തലയോലപ്പറമ്പ് മസ്ജിദില്‍ കുട്ടികളോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഉസ്താദിന്‍റെ ചിത്രമാണോ ഇത്…?

സാമൂഹികം
ചിത്രം കടപ്പാട്: ഫെസ്ബൂക്

വിവരണം

FacebookArchived Link

“കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ തലയോലപ്പറമ്പ് പള്ളിയിലെ ഉസ്താദിനെ കുത്തിനു പിടിച്ചു കുനിച്ചു നിർത്തി ജമാ അത്തുകാർ പഞ്ഞിക്കിടുന്നു

…………………………………………………………………..ലഹരിക്ക് അടിമ ആയി ഒരുത്തൻ അമ്പലത്തിൽ മലം എറിഞ്ഞപ്പോൾ അയാൾ RSS ആണ്. ബിജെപി ആണ്. എന്തൊക്കെ ആയിരുന്നു. ഒരു സംസ്കാരം ആണ് ഹിന്ദു എന്നത്, മറ്റുള്ളവർക്ക് ആക്ഷേപിക്കാൻ ഉള്ളതല്ല. സമൂഹത്തിൽ പല മനോരോഗികൾ ഉണ്ട്. അവന്‍റെ  മതവും ജാതിയും നോക്കി മതത്തെ അപമാനിക്കാൻ നിൽക്കരുത്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാ പ്രമാണം..” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 5, 2019 മുതല്‍ Vinod Ramachandran എന്ന പ്രൊഫൈലില്‍ നിന്ന് ഭാരതിയ ജനത പാര്‍ട്ടി (BJP) കൊല്ലം എന്ന ഫെസ്ബൂക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു പള്ളിയുടെ പുറത്ത് ഒരു മര്‍ദനമേറ്റ ഒരു വ്യക്തിയെ രണ്ട് പേര് പിടിച്ചു കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നു. ഇയാള്‍ തലയോലപ്പറമ്പ് പള്ളിയിലെ ഒരു ഉസ്താദ് ആണ്, കുട്ടികളോട് പ്രകൃതിവിരുദ്ധമായ പീഡനം നടത്തിയ ഈയാളെ പള്ളികാര്‍ മര്‍ദിച്ചു എന്നൊക്കെയാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍. എന്നാല്‍ ഈ അവകാശവാദങ്ങള്‍ സത്യമാണോ? ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ വാര്‍ത്ത‍ എന്താന്നെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. എന്നാല്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് യാതൊരു പരിനാമങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്ത‍ ഓണ്‍ലൈന്‍ ലഭ്യമാണോ എന്ന് അന്വേഷിച്ചു നോക്കി പക്ഷെ ഗൂഗിളിലോ, പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റിലോ എവിടെയും ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് യാതൊരു വാര്‍ത്ത‍യും പ്രസിദ്ധികരിച്ചതായി കണ്ടെത്താന്‍ സാധിച്ചില്ല.

പോസ്റ്റിനെ കുറിച്ച് സാമുഹിക മാധ്യമങ്ങളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതിനോട് സാമ്യമുള്ള ഒരു ചിത്രം വ്യത്യസ്തമായ വിവരണവുമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ്‌ കണ്ടെത്താന്‍ സാധിച്ചു. SDPI കേരളം എന്ന ഗ്രൂപ്പിള്‍ ഇൽയാസ് ഇടക്കുന്നം കിണററിൻകരയിൽ എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റ്‌ ആണ് താഴെ നല്‍കിയിരിക്കുന്നത്.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്- “തലയോലപ്പറമ്പ് ടൗൺ

മസ്ജിദ്

മദ്രസാദ്ധ്യാപകനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട്

SDPI യുടെ മേൽ ആരും കുതിര കയറണ്ട…”

പള്ളി കമ്മിറ്റയും ഉസ്താദും തമ്മിലുള്ള

ചില കയ്യാം കളിയാണ് നടന്നിട്ടുള്ളത്

തക്കതായ കാരണം കൊണ്ട്

കമ്മറ്റി ഉസ്താദിനോട് ജോലിയിൽ നിന്ന് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു… കമ്മറ്റി നിർദ്ദേശം പാലിക്കാതെ….

