Skip to content
Wednesday, June 10, 2026
  • Privacy Policy
  • Submit For Fact Checking
Fact Crescendo Malayalam | The leading fact-checking website in India

Fact Crescendo Malayalam | The leading fact-checking website in India

The fact behind every news!

  • Home
  • Archives
  • About
  • Contact Us
  • Other Languages
    • Hindi
    • English
    • Marathi
    • Gujarati
    • Tamil
    • Odia
    • Assamese
    • Bangla
    • Manipuri
  • APAC
    • Sri Lanka
      • Sri Lanka Tamil
      • Sri Lanka English
    • Myanmar
      • Myanmar English
    • Bangladesh
    • Cambodia
      • Cambodia English
    • Afghanistan
      • Pashto
      • Afghanistan English
    • Thailand
      • Thailand English
site mode button

പുല്‍വാമയില്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ട്വീറ്റിലൂടെ ജാമിയ സമര നേതാവ് അയിഷ റെന്ന സന്തോഷം പ്രകടിപ്പിച്ചോ?

രാഷ്ട്രീയം | Politics
December 27, 2019January 27, 2022Dewin Carlos

വിവരണം

ഇവളൊക്കെയാണ് പ്രബുദ്ധ കേരളത്തിലെ നന്മ മരം.. എന്ന തലക്കെട്ട് നല്‍കി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയും പൗരത്വ ബില്ലിനിതെരിയുള്ള സമരത്തില്‍ ശ്രദ്ധ നേടിയതുമായ അയിഷ റെന്ന എന്ന മലയാളി വിദ്യാര്‍ഥിനിയുടെ പേരിലുള്ള ഒരു ട്വിറ്റര്‍ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയിഷ എന്ന പേരില്‍ അവരുടെ അതെ ചിത്രവും ഉപയോഗിച്ച ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും bye..bye.. Pulwama sai panga nahi.. എന്ന ട്വീറ്റ് ചെയ്തിരുന്നതായും ഇതോടൊപ്പം പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവന്മാരുടെ പേരുകളുടെ ലിസ്റ്റും ചേര്‍ത്തു എന്നതുമാണ് സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ഇന്ത്യന്‍ ജവാന്‍മാരുടെ മരണത്തില്‍ സന്തോഷിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട അയിഷ. കേരളത്തിലെ മാമമാധ്യമങ്ങളുടെയും സിനിമക്കാരുടെയും ധീര വനിത.. എന്നതാണ് പോസ്റ്റിലെ ആരോപണം. ഷൈന്‍ നെടിയിരുപ്പില്‍ കഴിമ്പ്രം എന്ന വ്യക്തി പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 271ല്‍ അധികം ഷെയറുകളും 114ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്നത് പോലെ അയിഷ റെന്ന പുല്‍വാമയിലെ ജവന്‍മാരെ പരിഹസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ടോ? സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് യഥാര്‍ഥത്തില്‍ അയിഷ റെന്നയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ സ്ക്രീന്‍ഷോട്ട് പരിശോധിച്ചതില്‍ നിന്നും ട്വിറ്റര്‍ ഐഡിയിലെ സ്പെല്ലിങില്‍ തന്നെ തെറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. അയിഷ റെന്ന എന്നതാണ് ജാമിയയിലെ വിദ്യാര്‍ഥി സമര നേതാവിന്‍റെ പേര്. എന്നാല്‍ സ്ക്രീന്‍ഷോട്ടിലെ ട്വിറ്റര്‍ ഐഡിയില്‍ ‘അയിഷ റീന’ എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വസ്‌തുത എന്താണെന്ന് അറിയാന്‍ അയിഷ റെന്നയോടൊപ്പം ജാമിയയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ലദീദ എന്ന വിദ്യാര്‍ഥിയെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടിരുന്നു എന്നും. അത് അയിഷയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ അല്ലെന്നും ആരോ വ്യാജമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും ഇതെ കുറിച്ച് അയിഷയുടെ യഥാര്‍ഥ ട്വിറ്റര്‍ ഹാന്‍ഡിലില്‍  പ്രതികരണം പങ്കുവെച്ചിട്ടുണ്ടെന്നും ലദീദ വ്യക്തമാക്കി.

