പുതപ്പ് കച്ചവടമെന്ന വ്യാജേന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളാണോ ചിത്രത്തിലുള്ളത്?
വിവരണം
ഇത് ദയവു ചെയ്ത് വായിക്കാതിരിക്കരുത്, ഈ ചിത്രത്തിൽ കാണുന്നത് കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുത്ത ഒരു ബംഗാളി സ്വദേശിയാണ് 'ഇക്കഴിഞ്ഞ ദിവസം ചേർത്തല പള്ളിത്തോട് പരിസരത്ത് നിന്നും ഇയാൾ പുതപ്പ് വിൽക്കൻ എന്ന വ്യാജേന ഒരു കുട്ടിയെ പുതപ്പിനുള്ളിൽ ചുറ്റിയെടുത്ത് തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. നാട്ടുകാർ കൂടി കുട്ടിയെ രക്ഷപ്പെടുത്തി. അതു കൊണ്ട് എല്ലാ രക്ഷിതാക്കളും ജാഗ്രത പാലിക്കുക. എന്ന തലക്കെട്ട് നല്‍കി ഒരാളെ പോലീസ് ജീപ്പ് എന്ന് തോന്നിക്കുന്ന ഒരു വാഹനത്തിന്‍റെ പിറകില്‍ ഇരുത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വോയിസ് ഓഫ് ആലപ്പുഴ(voice of alappuzha) എന്ന ഗ്രൂപ്പില്‍ ജേക്കബ് സജു എന്ന വ്യക്തി സെപ്റ്റംബര്‍ 14ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 93ല്‍ അധികം ഷെയറുകളും 105ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പേരില്‍ ഇതരസംസ്ഥാന സ്വദേശിയെ ഇത്തരത്തില്‍ പോലീസ് പിടികൂടിയിട്ടുണ്ടോ? പുതപ്പ് കച്ചവടമെന്ന പേരില്‍ വന്ന് ഇത്തരമൊരു കുറ്റകൃത്യം നടത്തിയ ബംഗാള്‍ സ്വദേശിയെയാണോ പിടികൂടിയത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തിന്‍റെ സത്യാവസ്ഥയെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംഭവം നടന്നു എന്ന് അവകാശപ്പെടുന്ന പള്ളിത്തോട് പ്രദേശം ഉള്‍പ്പെടുന്ന കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. സ്റ്റേഷന്‍ പിആര്‍ഒയായ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരണം ഇങ്ങനെയായിരുന്നു-
കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. പള്ളിത്തോട് ഭാഗത്ത് വഴിയരികില്‍ നിന്നും കുട്ടിയെ തട്ടക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടിവെച്ചിരിക്കുന്നു സ്ഥലത്തെത്തണമെന്നായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇതരസംസ്ഥാന സ്വദേശിയായ ഒരാളെ നാട്ടുകാര്‍ പിടികൂടുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി മനിസിലാക്കാന്‍ കഴിഞ്ഞു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും. പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞതോടെ ഇയാള്‍ മാനിസക ആസ്വാസ്ഥ്യമുള്ളയാളെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. പുതപ്പ് കച്ചവടത്തിന് വന്നയാളല്ല അയാള്‍. എവിടെ നിന്നോ കിട്ടയ ഒരു പുതിയ പുതപ്പ് പുതച്ച് വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ കുട്ടിയെ കണ്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പിടികൂടിയത്. എറണാകുളം ഭാഗത്തേക്ക് കൊണ്ടുവിടുമോ എന്ന പോലീസിനോട് അഭ്യര്‍ത്ഥിച്ചത് പ്രകാരം കേസ് ഒന്നും രജിസ്ടര്‍ ചെയ്യാതെ തന്നെ അയാളെ എറണാകുളത്തേക്ക് വിടുകയും ചെയ്തു. (പിആര്‍ഒ, കുത്തിയതോട് പോലീസ് സ്റ്റേഷന്‍)
മാനിസിക വെല്ലുവിളി നേരിടുന്നയാളെ കുറിച്ചാണ് പുതപ്പ് കച്ചവടത്തിന്‍റെ മറവില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഇത് അടിസ്ഥാനരഹിതമായ വ്യാജ പ്രചരണമാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണമായും തെറ്റാണ്. മാനസിക വെല്ലുവിളി നേരിടുന്നയാള്‍ വഴിയരികില്‍ നിന്ന കുട്ടിയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പേരില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പച്ചതാണെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ആള്‍ക്കൂട്ടയാക്രമണത്തിന്‍റെ ഇരയാകപ്പെട്ടയാളിന്‍റെ ചിത്രമാണ് വസ്തുത വിരുദ്ധമായ തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നതെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:പുതപ്പ് കച്ചവടമെന്ന വ്യാജേന കുട്ടിയെ തട്ടക്കൊണ്ടുപോകാന്‍ വന്നയാളാണോ ചിത്രത്തിലുള്ളത്?
Fact Check By: Dewin CarlosResult: False