ത്രിപുര മുഖ്യമന്ത്രിയുടെ എന്‍ആര്‍സിയെ കുറിച്ചുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.

രാഷ്ട്രീയം | Politics

വിവരണം

“ബിജെപി കേന്ദ്ര നിലപാടിനെതിരെയാണ് ഇപ്പോൾ പാർട്ടി നേതാവായ ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്.” എന്ന അവകാശവാദത്തോടെ twentyfournews പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ ലിങ്ക് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

FacebookArchived Link

വാര്‍ത്ത‍യുടെ തലകെട്ട് ഇങ്ങനെയാണ്- “മുഖ്യമന്ത്രിക്കസേര കളഞ്ഞ് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ താനെന്താ വിഡ്ഢിയാണോ? ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്” ത്രിപുര മുഖ്യമന്ത്രി ഒരു പത്രസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന വീഡിയോയുടെ മുകളിലാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിചിരിക്കുന്നത്. എന്നാല്‍ വീഡിയോ വാര്‍ത്ത‍യിലില്ല. വാര്‍ത്ത‍ പ്രകാരം: ബിജെപി കേന്ദ്ര നിലപാടിനെതിരെയാണ് ഇപ്പോൾ പാർട്ടി നേതാവായ ബിപ്ലബ് രംഗത്തെത്തിയിരിക്കുന്നത്. ‘അതെങ്ങാനും രാജ്യത്ത് നടപ്പാക്കിയാൽ, എന്റെ കുടുംബക്കാരും എന്റെ അച്ഛനും ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. അദ്ദേഹത്തിന് പൗരത്വം ലഭിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ത്രിപുരയിൽ ഞാൻ ജനിച്ചത്. അപ്പോൾ ആർക്കെങ്കിലും ദേശീയ പൗരത്വ രജിസ്റ്റർ മൂലം ഒരു നഷ്ടം അനുഭവിക്കേണ്ടി വന്നാൽ എനിക്ക് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമാവും. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തി കൊണ്ട് ഇവിടെ എൻആർസി നടപ്പാക്കാൻ ഞാൻ എന്താ വിഡ്ഢിയാണോ?’ ദേബ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.രണ്ട് ദിവസം മുമ്പ് പശ്ചിമ ബംഗാളിൽ റായ്ഗഞ്ചിലും കാലിയാഗഞ്ചിലും ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ബിപ്ലബ് സംസാരിക്കുന്നതാണ് വീഡിയോയിൽ.

എന്നാല്‍ വാര്‍ത്ത‍യുടെ അവസാനം “വൃത്തികെട്ടരാഷ്ട്രീയക്കളിയുടെഭാഗമായാണ്വീഡിയോപുറത്തുവന്നതെന്ന്മുഖ്യമന്ത്രിയുടെമീഡിയഉപദേഷ്ടാവ്സഞ്ജയ്മിശ്രആരോപിച്ചു.” എന്നും വാര്‍ത്ത‍യിലുണ്ട്. ഇതല്ലാതെ വേറെയൊരു സന്ദര്‍ഭം വാര്‍ത്ത‍യില്‍ നല്കിട്ടില്ല. എന്നാല്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൌരത്വം ബില്‍ (എന്‍.ആര്‍.സി)നെതിരെ ത്രിപുര മുഖ്യമന്ത്രി രംഗത്തെത്തിയോ? യഥാര്‍ത്ഥത്തില്‍ ബിപ്ലബ് ദേബ് എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.