വ്യാജ സ്ക്രീന്‍ഷോട്ടിനെതിരെ അയിഷ റെന്നയുടെ യഥാര്‍ഥ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച ട്വീറ്റ്-

Dear folks,
As expected there are widespread use of Twitter handle mimicking my name like the one in this image. I hereby let you know that those are fake. I don't have any other Twitter account other than @AyshaRenna. Don't get misled by campaigns by vested interests. pic.twitter.com/vBLkendkdd

— Aysha Renna (@AyshaRenna) December 23, 2019

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ പേരിലെ അക്ഷരത്തെറ്റ് വ്യക്തമായി കാണാം-

നിഗമനം

ഫെയ്‌സ്ബുക്ക് പ്രചരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന പേരിലെ അക്ഷരത്തെറ്റും അതോടൊപ്പം വിഷയത്തെ കുറിച്ച് അയിഷയുടെ തന്നെ പ്രതികരണവും ലഭിച്ച സാഹചര്യത്തില്‍ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം. ആരോ വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു.

Avatar

Title:പുല്‍വാമയില്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ട്വീറ്റിലൂടെ ജാമിയ സമര നേതാവ് അയിഷ റെന്ന സന്തോഷം പ്രകടിപ്പിച്ചോ?

Fact Check By: Dewin Carlos 

Result: False

        
Tagged accountAyesha RennaImposterPulwamaTweet

Post navigation

തൃണമൂൽ എംപി അഭിഷേക്ബാനർജി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…?
ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347 ബിജെപിയുടെ മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചോ…?

Related Posts

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

April 24, 2019January 28, 2022Vasuki S

FACT CHECK: ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

November 15, 2021January 9, 2022Vasuki S

‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ  കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന്‍ സിംഗ് പറഞ്ഞിട്ടില്ല…

April 13, 2022April 13, 2022Mukundan K

Follow us

  • Fact checks
  • Comments

ഈ ചിത്രം ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൻ്റെതാണോ? സത്യാവസ്ഥ അറിയൂ…

June 10, 2026June 10, 2026Mukundan K

‘വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് ലീഗ് വേട്ടയാടുന്നു’ എന്ന് ബിന്ദു കൃഷ്ണയുടെ പേരില്‍ വ്യാജ പ്രചരണം…

June 8, 2026June 8, 2026Vasuki S

കുട്ടികളെ ഓട്ടോറിക്ഷയില്‍ സ്കൂളിലേയ്ക്ക് അയയ്ക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല, പ്രചരണം തെറ്റ്…

June 4, 2026June 4, 2026Vasuki S

മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോല്‍സവത്തിന് അറബി എഴുത്തുള്ള ബാനര്‍..? പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

June 3, 2026June 3, 2026Vasuki S

നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങൾ ബിഎസ്എഫിൻ്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

May 30, 2026May 30, 2026Mukundan K
  • ‘மெட்ரோவில் காதலியுடன் அமர்ந்திருந்த மகனுக்கு அங்கேயே நிச்சயம் செய்த தாய்’ என்று பரவும் வீட  commented on മെട്രോ സ്റ്റേഷനില്‍ വച്ച് വിവാഹനിശ്ചയം..? വീഡിയോ സ്ക്രിപ്റ്റഡ് ആണ്….: […] மலையாளம் வெளியிட்டிருந்த கட்டுரையை காண இ
  • Adil Ali  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Please remove restrictions for my account,I can't
  • Natraj Kavander  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : NATRAJ KAVANDER 999-Year Global Mission Committed
  • Vivienne  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : 🖕
  • Muhammad Qasim  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Slove fact check Please

Categories

  • രാഷ്ട്രീയം | Politics
  • സാമൂഹികം
  • ദേശീയം | National
  • അന്തര്‍ദേശിയ൦ | International
  • ദേശിയം
  • പ്രാദേശികം | Local

Latest News

  • ഈ ചിത്രം ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൻ്റെതാണോ? സത്യാവസ്ഥ അറിയൂ…

    June 10, 2026June 10, 2026Mukundan K
  • ‘വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് ലീഗ് വേട്ടയാടുന്നു’ എന്ന് ബിന്ദു കൃഷ്ണയുടെ പേരില്‍ വ്യാജ പ്രചരണം…

    June 8, 2026June 8, 2026Vasuki S

Archives

Fact Crescendo Malayalam | Theme: News Portal by Mystery Themes.
  • Our Methodology
  • Code of Principles
  • Disclaimer
  • Corrections Page