
വിവരണം
ഡാന്‍സ് കളിച്ച് പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ എംഎസ്എഫ് പുറത്താക്കി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫ്ലാഷ് മോബ് കളിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രത്തിനൊപ്പം എംഎസ്എഫില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കി ഇറക്കി ഉത്തരവ് എന്ന പേരില്‍ ഒരു പ്രസ്‌താവനയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള പേജില്‍ ജൂലൈ 27നാണ് ഇത്തരമൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്ലാഷ് മോബ് കളിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ സംഘടനയില്‍ നിന്നും പുറത്താക്കിയോ ?പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രസ്‌താവന എംഇഎസ് പുറത്തിറക്കിയത് തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വിഷയത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ നിഷാദ് കെ.സലീമുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു.
നിഷാദിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

കൂടാതെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന എംഎസ്എഫിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ എഴുതിയ പ്രസ്‌താവന സൂം ചെയ്ത് നോക്കിയപ്പോഴാണ് അത് ഓസ്ട്രേലിയയിലെ എംഎസ്എഫ് ഇലക്ട്രിക്കല്‍ എന്ന ഇലട്രിക്കല്‍ ഉപകരണ സ്ഥാപനത്തിന്‍റെ പേരിലുള്ള കത്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

നിഗമനം
ഫെയ്‌സ്ബുക്ക് പ്രചരണത്തിലെ അവകാശവാദങ്ങള്‍ പൂര്‍ണമായി അടിസ്ഥാന രഹിതമാണെന്ന് എംഎസ്എഫ് ഭാരവാഹി തന്നെ വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ മുസ്‌ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനുമായി (എംഎസ്എഫ്) യാതൊരു ബന്ധവുമില്ലാത്ത സ്ഥാപനത്തിന്‍റെ ലെറ്റര്‍പാഡാണ് പ്രസ്താവന എന്ന പേരില്‍ പോസ്റ്റില്‍ എഡിറ്റ് ചെയ്തു ചേര്‍ത്തിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Title:ഫ്ലാഷ്‌മോബ് കളിച്ചതിന്‍റെ പേരില്‍ എംഎസ്എഫ് വനിത പ്രവര്‍ത്തകരെ പുറത്താക്കിയോ ?
Fact Check By: Dewin CarlosResult: False
