ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്…
ബിഹാറില്‍ മൂന്നാഴ്ചക്കിടെ 13 പാലങ്ങള്‍ തകര്‍ന്നുപോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടത്തും ശോചനീയാവസ്ഥയിലായ പാലങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തകര്‍ന്നു വീഴാറായ ഒരു പാലത്തിന്‍റെ ചിത്രം കേരളത്തിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്.
പ്രചരണം
പാലത്തിലൂടെ നോക്കിയാല്‍ താഴെയുള്ള കാഴ്ച മുഴുവന്‍ സുതാര്യമായി കാണാവുന്നത്ര മോശം അവസ്ഥയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് കമ്പി അഴികള്‍ മാത്രമായി നിലകൊള്ളുന്ന ഒരു പാലത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതാണ് .." അരിപ്പ പാലം "..
കേരളത്തിലെ ഈ സാങ്കേതിക വിദ്യക്ക് എത്ര ലൈക്ക്”
എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തി ബംഗ്ലാ ഭാഷയില്‍ പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
വാര്‍ത്ത പ്രകാരം ഈ പാലം ബംഗ്ലാദേശിലെ തേപുര ഗ്രാമത്തിലാണ്. “കുറഞ്ഞത് 200 അടിയും വീതി കുറഞ്ഞത് 10 അടിയുമാണ് പാലത്തിന്‍റെ നീളം. 2004-ൽ LGED ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. 2019 അവസാനത്തോടെ പാലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി ഇത് ഭയാനകമായ തലത്തിലെത്തി. പൊതു പ്രാധാന്യമുള്ള ഈ തേപ്പുര പാലത്തിലൂടെ നൂറുകണക്കിന് വിദ്യാർഥികൾ സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്‌കൂളിലേക്കുള്ള കുട്ടികളുടെ ഗതാഗതം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
തേപുര നദിക്ക് കുറുകെയുള്ള ഉപേക്ഷിക്കപ്പെട്ട പാലത്തിന്‍റെ ഒരറ്റം കാലാപാര ഉപജില്ലയിലെ ചമ്പാപൂർ യൂണിയനും മറ്റേ അറ്റം അംതാലി ഉപസിലയിലെ ഹാൽദിയ യൂണിയനുമാണ്. ഈ രണ്ട് യൂണിയനുകളിലെയും ആയിരക്കണക്കിന് ആളുകളുടെ യാത്രാ ഉപാധിയാണ് തേപുര പാലം.
അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ബംഗ്ലാദേശ് ടീമുമായി ബന്ധപ്പെട്ടു. പാലം ബംഗ്ലാദേശിലെ അംതാലി ഉപജില്ലയില്‍ നിന്നുള്ളതാണെന്ന് അവര്‍ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിലെ ബർഗുണയിലെ അംതാലി ഉപജിലയിലെ തെപുര ഹൽദിയ യൂണിയനിലെ തേപുര ഗ്രാമത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 26 ഇരുമ്പ് പാലങ്ങൾ അറ്റകുറ്റപ്പണി നടത്താനാകാത്തതും ഉപയോഗിക്കാൻ അപകടകരവുമാണെന്ന് അംതാലി ഉപാസില എൻജിനീയറിങ് വിഭാഗം കണ്ടെത്തി.
കൈവരികളും സിമന്‍റ് തൂണുകളും ചരക്ക്, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിയന്ത്രിക്കാൻ സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 20 വർഷം മുമ്പാണ് ഈ പാലം നിർമ്മിച്ചത്. ലഭ്യമായ വാര്‍ത്താ റിപ്പോര്‍ട്ടുകളിലും സമാന വിവരങ്ങള്‍ തന്നെയാണുള്ളത്.
പ്രസ്തുത പാലത്തിന്‍റെ ദൃശ്യങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ പാലം ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.
നിഗമനം
ചിത്രത്തിലെ തകര്‍ന്ന പാലം കേരളത്തിലെതല്ല. ബംഗ്ലാദേശിലെ ബർഗുണയിലെ അംതാലി ഉപജിലയിലെ തെപുര ഹൽദിയ യൂണിയനിലെ തേപുര ഗ്രാമത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കേരളവുമായോ അല്ലെങ്കില്‍ ഇന്ത്യയുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്...
Fact Check By: Vasuki SResult: False