1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ ആണോ ഇത്…?

സാംസ്കാരികം

വിവരണം 

Jayachandran Kangaparambil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ  വീഡിയോയ്ക്ക് ഇതിനോടകം 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചരിത്രം കുറിച്ച ചിക്കാഗോ പ്രസംഗത്തിന്‍റെ അപൂര്‍വ്വ വീഡിയോ

Rare video- dated 13.9.1893-

Parliament of religions at Chicago addressed by swami vivekananda

1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ മതമഹാ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ സ്വാമി വിവേകാന്ദന്റെ വിശ്വ പ്രസിദ്ധമായ, ‘ അമേരിക്കയിലെ എന്‍റെ സഹോദരീസഹോദരന്മാരെ’  എന്ന് തുടങ്ങുന്ന പ്രസംഗമാണുള്ളത്.

archives linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഈ വീഡിയോ 1893 ലെ ചിക്കാഗോ മതമഹാ സമ്മേളനത്തിൽ സ്വാമി വിവേകാന്ദൻ പ്രസംഗിക്കുന്നതിന്‍റെ യഥാർത്ഥ വീഡിയോ ആണെന്നാണ്.

നമുക്ക് പോസ്റ്റിലെ അവകാശവാദത്തിന്‍റെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ വീഡിയോ invid  ടൂളുപയോഗിച്ച് വിവിധ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിലൊരെണ്ണം ഉപയോഗിച്ച് google reverse  image പരിശോധന നടത്തി നോക്കി. ഈ വീഡിയോ സ്വാമി വിവേകാനന്ദന്‍റെ ജീവചരിത്രം ആധാരമാക്കിയുള്ള ഒരു സിനിമയിൽ നിന്നുമുള്ള ഭാഗമാണ് എന്ന് പരിശോധനയിൽ വ്യക്തമായി. ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠം നിർമ്മിച്ച സിനിമ മുഴുവനായി ‘സ്വാമി വിവേകാനന്ദന്‍റെ ആത്മകഥ’ എന്ന പേരിൽ യൂട്യൂബ് ചാനലിൽ 2018 സെപ്റ്റംബർ 28 ന് അപ്‌ലോഡ്  ചെയ്‌തിട്ടുണ്ട്. 

archived link

സിനിമയിലെ  ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്‍റെ ഭാഗമാണ് സ്വാമി വിവേകാനന്ദന്‍റെ യഥാർത്ഥ ഷിക്കാഗോ പ്രസംഗം എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. 

സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്‍റെ ഓഡിയോ എന്ന പേരിൽ പ്രസംഗത്തിന്റെ റെക്കോർഡിങ് കുറെ നാൾ മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതും സത്യമല്ല എന്ന നിഗമനത്തിൽ ഇതേപ്പറ്റി വസ്തുതാ അന്വേഷണം നടത്തിയ  ഹോക്‌സോർഫാക്റ്റ് എന്ന വെബ്‌സൈറ്റ് എത്തിയിരുന്നു. ശ്രീരാമകൃഷ്ണ മഠം അധികൃതർ ഇതുസംബന്ധിച്ച് അവർക്ക് വിശദീകരണം നൽകിയിരുന്നുവത്രെ. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ സ്വാമി വിവേകാനന്ദന്‍റെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയിൽ നിന്നുള്ള ഭാഗമാണ്. 1963 നു ശേഷം 1971 ലാണ് വീഡിയോ റെക്കോർഡിങ് ചെയ്യുന്ന സംവിധാനം ലോകത്ത് അവതരിപ്പിക്കപ്പെട്ടത് എന്ന് വിക്കിപീഡിയ  അറിയിക്കുന്നു. സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളത്തിൽ പ്രസംഗിച്ച സമയത്ത് വീഡിയോ റെക്കോർഡിങ് ആവിഷ്കരിക്കപ്പെട്ടിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ സ്വാമി വിവേകാനന്ദൻ 1893 ൽ ചിക്കാഗോ മത സമ്മേളനത്തിൽ പ്രസംഗിക്കുന്നതിന്‍റെതല്ല. അദ്ദേഹത്തെപ്പറ്റി 2018 ൽ പുറത്തിറങ്ങിയ സ്വാമി വിവേകാനന്ദന്‍റെ ആത്മകഥ എന്ന സിനിമയിലേതാണ്. അതിനാൽ മാന്യ വായനക്കാർ  പോസ്റ്റിലെ വീഡിയോ കണ്ട് തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നു 

Avatar

Title:1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ ആണോ ഇത്…?

Fact Check By: Vasuki S 

Result: False