
വിവരണം

Archived Link |
“മഹാത്മാഗാന്ധി യുടെ കുടുംബവുമായി ഒരു ബന്ധമില്ലാത്ത ഇന്ദിരാ കുടുംബത്തിന് എങ്ങിനെ ഗാന്ധി എന്ന വിളിപ്പേരു കിട്ടി?
ഇന്ദിര ഫിറോസ് ഖാനെ സ്നേഹിച്ചു വിവാഹം കഴിച്ചു.(ഫിറോസ് ഖാന്റെ അച്ഛൻ മുസ്ലിം അമ്മ പേർഷ്യൻ മുസ്ലീം, ജവഹർലാൽ നെഹ്റു വിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു വിന്റെ വീട്ടിലേക്ക് വൈൻ സപ്ലൈ ആണു ജോലി ), ഫിറോസ് ഇന്ദിരയെ വിവാഹം കഴിക്കുന്നത് 1942ൽ ലണ്ടൻ മോസ്ക്കിൽ വെച്ച്, വിവാഹശേഷം മതം മാറിയ ഇന്ദിര മൈമുന ബീഗം എന്ന പേരു സ്വീകരിച്ചു.ഇത് തന്റെ കുടുംബവാഴ്ചക്ക് തകർച്ച സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ നെഹ്റു ഫിറോസിനോട് SURNAME മാറ്റുവാൻ ആവശ്യപ്പെടുന്നു.അങ്ങിനെ FEROZE JAHANGIR GHANDY സ്പെല്ലിംഗ് മാറ്റി GANDHI എന്ന സർ നെയിം സ്വീകരിക്കുന്നു, പിന്നീട് മൈമുന ബീഗം ഇന്ദിരാഗാന്ധിയായി, മകൻ രാജീവ് ഗാന്ധിയായി, മരുമകൾ സോണിയാ ഗാന്ധിയായി, കൊച്ചു മക്കൾ രാഹുൽ ഗാന്ധിയായി, പ്രിയങ്കാ ഗാന്ധിയായി, അങ്ങിനെ spelling തിരുത്തി ഗണ്ടി ഗാന്ധി എന്ന സർ നെയിം സ്വീകരിച്ചു, യഥാർത്ഥ ഗാന്ധി കുടുംബവുമായി ഇവർക്ക് പുലബന്ധം പോലും ഇല്ല .വെറും രാഷ്ടീയ തട്ടിപ്പ്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 18, 2019 മുതല്‍ ഒരു പോസ്റ്റ് Syam Arjun എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഹൈന്ദവിയം-The True Hindu എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രച്ചരിപ്പിക്കുകെയാണ്. വലിയ ഒരു പോസ്റ്റില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധിയെ കുറിച്ച് പല അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഫിറോസ് ഗാന്ധി മുസ്ലിമായിരുന്നു, അദേഹത്തിന്റെ പേര് ഫെറോസ് ഖാന് എന്നായിരുന്നു എന്നിട്ട് നെഹ്റു ആഗ്രഹിച്ചപ്പോള്‍ അദേഹം പേര് മാറ്റി ഫെറോസ് ഗാന്ധിയാക്കി എന്നൊക്കെയുള്ള അവകാശവാദങ്ങള്‍. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്ര യാദാര്ഥ്യമുണ്ട്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരുമകന്, മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പിതാവായിരുന്ന ഫെറോസ് ഗാന്ധി. ഫെറോസ് ഗാന്ധി മുസ്ലിമായിരുന്നു എന്ന അവകാശവാദം തെറ്റാണ്. അദേഹം ഒരു പാര്‍സിയായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. അദേഹത്തിന്റെ അച്ഛന്റെ പേര് ജെഹാംഗീര്‍ ഫരദൂന് ഗാന്ധി (Ghandy) എന്നായിരുന്നു. ഫെറോസ് ഗാന്ധിയുടെ surname ഖാന് ആയിരുന്നില്ല. സ്വതന്ത്രസമരത്തില്‍ പങ്കെടുത്ത ഫെറോസ് ഗാന്ധി മഹാത്മാ ഗാന്ധിയോട് പ്രചോദിക്കപ്പെട്ട് അദേഹം അദേഹത്തിന്റെ പേരിന്റെ സ്പെല്ലിംഗ് മാറ്റി 1930ല്‍ ‘Gandhi’ ആക്കി. 1932ലാണ് അദേഹം ഇന്ദിര ഗാന്ധിയെയും കമല നെഹ്റുവിനെയും ആദ്യം കണ്ടത്. 1934ല്‍ ഫെറോസ് ഗാന്ധി ഇന്ദിര ഗാന്ധിയോട് കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ഇന്ദിര ഗാന്ധിക്ക് അന്ന് വെറും 16 വയസ്സു മാത്രമായ കാരണം ഇന്ദിര ഗാന്ധിയും, കമല നെഹ്രുവും ഈ ബന്ധം അനുവദിച്ചില്ല. പീന്നീട് 1942ല്‍ ഫെറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും ഹിന്ദു ആചാരങ്ങള്‍ പ്രകാരം കല്യാണം കഴിച്ചു. കല്യാണത്തിന്റെ പല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലഭ്യമാണ്.

