ഈ ചിത്രം ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൻ്റെതാണോ? സത്യാവസ്ഥ അറിയൂ…

Misleading Social

ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “” പവനായി ശവമായി” എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു. മലപ്പുറം കത്തി, മെഷീൻ ഗൺ, തോക്ക്, ബോംബ്, ഒലക്കേടെ മൂട്…….. പല രൂപത്തിലും, പല പ്രായത്തിലും പല പല വേഷവിധാനങ്ങളിലുമായിരുന്നു പാറ്റകളുടെ വരവ്. ആണും, പെണ്ണും, നപുംസകങ്ങളുമായുള്ള കുറേ കോമാളികൂട്ടങ്ങൾ പ്രതിഷേധത്തിനിടെ അമേരിയ്ക്കൻ പാറ്റ കുഴഞ്ഞുവീണു, 70 വയസ്സാകാറായ വട്ടപ്പൊട്ടുകാരി അന്തം കമ്മിണിപ്പാറ്റയെ ആരോ തള്ളി താഴെയിട്ടു. കൈയ്യിൽ ഹിറ്റുമായി , പാറ്റകളെ പെരുകാൻ അനുവദിയ്ക്കില്ല എന്ന് ആക്രോശിച്ചുകൊണ്ട് ടുക്കഡേ ഗ്യാംങ്ങുകാരനും എത്തിയിരുന്നു തെറ്റിദ്ധാരണ പരത്തക്കവിധം ഓറഞ്ച് ദുപ്പട്ട അണിഞ്ഞ ഹിഡുംബികൾ വേറേയും. കർഷക സമരം ഉൾപ്പെടെ ഏത് സമരത്തിനും മുൻപിലുള്ള അറുപതുകാരി അമ്മച്ചിയും മുതുമുത്തച്‌ഛൻമാരും, മുഖം മൂടിയ കുറുപ്പ് ചാക്കുകളും വരെ ഉണ്ടായിരുന്ന Gen. Z പ്രക്ഷോഭം പണ്ടാരം അടങ്ങി ….” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ചിത്രം 27 നവംബർ 2023ന് ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

വാർത്ത  വായിക്കാൻ – India Today | Archived

വാർത്ത പ്രകാരം ഈ ചിത്രം 2023 നവംബറിൽ ഡൽഹിയിൽ നടന്ന ഒരു പ്രൈഡ് മാർച്ചിൻ്റെതാണ്. ഈ മാർച്ച് ഡൽഹിയിലെ ബാറാഖംബ റോഡിൽ നിന്ന് ജന്തർ മന്തർ വരെയായിരുന്നു ഈ മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിൽ LGBTQIA+ സമൂഹം വലിയ തോതത്തിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിൻ്റെ ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

6 ജൂൺ 2026നാണ് ഡൽഹിയിലെ ജന്തർ മന്തറിൽ NEET, CBSE, CUET, തുടങ്ങിയ പരീക്ഷകളിൽ പേപ്പർ ലീക്കും ക്രമക്കേടുകൾക്കുമെതിരെ കോക്കറോച്ച് ജനത പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിൽ കോക്കറോച്ച് ജനത പാർട്ടിയുടെ സംസ്ഥാപകൻ അഭിജിത് ദിപ്കെയും എഡ്യൂക്കേഷനിസ്റ്റും സമൂഹ പ്രവർത്തകനുമായ സോനം വാങ്ചുക്കും പങ്കെടുത്തിരുന്നു. ഈ പ്രതിഷേധവും ചിത്രവും തമ്മിൽ യാതൊരു ബന്ധമില്ല.     

നിഗമനം

ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2023ൽ നടന്ന ഒരു പ്രൈഡ് മാർച്ചിൻ്റെ പഴയെ ചിത്രമാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ഈ ചിത്രം ഡൽഹിയിൽ നടന്ന കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൻ്റെതാണോ? സത്യാവസ്ഥ അറിയൂ…

Fact Check By: K. Mukundan

Result: Misleading

Leave a Reply