AP വിഭാഗത്തിൽപ്പെട്ട നിലമ്പൂർ സ്വദേശിയായ ഉസ്താദ് മഹല്ലിലുള്ള Apഅനുകൂലികളും ചേർന്നുള്ള ചില നാടകമാണ് അവിടെ നടന്നത്

ഉസ്താദ് ചെയ്ത തെറ്റുകൾ എന്തൊക്കെയെന്ന് ഉസ്താദിനറിയാം Apഅനുഭാവികൾ വെറുതേ

ന്യായീകരിച്ച്

നാറാൻ നിൽക്കണ്ട…..!

പള്ളി കമ്മറ്റിയിൽ ട്രഷറായി ഒരു SDPl പ്രവർത്തകൻ ഉണ്ടന്നതിൽ കവിഞ്ഞ് SDPIക്ക് ഈ വിഷയുമായി ഒരു ബന്ധവുമില്ല….

SDPlയുടെ പേരിൽ

അപവാദ പ്രചരിപ്പിക്കുന്നതിനെതിരിൽ

തലയോലപ്പറമ്പ് SDPI മണ്ഡലം സെക്രട്ടറി പോലീസിൽ പരാതി നൽകി….”

പള്ളി കമ്മിറ്റി കാറും മദ്രസ ഉസ്താദും തമ്മില്‍ നടന കയ്യാങ്കളി മൂലമാണ് ചിത്രത്തില്‍ കാണുന്ന ഉസ്താദ് ഈ ഒരു അവസ്ഥയില്‍ എത്തിയതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങള്‍ അവകാശവാദം സത്യമാണോ അതോ വ്യാജമാണോ എന്ന് അറിയാനായി നേരിട്ട്  പോലീസിനോട് ബന്ധപ്പെട്ടു. തലയോലപറമ്പ് പോലിസ് സ്റ്റേഷന്‍ എസ്ഐ ക്ലീറ്റസ് ജോസഫ്‌ ഞങ്ങളുടെ പ്രതിനിധിയുമായി നേരിട്ട് സംസാരിച്ചു. സംഭവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെ-

ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ചിത്രത്തില്‍ കാണുന്ന വ്യക്തി കുട്ടികളോട് പ്രകൃതിവിരുധമായ പീഡനം നടത്തിട്ടില്ല. പീഡനം നടത്തിയ ആളാണ് ഈ മദ്രസ അദ്ധ്യാപകന്‍ എന്ന വാദം തീര്‍ത്തൂം തെറ്റാണ്. ഈയാള്‍ തലയോലപ്പറമ്പ് പള്ളിയില്‍ മദ്രസ അദ്ധ്യാപകന്‍

 ആയിരുന്നു.  ആയിരുന്നു, ആകാരണമായി അയാളെ തല്‍സ്ഥാനത്ത് നിന്നു മാറ്റുകയും  ഇയാളുടെ സ്ഥാനത്ത് പള്ളി കമ്മിറ്റി മറ്റൊരാളെ നിയമിക്കുകയും ചെയ്തു. അപ്പോള്‍ ഇയാള്‍ പള്ളി കമ്മിറ്റിയോട് ഇതിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ പള്ളി കമ്മിറ്റികാരും ഇയാളും തമ്മില്‍ കയ്യാങ്കളി ഉണ്ടായി അതില്‍ ഇയാള്‍ക്ക് പരിക്ക് സംഭവിച്ചു. ഇതാണ് യഥാര്‍ത്ഥ സംഭവം.”

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. തലയോലപ്പറമ്പ് പള്ളി കമ്മിറ്റിയും ഉസ്താദും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനെ  തുടര്‍ന്നു ഉസ്താദിനെ പള്ളി കമ്മിറ്റികാര്‍ മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ ചിത്രം ഉപയോഗിച്ച് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. 

Avatar

Title:തലയോലപ്പറമ്പ് മസ്ജിദില്‍ കുട്ടികളോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഉസ്താദിന്‍റെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False