പോസ്റ്റില്‍ അവകാശപ്പെടുന്ന ലണ്ടനില്‍ വെച്ച നടന്ന വിവാഹത്തിന്റെ യാതൊരു തെളിവും ലഭ്യമല്ല. അതിനാല്‍ ഫെറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും ലണ്ടനില്‍ മുസ്ലിം ആചാരങ്ങള്‍ പ്രകാരം വിവാഹിതരായി എന്നിട്ട് ഇന്ദിര ഗാന്ധി മത്ഥം മാറി മുസ്ലിം ആയി എന്നൊക്കെ വെറും കെട്ടുകഥകലാണ് എന്ന് അനുമാനിക്കാം. പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് ഒരു ആധാരമില്ല. ഫെറോസ് ഗാന്ധി പാര്‍സി ആയിരുന്നു അദേഹം മരിച്ചത്തിനു ശേഷം അദേഹത്തിന്റെ ചടങ്ങുകള്‍ പാര്‍സി ആചാരങ്ങള്‍ പ്രകാരം അല്ലഹാബാദിലെ പാര്‍സി ഖബരിസ്തനില് ദഹിപ്പിച്ചു എന്നട്ട് അദേഹത്തിന്റെ അസ്ഥികല്‍ കുഴിച്ചിട്ടു. ഫെറോസ് ഗാന്ധിയെ കുറിച്ചുള്ള ഇതര അവകാശവാദങ്ങള്‍ കാലങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇത് പോലെ തന്നെ ഒരു വ്യാജ പോസ്റ്റിന്റെ വസ്തുത അന്വേഷണം നടത്തിയ ലല്ലന്റ്റൊപ്പ് എന്ന ഹിന്ദി വെബ്സൈറ്റ് ഈ വീഡിയോ പ്രസിദ്ധികരിച്ചിരുന്നു. ഫെറോസ് ഗാന്ധി പാര്‍സി ആയിരുന്നു അല്ലാതെ അദേഹം മുസ്ലിമായിരുന്നു എന്ന അവകാശവാദങ്ങള്‍ വെറും തെറ്റായ പ്രചരണമാണ് എന്നാണ് ഇവരുടെയും കണ്ടെത്തല്‍.
Feroze Gandhi Wikipedia | Archived Link |
The Guardian | Archived Link |
നിഗമനം
ഫെറോസ് ഗാന്ധി മുസ്ലിം ആയിരുന്നില്ല അദേഹം പാര്‍സിയായിരുന്നു. അദേഹം ലണ്ടനില്‍ ഇന്ദിര ഗാന്ധിയെ മുസ്ലിം ആചാരങ്ങള്‍ പ്രകാരം കല്യാണം കഴിച്ചു എന്നതിന് യാതൊരു തെളിവുകളില്ല. അദേഹം മരിച്ചപ്പോള്‍ അദേഹത്തിന്റെ അന്തിമ ക്രിയ പാര്‍സി ആചാരങ്ങള്‍ പ്രകാരമാണ് നടത്തിയത്. അതിനാല്‍ വസ്തുത അറിയാതെ ഇത് പോലെയുള്ള പോസ്റ്റ് പ്രിയ വായനക്കാര്‍ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
