര്‍ഖാബ് എന്ന പേരില്‍ ഒരു പക്ഷിയെ കുറിച്ച് അറിവില്ലെന്നും. വീഡിയോയിലുള്ളത് ഹമ്മിങ് ബേര്‍ഡ് ഇനത്തില്‍പ്പെട്ട പക്ഷിയാണെന്നും ഇതിന് ഇത്രയും വിലവരില്ലെന്നും ഏഷ്യനല്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

നിഗമനം

തെക്ക് പടിഞ്ഞാറന്‍ അമേരിക്കയില്‍ കണ്ടു വരുന്ന ഹമ്മിങ് ബേര്‍‍ഡ് ഇനത്തില്‍പ്പെട്ട പക്ഷിയുടെ വീഡിയോയാണ് സര്‍ഖാബ് എന്ന പേര് നല്‍കി വിചിത്ര വിവരണം നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. പക്ഷി നിരീക്ഷകര്‍ക്കോ ഇന്‍റര്‍നെറ്റിലെ വിവരങ്ങള്‍ക്കോ സര്‍ഖാബെന്നൊരു പക്ഷിയെകുറിച്ചോ അതിന് 25 ലക്ഷം വിലയുണ്ടെന്നോ 19 ഫോട്ടോഗ്രാഫേഴ്‌സ് 62 ദിവസം കഷ്ടപ്പെട്ടാണ് ഇതിന്‍റെ വീഡിയോ പകര്‍ത്തിയതെന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല. അതുകൊണ്ട് തന്നെ വീഡിയോയിലെ വിവരങ്ങള്‍ വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ഈ പക്ഷിയുടെ വില 25 ലക്ഷം രൂപയോ?

Fact Check By: Dewin Carlos 

Result: False