എസ്എഫ്ഐ നേതാവിയരുന്ന യുവതി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?
വിവരണം
സഖാക്കളേ... ഇന്ന് ഓഗസ്റ്റ് പതിനാറ്.... സഖാവ് പ്രിയ കുറുപ്പ് ഒാർമ്മദിനം........... കേരളക്കരയെ ഇളക്കിമറിചച പയ്യന്നൂർസമര നായിക... ക്യാമ്പസിൽ സഖാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി വസന്തം തീർത്തവൾ.. അതേ നമ്മുടെ പ്രിയസഖാവ്... ആ വ്യക്തിത്വത്തിന് മുന്നിൽ അശ്രു കണങ്ങൾ അർത്പിക്കുന്നു.... rss കാപാലികർക്കെതിരെ സഖാക്കൾക്കായി നിരന്തരം പോരാടിയ ഈ ധീരവനിത അനേകമായിരം സഖാത്തികൾക്ക് ഇന്നും ഊർജം ആകുന്നു... ലാൽസലാം… എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ചെമ്പട സഖാക്കൾ എന്ന പേജില്‍ ഓഗസ്റ്റ് 16ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 1,200ല്‍ അധികം ലൈക്കുകളും 80ല്‍ അധികം ഷെയറുകളുമാണ്.
Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്നത് എസ്എഫ്ഐയുടെ രക്തസാക്ഷിയുടെ ചിത്രം തന്നെയാണോ? പ്രിയ കുറുപ്പ് എന്ന പേരില്‍ ഒരു എസ്എഫ്ഐ നേതാവ് മരണപ്പെട്ടിട്ടുണ്ടോ? പയ്യന്നൂര്‍ സമരമെന്നാല്‍ 2014-2015 കാലഘട്ടത്തില്‍ ക്യാംപിസില്‍ നടന്ന സമരമാണ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പ്രിയകുറുപ്പ് എന്ന പേരില്‍ പ്രചരിപ്പിച്ച ചിത്രത്തിലെ പെണ്‍കുട്ടി ആരാണെന്ന് അറിയാന്‍ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഇത് മിയ ഖലീഫ എന്ന പോണ്‍ നടിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീട് പ്രിയ കുറുപ്പ് എന്ന പേരില്‍ ഒരു എസ്എഫ്ഐ നേതാവുണ്ടായിരുന്നോ എന്ന് അറിയാന്‍ കണ്ണൂര്‍ എസ്എഫ്ഐ ജില്ലാ നേതൃത്വവുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തിലാരും തന്നെ എസ്എഫ്ഐയുടെ നേതാക്കളില്ലായിരുന്നു എന്നാണ് പ്രതികരണം ലഭിച്ചത്. മാത്രമല്ല സര്‍ദാര്‍ കൃഷ്ണപിള്ള എന്ന പേരില്‍ സിപിഐയിലോ സിപിഎമ്മിലോ നേതാക്കളില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന പയ്യന്നൂര്‍ (കണ്ണൂര്‍ ജില്ല) സമര ചരിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിക്കിപ്പീഡിയയില്‍ നിന്നും വിശദമായ വിവരവും ലഭിച്ചു. 1928ല്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണ സമരം മുതല്‍ ആരംഭിച്ച സ്വാതന്ത്ര്യ സമര ചരിത്രമാണ് പയ്യന്നൂര്‍ സമരമെന്ന പേരില്‍ എക്കാലവും അറിയപ്പെടുന്നത്. അല്ലാതെ അടുത്തകാലത്ത് നടന്ന ക്യാംപസ് സമരങ്ങള്‍ ഒന്നും പയ്യന്നൂര്‍ സമരമെന്ന പേരില്‍ അറിയപ്പെടുന്നതല്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട് -
പയ്യന്നൂര്‍ സമരചരിത്രം (വിക്കിപ്പീഡിയ) -
Archived Link |
നഗിമനം
ഫെയ്‌സ്ബുക്ക് പേജില്‍ എസ്എഫ്ഐ നേതാവ് എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രവും പേരും മറ്റെല്ലാ വിവരങ്ങളും പൂര്‍ണമായും വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:എസ്എഫ്ഐ നേതാവിയരുന്ന യുവതി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?
Fact Check By: Dewin CarlosResult: False