വിവരണം

FacebookArchived Link

“അനുകരിക്കാവുന്ന മാതൃക

—————————-

പർദ്ദ കോളേജിന്റെ ഡ്രസ് കോഡല്ല,​.. വിദ്യാർത്ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ,​

ഫിറോസാബാദ്: കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. പർദ്ദ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ ഓടിച്ചത്. പർദ്ദ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 16, 2019 മുതല്‍ ഹൈന്ദവീയം - The True Hindu എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Sajeesh Ram എന്ന പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു വ്യക്തി കയ്യില്‍ വടി എടുത്ത് പര്‍ദ്ദ ധരിച്ച ചില പെണ്‍കുട്ടികളുടെ പീന്നില്‍ നടക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഒപ്പം ഒരു പോലീസുകാരനും കുടെയുണ്ട്. പര്‍ദ്ദ ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികളെ വടി എടുത്ത് പര്‍ദ്ദ കോളേജിലെ ഡ്രസ്സ്‌ കോഡ് അല്ല എന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ തല്ലി ഓടിക്കുന്നതിന്‍റെ ദൃശ്യമാണ് നാം ചിത്രത്തില്‍ കാണുന്നത് എന്ന് പോസ്റ്റില്‍ നിന്ന്‍ മനസിലാക്കുന്നു. എന്നാല്‍ യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ പര്‍ദ്ദ നിരോധിച്ചോ? പര്‍ദ്ദ എസ്.ആര്‍.കെ കോളേജിന്‍റെ ഡ്രസ്സ്‌ കോഡിന്‍റെ ഭാഗമല്ലേ? സംഭവത്തിന്‍റെ പിന്നിലുള്ള സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍കള്‍ ഗൂഗിളില്‍ അന്വേഷിച്ചു. സംഭവത്തിനോട് ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് സാമുഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ ലഭിച്ചു.

മുകളില്‍ നല്‍കിയ രണ്ട് ട്വീറ്റുകളില്‍ പ്രസ്തുത പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം തന്നെയാണ് ഉന്നയിക്കുന്നത്. ബുര്‍ഖ ധരിച്ച് പോയ വിദ്യാര്‍ത്ഥിനികളെ എസ്.ആര്‍.കെ. കോളേജിലെ പ്രിന്‍സിപ്പല്‍ വടി എടുത്ത് ഓടിച്ചു. ഈ കാര്യത്തില്‍ ഇവര്‍ പോലീസിന്‍റെയും സാഹയം എടുത്തു എന്നും ട്വീട്ടില്‍ പറയുന്നു. ക്ലാസ്സ് റൂമിന്‍റെ അടുത്ത് തന്നെ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറ്റാറുണ്ട് പക്ഷെ പോലീസ് വിദ്യാര്‍ത്ഥിനികളോട് അടത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ബുര്‍ഖ മാറ്റി വരാന്‍ ആവശ്യപെടുന്നു. ട്വീട്ടില്‍ എന്‍.ഡി.ടി.വി. നടത്തിയ വാര്‍ത്ത‍യുടെ വീഡിയോയുണ്ട്. വീഡിയോയില്‍ പ്രിന്‍സിപ്പല്‍ കയ്യില്‍ വടിയെടുത്ത് വിദ്യാര്‍ത്ഥിനികളോട് പുറത്ത് പോയി ബുര്‍ഖ മാറ്റി വെരാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് വീഡിയോയില്‍ കാണാം. ബുര്‍ഖ കോളേജിലെ ഡ്രസ്സ്‌ കോഡ് അല്ല എന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രഭാസ്കര്‍ റായ് വീഡിയോയില്‍ പറയുന്നു. ഇതേ വാര്‍ത്ത‍ മിറര്‍ നാവ്, ആജ തക് എന്നി പ്രമുഖ മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Mirror NowArchived Link
Aaj TakArchived Link

വിദ്യാര്‍ഥികളുടെ രണ്ട് സമുഹങ്ങള്‍ തമ്മില്‍ ഉണ്ടായ വാദത്തിനെ ത്തുടര്‍നാണ് ഇങ്ങനെയൊരു തിരുമാനം കോളേജ് എടുത്തത് എന്ന് വാര്‍ത്ത‍കളില്‍ പറയുന്നു. എന്നാല്‍ 100 കൊല്ലം പഴക്കമുള്ള എസ്.ആര്‍.കെ. കോളേജില്‍ വെറും ചാരനിറമുള്ള ബുര്‍ഖയാണ് അനുവദിച്ചിരിക്കുന്നത്, മറ്റേ നിറത്തിലുള്ള ബുര്‍ഖ കോളേജിന്‍റെ ഡ്രസ്സ്‌ കോഡ് അല്ല എന്ന് കോളേജ് പ്രിന്‍സിപ്പല്‍ വിശദികരണം നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത് പുതിയ നിയമവുമല്ല പകരം ഏഴു കൊല്ലം മുമ്പേയുണ്ടായിരുന്ന നിയമമാണ്, കോളേജില്‍ രണ്ട് കൂട്ടര്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്നാണ് കോളേജ് പഴയ ഡ്രസ്സ്‌ കോഡ് വിണ്ടും നടപ്പിലാക്കാന്‍ തിരുമാനിച്ചത്, എന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു. സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ-