24 NewsArchived Link

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അറിയാന്‍  ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ വാര്‍ത്ത‍യില്‍ ബിപ്ലബ് ദേബ് നടത്തിയ പ്രസംഗത്തിന്‍റെ മുഴുവന്‍ സന്ദര്‍ഭം നല്‍കുന്ന വീഡിയോ താഴെ നല്‍കിട്ടുണ്ട്.

archived link

ത്രിപുര മുഖ്യമന്ത്രി പശ്ചിമ ബംഗാളില്‍ ഉപതെരെഞ്ഞെടുപ്പിന് വേണ്ടി പ്രചരണത്തിനിടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എന്‍.ആര്‍.സിയെപ്പറ്റി ചോദിച്ച ഒരു ചോദ്യത്തിന് അദേഹം നല്‍കിയ ഉത്തരത്തിന്‍റെ പകര്‍പ്പ് ഇങ്ങനെയാണ്-

“എന്‍.ആര്‍.സി മൂലം നമ്മുടെ ദേശത്തിന് ഗുണം മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മുടെ രാജ്യത്തില്‍, നമ്മുടെ സംസ്ഥാനത്തില്‍ എത്ര ജനങ്ങളുണ്ട് അത് പോലെ അവരുടെ കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭിക്കും. നമുക്ക് അവരുടെ മേല്‍വിലാസത്തെക്കുറിച്ച് കുറിച്ച് അറിയാം. നമ്മളുടെ വിട്ടില്‍ താമസിക്കുന്ന എല്ലാവരുടെ വിവരം നമ്മളുടെ അടുത്തുണ്ടാകും. അവരുടെ പേര്, വയസ്, ഇത് പോലെയുള്ള കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കും.  നമ്മുടെ രാജ്യത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി വരാം എന്ന അവസ്ഥ അനുവദിക്കാനാകില്ല. നിങ്ങള്‍ നിങ്ങളുടെ വിട്ടില്‍ വല്ല അപരിചിതനെയും കയറാന്‍ സമ്മതിക്കുമോ? അതു കൊണ്ടല്ലേ നമ്മള്‍ വീടിന്‍റെ വാതില്‍ കുറ്റി ഇട്ടിട്ടു  ഉറങ്ങുന്നത്. വല്ലവരും നമ്മളുടെ വാതിലില്‍ തട്ടിയാല്‍ ആ വ്യക്തി നമുക്ക് അറിയാവുന്ന ആളാണോ അതോ ഇല്ലയോ എന്ന് പരിശോധിക്കാതെ നമ്മള്‍ വാതില്‍ പോലും തുറക്കില്ല. അതുപോലെ നമുക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി നമ്മളുടെ രാജ്യത്തിന്‍റെ വാതില്‍ തുറന്ന് കൊടുക്കാനാക്കില്ല.  ഇത് അംഗീകരിക്കാനാകില്ല. അതിനാലാണ് ഞങ്ങള്‍ എന്‍.ആര്‍.സി. നടപ്പിലാക്കുന്നത്. 

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ ന്യുനപക്ഷമായിരിക്കുന്ന ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, ജെയിന്‍, സിഖ് എന്നി മതവിശ്വാസിക്കള്‍ക്ക് പേടിക്കാന്‍ ഒന്നുമില്ല. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് രാത്രി ഇന്ത്യയിലേക്ക് കയറി വരേണ്ട വല്ല ആവശ്യമുണ്ടോ? അവര്‍ക്ക് അവരുടെ രാജ്യത്തില്‍ എല്ലാ അധികാരങ്ങളും ലഭിക്കുന്നു, അവര്‍ക്ക് ഇവടെ വരണ്ടേ ഒരു ആവശ്യവുമില്ല. ഞങ്ങള്‍ എന്‍.ആര്‍.സി നടപ്പിലാക്കി ജനങ്ങളെ സംരക്ഷിക്കുകയാണ്. ആര്‍ക്കും ഇതോടെ ഒരു പ്രശ്നമുണ്ടാകില്ല. നഷ്ടം ആര്‍ക്കാണ് ഉണ്ടാകാന്‍ പോകുന്നത്? കള്ളന്മാര്‍ക്കും, അന്യ സംസ്ഥാനത്തില്‍ നിന്ന് വന്ന നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമാണ് നഷ്ടമുണ്ടാക്കാന്‍ പോകുന്നത്. രാജ്യത്തിന്‌ വേണ്ടി എന്‍.ആര്‍.സിയും പൌരത്വ ഭേദഗതി ബില്ലും ഗുണകരം തന്നെയാണ്.  എന്‍റെ അച്ഛന്‍ ബംഗ്ലാദേശില്‍ നിന്നാണ് വന്നത്. അന്ന് അദേഹത്തിന്‍റെ അടുത്ത് ബംഗ്ലാദേശിന്‍റെ പൌരത്വമുണ്ടായിരുന്നു. ആ സമയത്താണ് എന്‍റെ ജന്മം ത്രിപുരയിലായിത്. എന്‍.ആര്‍.സി മൂലം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക്‌ നഷ്ടമാവാന്‍ പോക്കുന്നുണ്ടെങ്കില്‍ എന്‍റെ മുഖ്യമന്ത്രി കസേരയും എനിക്ക് നഷ്ടപെടും. എന്‍.ആര്‍.സി നടപ്പിലാക്കി എന്‍റെ മുഖ്യമന്ത്രി പദം എനിക്ക് നഷ്ടപെടുത്തേണ്ടി വരും എന്നറിഞ്ഞിട്ടും എന്‍.ആര്‍.സി. നടപ്പിലാക്കാന്‍ അനുവദിക്കാന്‍ ഞാന്‍ വിഡ്ഢിയാണോ?  ഈ അപ്രച്ചരണങ്ങള്‍ വെറുതെ ജനങ്ങളുടെ മനസ്സില്‍ പേടിയുണ്ടാക്കാന്‍ മാത്രമുള്ളതാണ്. രാജ്യത്തില്‍ എല്ലാവര്ക്കും ഇതോടെ ലാഭമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ.”

ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആര്‍ട്ടിക്കിളില്‍ തന്നെ ത്രിപുര മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവിന്‍റെ പരാമര്‍ശം നല്‍കിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ്  സഞ്ജയ്‌ മിശ്ര ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പ്രതികരിച്ചത് ഇങ്ങനെ- “മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയുടെ വീഡിയോ ക്ലിപ്പ് വൃത്തികെട്ട രാഷ്ട്രീയത്തിനായി തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രച്ചരിപ്പിക്കുകയാണ്. വീഡിയോയില്‍ വ്യക്തമായി അദേഹം പറയുന്നുണ്ട് പൌരത്വ ഭേദഗതി ബില്‍ ജനങ്ങളെ നുഴഞ്ഞുകയറ്റക്കാരും, നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കയറിയ വിദേശികളില്‍ നിന്നും , കള്ളന്മാറില്‍ നിന്നും  സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന്.”

ബിപ്ലബ് ദേബിന്‍റെ പത്രസമ്മേളനത്തിന്‍റെ മുഴുവന്‍ വീഡിയോ അദേഹത്തിന്‍റെ ഫെസ്ബൂക് പേജില്‍ ലഭ്യമാണ്. 12 മിനിറ്റ് 30 സെക്കന്‍റിനാണ് അദേഹം എന്‍.ആര്‍.സിയിനെ കുറിച്ച് പ്രതികരിക്കുന്നത്.

Indian ExpressArchived Link
ScrollArchived Link

നിഗമനം

ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തെറ്റായ സന്ദര്‍ഭത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത്. എന്‍.ആര്‍.സിയെ പിന്തുണച്ചാണ് അദേഹം പ്രസംഗം നടത്തിയത്. എന്‍.ആര്‍.സി മൂലം ആര്‍ക്കും ഒരു പ്രശനമുണ്ടാക്കില്ല എന്ന് ബോധ്യപ്പെടുത്താന്‍ അദേഹം സ്വന്തം ഉദാഹരണം നല്‍കുന്നത്തിന്‍റെ വീഡിയോ ക്ലിപ്പ് ആണ് സാമുഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ ത്രിപുര മുഖ്യമന്ത്രി എന്‍.ആര്‍.സിക്കെതിരെ രംഗതെത്തിയെന്ന അവകാശവാദം തെറ്റാണ്‌.

Avatar

Title:ത്രിപുര മുഖ്യമന്ത്രിയുടെ എന്‍ആര്‍സിയെ കുറിച്ചുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.

Fact Check By: Mukundan K 

Result: Partly False