വാഗ അതിർത്തി അടയ്ക്കുന്ന ഇന്ത്യൻ ആർമിയുടെ നാരി ശക്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ

Misleading National

പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ആർമിയുടെ നാരി ശക്തി വാഗ അതിർത്തി അടയ്ക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അഭ്യാസം കാണിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “പറഞ്ഞ സമയം കൃത്യം 48 മണിക്കൂർ കഴിഞ്ഞു. നാരീശക്തി വാഗാ അതിർത്തി അടച്ചു അതാണ് നരേന്ദ്ര ഭാരതം ” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഒരു ബംഗാളി ഫേസ്‌ബുക്ക് പേജ് ഈ വീഡിയോ 15 ഡിസംബർ 2025ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോസ്റ്റ് കാണാൻ – Facebook | Archived Link

മുകളിൽ നൽകിയ വീഡിയോ ഡിസംബർ 2024നാണ് പോസ്റ്റ് ചെയ്തത്. 23 ഏപ്രിലിന് നടന്ന പഹൽഗാ൦ ഭീകരാക്രമണത്തിന് ശേഷം അതിർത്തി അടയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. പലരും ഏപ്രിലിന്  മുൻപ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived Link

ഈ പോസ്റ്റ് ഫെബ്രുവരി 3, 2025നാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. അങ്ങനെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.  

നിഗമനം

പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ആർമിയുടെ നാരി ശക്തി വാഗ അതിർത്തി അടയ്ക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങളാണ്.  പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സർക്കാർ വാഗ അതിർത്തി അടയ്ക്കാൻ എടുത്ത തീരുമാനവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വാഗ അതിർത്തി അടയ്ക്കുന്ന ഇന്ത്യൻ ആർമിയുടെ നാരി ശക്തി എന്ന തരത്തിൽ

Written By: Mukundan K  

Result: Misleading