പ്ലാസ്റ്റിക്‌ കൊണ്ട് അരിയുണ്ടാക്കുന്ന വീഡിയോ സത്യമോ…?

അലൌകികം

വിവരണം

FacebookArchived Link

“60 രൂപയ്ക്കും 80 രൂപയ്ക്കും ബിരിയാണി തിന്നുമ്പോൾ ഓർക്കുക പ്ലാസ്റ്റിക്ക് ആണ് കഴിക്കുന്നത് എന്ന്☝☝” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 6, 2019 മുതല്‍ പല ഫെസ്ബൂക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു വ്യക്തി ഒരു മെഷീനിൽ പ്ലാസ്റ്റിക്‌ ഇട്ടു അതില്‍ നിന്ന് അരിയുടെ മണികള്‍ പോലെയുള്ള മണികള്‍ നിര്മിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഈ അരിയാണ് വില കുറഞ്ഞ ബിരയാണികളില്‍ ഉപയോഗിക്കുന്നത് എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം. മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ പോലെയുള്ള പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

എന്നാല്‍ വീഡിയോയില്‍ കാണിക്കുന്നത് വിഷമയമായ പ്ലാസ്റ്റിക്‌ അരിയുടെ നിര്‍മാണം ആണോ? ഈ അരിയാണോ നമുക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്? വീഡിയോ എവിടുത്തെതാണ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ പോസ്റ്റില്‍ നല്കിയിട്ടില്ല. പ്ലാസ്റ്റിക്‌ അരി നമ്മുടെ ഭക്ഷണങ്ങളില്‍ വരുന്നു എന്ന് വാര്‍ത്ത‍കളില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്‌ അരി നിര്‍മിക്കുന്നതിന്‍റെ വീഡിയോ തന്നെയാണോ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്നത് എന്ന് പരിശോധിക്കുന്നത് ആവശ്യമാണ്. വീഡിയോയുടെ സത്യാവസ്ഥ  എന്താണെന്ന് നമുക്ക് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂുടതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ വീഡിയോ പഴയതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഈ വീഡിയോ ഏകദേശം മുന്ന് കൊല്ലം മുമ്പ് മുതല്‍ യുടുബില്‍ ലഭ്യമാണ്. നവംബര്‍ 2016ല പ്രസിദ്ധികരിച്ച ഇതേ വീഡിയോയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍ പരിശോധിച്ചപ്പോള്‍ ഇത് പ്ലാസ്റ്റിക്‌ കൊണ്ട് അരിയുണ്ടാക്കുന്നത്തിന്‍റെ വീഡിയോയല്ല പകരം പ്ലാസ്റ്റിക്‌ റീസൈക്കിള്‍ ചെയ്യുന്ന നടപടിക്രമമാണ് എന്ന് ചിലര്‍ കമന്റ്‌ ചെയ്തിട്ടുണ്ട്. കമന്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഞങ്ങള്‍ പ്ലാസ്റ്റിക്‌ റീസൈക്കിള്‍ ചെയ്യുന്ന നടപടിക്രമങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് oberk.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധി’കരിച്ച ഒരു ലേഖനം ലഭിച്ചു. ഈ ലേഖനത്തില്‍ പ്ലാസ്റ്റിക്‌ എങ്ങനെയാണ് റീസൈക്കിള്‍ ചെയ്യുന്നത്തിന്‍റെ നടപടിക്രമത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ-

പ്ലാസ്റ്റിക്‌ ബോട്ടിലുകൾ ആദ്യം ഫ്ലെക്സിന്‍റെ രൂപം നല്‍കിയ ശേഷം അതുകൊണ്ട് അരിയുടെ മണികള്‍ പോലെയുള്ള ചെറിയ പെല്ലെട്ടുകല്‍ നിര്‍മിക്കും. ഇതേ പോലെ പ്ലാസ്റ്റിക്‌ ബാഗുകളും അരിയുടെ മണി പോലെയുള്ള ചെറിയ പെല്ലെട്ടുകളില്‍ രൂപംമാറ്റി കമ്പനികളില്‍ വില്‍ക്കും.

