ഈ ചിത്രങ്ങള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരത്തിനോട് ബന്ധപ്പെട്ടതാണോ…?

സാമൂഹികം

വിവരണം

“JNU നടന്ന കൂട്ടഓട്ടത്തിന്‍റെ പ്രസക്തഭാഗങ്ങൾ… ആസാദി ഓട്ടത്തിലൂടെ..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ പല ചിത്രങ്ങള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ നിലവില്‍ ജെ.എന്‍.യു.വില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനോട് കുട്ടിയിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു ദേശിയ സര്‍വകലാശാല (ജെ.എന്‍.യു)വിന്‍റെ ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനക്കെതിരെ രണ്ടു ആഴ്ച മുതല്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പല ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷെ ഇതില്‍ ചില വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ ജെ.എന്‍.യു സംഘര്‍ഷത്തിന്‍റെ ചിത്രങ്ങള്‍ എന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ നമുക്ക് കാണാം.

FacebookArchived Link

ജെ.എന്‍.യു സംഘര്‍ഷവുമായി ബന്ധപെട്ട ചിത്രങ്ങള്‍ എന്ന തരത്തില്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ജെ.എന്‍.യുവുമായി ഇത്രത്തോളം ബന്ധമുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

നമുക്ക് ഒന്ന്‍-ഒന്നായി ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു നോക്കാം.

ആദ്യത്തെ ചിത്രം

ഈ ചിത്രത്തിന് ജെ.എന്‍.യുവില്‍ നിലവില്‍ നടക്കുന്ന സമരവുമായി യാതൊരു ബന്ധമില്ല. ഈ ചിത്രം ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ രയിസിന ഹില്ല്സിന്‍റെ മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു പ്രതിഷേധകാരിയെ പോലീസ് ലാത്തികൊണ്ട് മര്‍ദിക്കുന്ന സംഭവത്തിന്‍റെ ചിത്രമാണ്. ഈ ചിത്രത്തിന്‍റെ അന്വേഷണത്തിനെ കുറിച്ച് താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിച്ചു വായിക്കാം.

ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

രണ്ടാമത്തെ ചിത്രം

ഈ ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സ്റ്റോക്ക്‌ വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. ഈ ചിത്രം 2014ല്‍ ഉത്തര്‍പ്രദേശിലെ വാരാണസിയിലെടുതതാണ്.

istockphotosArchived Link

ഈ ചിത്രത്തിനും ജെ.എന്‍.യുവുമായി യാതൊരു ബന്ധമില്ല. 

മുന്നാമത്തെ ചിത്രം

ഗൂഗിളില്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2018ല്‍ ലവ് ജിഹാദ് എന്ന ചിത്രത്തിന്‍റെ ജെ.എന്‍.യുവില്‍ പ്രദര്‍ശനത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്‍റെതാണ്. താഴെ നല്‍കിയ ലേഖനം കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ എഴുതിയതാണ് ഈ ചിത്രം നമുക്ക് ഈ ലേഖനത്തില്‍ കാണാം.

Coastal DigestArchived Link

ഈ ചിത്രത്തിനും നിലവില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല.

നാലാമത്തെ ചിത്രം

ഈ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തി പരിശോധിച്ചപ്പോള്‍ മാലൈമലര്‍ എന്ന തമിഴ് മാധ്യമ വെബ്‌സൈറ്റില്‍ ഈ ചിത്രം ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് അടിചോടിക്കുന്ന ദ്രിശ്യങ്ങളാണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

MaalaimalarArchived Link

അഞ്ചാമത്തെ ചിത്രം

ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ജെ.എന്‍.യുവിന്‍റെ പേരില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നതല്ലാതെ വേറെഎവിടെയും ലഭിച്ചില്ല. ഈ ചിത്രത്തിനെ കുറിച്ച് വ്യക്തതയില്ല.

നിഗമനം

പോസ്റ്റില്‍ പ്രചരിക്കുന്ന അഞ്ച് ചിത്രങ്ങളില്‍ മുന്ന്‍ ചിത്രങ്ങള്‍ക്ക് ജെ.എന്‍.യുവുമായി യാതൊരു ബന്ധമില്ല. ഒരു ചിത്രത്തിന് ജെ.എന്‍.യുവുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഒരു ചിത്രം മാത്രം ജെ.എന്‍.യുവില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് അനുമാനിക്കാം. 

Avatar

Title:ഈ ചിത്രങ്ങള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരത്തിനോട് ബന്ധപ്പെട്ടതാണോ…?

Fact Check By: Mukundan K 

Result: Partly False