
ചിത്രം കടപ്പാട്: ഗൂഗിള്‍
വിവരണം
Archived Link |
മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒരു ചിത്രം സെപ്റ്റംബര്‍ 9, 2019 മുത പടക്കുതിര പടക്കുതിര പടക്കുതിര എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ‘ചില സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ഞാന്‍ വധിക്കപ്പെടും എന്ന ഭയമുണ്ട്” നോട്ട് നിരോധനത്തെ കുറിച്ച് മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍. നോട്ട് നിരോധനത്തിന്‍റെ കാലത്ത് ഊര്‍ജിത്ത് പട്ടേലായിരുന്നു ആര്‍.ബി.ഐയുടെ ഗവര്‍ണര്‍. എന്നാല്‍ കഴിഞ്ഞ കൊല്ലം കാലാവധി തീരുന്നതിന്‍റെ മുമ്പേ അദേഹം ആര്‍.ബി.ഐ. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ നോട്ട് നിരോധനത്തെ കുറിച്ച് ചില സത്യങ്ങള്‍ പുറത്ത് തുറന്ന്‍ പറഞ്ഞാല്‍ തനിക്ക് ജീവന് ഭീഷണിയുണ്ട് എന്ന് ഊര്‍ജിത്ത് പട്ടേല്‍ പറഞ്ഞു എന്ന് പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നു. യഥാര്‍ത്ഥത്തില്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പ്രമുഖരായ വ്യക്തികളുടെ പേരില്‍ ഏതെങ്കിലും അവകാശവാദം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആദ്യം വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യക്തിയോട് തന്നെ ബന്ധപെടാന്‍ ശ്രമിക്കും. എന്നാല്‍ സംബന്ധിച്ച വ്യക്തിയെ ബന്ധപെടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ മാധ്യമ വാര്‍ത്തകളും, സാമുഹ മാധ്യമങ്ങളില്‍ അവകാശവാദത്തിനെ സംബന്ധിച്ച എന്തെങ്കിലും വാര്‍ത്തകളും അന്വേഷിക്കാന്‍ ശ്രമിക്കും. അതിനാല്‍ ഞങ്ങള്‍ ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് ഉര്ജിത്ത് പട്ടേലും ജീവനു ഭീഷണിയും അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ വാദിക്കുന്ന പ്രസ്താവന ഉര്ജിത്ത് പട്ടേല്‍ എവിടെയും നടത്തിയതായ വാര്‍ത്ത ലഭിച്ചില്ല. ഉര്ജിത്ത് പട്ടേലിന് ജീവഭീഷണി എന്ന തലകെട്ടുള്ള ഒരേയൊരു വാര്‍ത്ത Financial Express എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ ലേഖനമാണ്.
Financial Express | Archived Link |
നാപുരിലെ ഒരാള്‍ ഉര്ജിത്ത് പട്ടേലും കുടുംബത്തിനും വധഭീഷണിയുമായി മാര്‍ച്ച് 2017ല്‍ ഒരു മെയില്‍ അയചിട്ടുണ്ടായിരുന്നു എന്നാണ് വാര്‍ത്ത. ഇതിനെ തുടര്‍ന്ന് പോലീസ് പ്രതിയെ പിടിക്കുകയുമുണ്ടായി. പ്രതിക്ക് മാനസികമായി സുഖമില്ല എന്ന് പോലീസ് സംശയിക്കുന്നതായി വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കൊല്ലം അദേഹം രാജി വെച്ചപ്പോഴും തന്നിക്ക് ജീവഭിക്ഷണിയുണ്ട് എന്ന കാര്യം എവിടെയും പരസ്യമായി പറഞ്ഞില്ല. അദേഹത്തിന്‍റെ രാജി കത്ത് താഴെ നല്‍കിട്ടുണ്ട്.
India Today | Archived Link |
സ്വകാര്യ കാരണങ്ങളാലാണ് ഞാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം രാജി വെക്കുന്നതെന്ന് അദേഹം എഴുതുന്നു. അദേഹത്തിനെ കുറിച്ച് ഏറ്റവും ഒടുവിലുള്ള വാര്‍ത്ത അദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച ഒരു presentationകുറിച്ചാണുള്ളത്. 2014ന്‍റെ മുമ്പേ കേന്ദ്ര സര്‍ക്കാര്‍, ആര്‍.ബി.ഐ, ദേശിയ ബാങ്കുകള്‍ എടുത്ത നിലപാടുകള്‍ കാരണമാണ് നിലവില്‍ എന്‍.പിഎയുടെ പ്രതിസന്ധി ദേശിയ ബാങ്കുകള്‍ നേരിടുന്നതെന്ന് അദേഹം പരയുകയുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു.
Live Mint | Archived Link |
സാമുഹ മാധ്യമങ്ങളില്‍ അദേഹം സജിവമല്ല. ഞങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്തയുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദവുമായി ബന്ധപെട്ട യാതൊരു വാര്‍ത്തയും ലഭിച്ചില്ല.
നിഗമനം
മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്ജിത്ത് പട്ടേല്‍ നോട്ട് നിരോധനത്തിനെ കുറിച്ച് സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ഞാന്‍ വധിക്കെപെടും എന്നൊരു പ്രസ്താവന നടത്തിയതായി പ്രസ്തുത പോസ്റ്റിലല്ലാതെ വരെ എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ ഈ പ്രസ്താവന ഉര്ജിത്ത് പട്ടേല്‍ നടത്തിയിട്ടില്ല എന്ന് അനുമാനിക്കാം.

Title:‘ചില സത്യങ്ങള്‍ തുറന്ന പറഞ്ഞാല്‍ ഞാന്‍ വധിക്കെപ്പെടും എന്ന് ഭയമുണ്ട്,’ എന്ന് മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞിരുന്നോ…?
Fact Check By: Mukundan KResult: False
