ഈ പിഞ്ചുകുഞ്ഞ് അസാം പ്രളയത്തില്‍ മരണപ്പെട്ടതോ?
വിവരണം
അസാമിൽ കനത്ത പേമാരി തുടരുമ്പോൾ നദി തീരത്തടിഞ്ഞ. മൂന്ന് മാസം പ്രായമുള്ള, കുട്ടിയുടെ. മൃതശരീരം ആളുകളിൽ ഹൃദയവേദനയുളവാക്കുന്നു ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..
നമ്മൾ ഇവിടെ ട്രെൻഡുകൾക് പുറകെ പോകുമ്പോൾ നമ്മുടെ സഹോദരങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങി താഴുന്നു. പ്രാർത്ഥിക്കാം നമുക്ക് അവർക്ക് വേണ്ടി എന്ന തലക്കെട്ട് നല്‍കി പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹത്തിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
പാതിരമണലിന്‍റെ തീരത്ത് എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 69ല്‍ അധികം ഷെയറുകളും 81ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഈ കുഞ്ഞ് മരിച്ചത് അസാമില്‍ പ്രളയത്തെ തുടര്‍ന്നുള്ള ദുരന്തത്തിലാണോ? ചിത്രത്തിന് പിന്നിലെ വാസ്‌തവം എന്താണെ്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ അസാമിലെ എന്ന് പറഞ്ഞ് പ്രചരിക്കുന്നചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്‌തപ്പോഴാണ് ന്യൂസ് 18 ചാനലിന്‍റെ ബംഗാളി പതിപ്പില്‍ ഇതെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് അസാമിലേതല്ലെന്നതാണ് വാസ്‌തവം. ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുമുള്ള ചിത്രമാണിത്. ബാഹിറിലെ പ്രളയത്തെ തുടര്‍ന്ന് ബാഗ്മതി നദിയിലെ ഒഴിക്കില്‍പ്പെട്ട് കാണാതായ മൂന്ന് മാസം പ്രായം മാത്രമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയപ്പോഴുള്ള ചിത്രാണിതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 19 ജൂലൈയിലാണ് വാര്‍ത്ത ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അസാം പ്രളയത്തിന്‍റെ പേരില്‍ നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്നു എന്നതിനെ കുറിച്ച് ഞങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Times of India നടത്തിയ ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഈ കുട്ടിയെ കൊന്നത് കുട്ടിയുടെ അമ്മ തന്നെയായിരുന്നു എന്ന വെളിപ്പെടുത്തൽ മുസാഫര്‍പ്പുര്‍ ജില്ല മജിസ്ട്രേറ്റ് നവഭാരത് ടൈംസിനോട് നടത്തി.
TOI | archived link |
നിഗമനം
അസാം പ്രളയത്തിന്‍റെ ദുരന്ത നേര്‍ക്കാഴ്ച്ചകളുടെ പേരില്‍ പ്രചരിക്കുന്നത് ബിഹാറിലെ ചിത്രമാണെന്ന് തെളിഞ്ഞു. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ തെറ്റ്ദ്ധാരണ സൃഷ്ടിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് അനുമാനിക്കാം.