കാമ്പസില്‍ കുരങ്ങന്മാരുടെ ഒരുപ്പാട് ശല്യമുണ്ട് അതിനാല്‍ ഞങ്ങള്‍ കുരങ്ങന്മാരില്‍ നിന്നും സ്വയംരക്ഷക്കായി ഒരു ബാറ്റന്‍ കയ്യില്‍ വെക്കാറുണ്ട്. ഈ ബാറ്റനിണ് ഡ്രസ്സ്‌ കോഡുമായി യാതൊരു സംബന്ധമില്ല. ഒരു പ്രിന്‍സിപ്പല്‍ക്ക് 2.5 ഫീറ്റ്‌ വരെ നീളമുള്ള ബാറ്റന്‍ കൊണ്ട് നടക്കാന്‍ അനുവാദമുണ്ട്. ബാറ്റന്‍ ഒരു ആയുധമല്ല.

കോളേജ് കാമ്പുസില്‍ ബുര്‍ഖക്ക് നിരോധനമില്ല. വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ പ്രഖ്യാപിച്ച ഡ്രസ്സ്‌ കോഡ് പ്രകാരം വെറും ചാരനിറമുള്ള ബുര്‍ഖ ധരിക്കാനാണ് ആവശ്യപെട്ടത്‌. വിദ്യാര്‍ത്ഥിനികളുടെ ഡ്രസ്സ്‌ കോഡ് ചാരനിറമുള്ള കുര്‍ത്തയും വെള്ള നിറമുള്ള പൈജമയുമാണ്. ഞങ്ങള്‍ ഐഡി കാര്‍ഡ്‌ ഇല്ലാത്ത, ശരിയായ യുനിഫോരം ധരിക്കാത്ത വിദ്യാര്‍ഥികകള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ്. അന്യ നിറമുള്ള ബുര്‍ഖ ധരിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ്സ്രൂമില്‍ പ്രവേശിക്കുന്നതിനു മുമ്പേ ബുര്‍ഖ അഴിച്ചു വെക്കാനായി പ്രത്യേക മുറി ക്ലാസ്സ് റൂമിന്‍റെ അടുത്ത് തന്നെ ഏര്‍പ്പാടാക്കിട്ടുണ്ട്. എന്നും പ്രിന്‍സിപ്പല്‍ കൂട്ടി ചേര്‍ത്തു. അതെ സമയം പോലീസിന് ഡ്രസ്സ്‌ കോഡ് സംബന്ധിച്ചുള്ള വിവാദവുമായി യാതൊരു ബന്ധമില്ല എന്ന് ഫിറോസാബാദ് എസ്.പി. സച്ചിന്ദ്ര പട്ടേല്‍ വ്യക്തമാക്കി. രണ്ട് സമുഹങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷതിനെ തുടര്‍ന്നാണ് പോലീസ് കോളേജ് കാമ്പസില്‍ പോയത് എന്നും അദേഹം വ്യക്തമാക്കുന്നു.

ഇതേ വാര്‍ത്ത‍ സ്ക്രോല്‍ എന്ന വെബ്‌സൈറ്റും പ്രസിദ്ധികരിച്ചിട്ടുണ്ട്.

Indian ExpressArchived Link
ScrollArchived Link

നിഗമനം

ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ ബുര്‍ഖ നിരോധിച്ചു എന്ന് വാര്‍ത്ത‍ അംശമായ സത്യമാണ്. ചാരനിറമുള്ള ബുര്‍ഖ ഒഴിച്ച് മറ്റെയൊരു നിറത്തിലുള്ള ബുര്‍ഖ ധരിച്ച് ക്ലാസ്സ് റൂമില്‍ ഇരിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുവാദമില്ല. കോളേജിന്‍റെ ഡ്രസ്സ്‌ കോഡ് പ്രകാരം വെറും ചാരനിറമുള്ള ബുര്‍ഖ അനുവദനിയമാണ്. ഇത് അല്ലാത്തെ മറ്റു നിറത്തിലുള്ള ബുര്‍ഖ ക്ലാസ്സിന്‍റെ സമിപത്തു തന്നെ ഏര്‍പ്പാടാക്കിയിട്ടുള്ള മുറികളില്‍ അഴിച്ചു വെച്ചു വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യാം.

Avatar

Title:യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദ നിരോധിച്ചിട്ടുണ്ടോ?

Fact Check By: Mukundan K

Result: Mixture