Earth911Archived Link

പ്ലാസ്ടിക്കിനെ പെല്ലറ്റുകളില്‍ മാറ്റുന്നതിന്‍റെ പല വീഡിയോകൾ യുടുബില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കിനെ പെല്ലറ്റുകളില്‍ മാറ്റുന്ന മെഷീനിന്‍റെ ഒരു വീഡിയോ താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ പ്ലാസ്റ്റിക്‌ ഫ്ലെക്സുകള്‍ അവസാനം പെല്ലറ്റുകള്‍ ആയി മാറുന്നതായി കാണാം. 

https://youtu.be/fcLdC55cWRY

പ്രസ്തുത പോസ്റ്റില്‍ നല്‍കുന്ന വീഡിയോയും ഇത് പോലെയുള്ള ഒരു പ്ലാസ്റ്റിക്‌ റീസൈക്കിലിംഗ് നടപടിക്രമമാന്നെന്നു daily mail വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. വീഡിയോ  വൈറല്‍ ആയതിനു ശേഷം പലരും വീഡിയോയെ കുറിച്ച് ഉന്നയിച്ച പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പ്ലാസ്റ്റിക്‌ അരിയുണ്ടാക്കി വിൽക്കുമ്പോൾ ഒരു ലാഭവും ഉണ്ടാകില്ല എന്ന് ചിലര്‍ പരാമര്‍ശം നടത്തിട്ടുണ്ട്.

Daily MailArchived Link

ഇന്ത്യയുടെ FSSAIയും Hong Kong Center For Food Safety എന്നാ പ്രസ്ഥാനങ്ങള്‍ പ്ലാസ്റ്റിക്‌ അരിയുടെ മുകളില്‍ നടത്തിയ ചില പരിശോധനകളില്‍ അവര്‍ക്ക് ശേഖരിച്ച സാമ്പിളുകളില്‍ പ്ലാസ്റ്റിക്‌ കണ്ടെത്താന്‍ സാധിച്ചില്ല. 

FSSAIArchived Link
Hong Kong Center for Food SafetyArchived Link

ഇത് പോലെയുള്ള ചില വീഡിയോകളും, പ്ലാസ്റ്റിക്‌ അരിയെ കുറിച്ചുള്ള വാര്‍ത്ത‍കളും Snopes, Observers.france24 പോലെയുള്ള പ്രമുഖ വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ നടത്തി അവരുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇത് പോലെയുള്ള വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

Observers France 24Archived Link
SnopesArchived Link

നിഗമനം

പ്രസ്തുത വീഡിയോ പ്ലാസ്റ്റിക്‌ അരിയുണ്ടാക്കുന്നത് തന്നെയാണോ അതോ പ്ലാസ്റ്റിക്‌ റീസൈക്കിള്‍ ചെയുന്നതിന്‍റെ വീഡിയോയാണോ എന്ന് വ്യക്തമല്ല. പ്ലാസ്റ്റിക്‌ റീസൈക്കിള്‍ ചെയ്തു അതില്‍ നിന്ന് പെല്ലറ്റുകള്‍ നിര്‍മിക്കുന്ന നടപടിക്രമം വീഡിയോയില്‍ കാണിക്കുന്ന നടപടിക്രമത്തിനു സമമാണ്. അതിനാല്‍ വീഡിയോ തെട്ടിദ്ധരിപ്പിക്കുന്നതാണ് എന്ന് അനുമാനിക്കാം. വീഡിയോയുടെ വസ്തുത അറിയാതെ മാന്യ വായനക്കാര്‍ വീഡിയോ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:പ്ലാസ്റ്റിക്‌ കൊണ്ട് അരിയുണ്ടാക്കുന്ന വീഡിയോ സത്യമോ…?

Fact Check By: Mukundan K 

Result: Mixture