
വിജയ് മാല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് കോടികള്‍ സംഭാവനയായി നല്‍കി എന്ന വാദം ഉന്നയിച്ച് ഫെസ്ബൂക്കില്‍ ഒരു വ്യാജ ചെക്കിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. മാല്യ ബിജെപിക്ക് 35 കോടി രൂപയുടെ ചെക്ക് നല്‍കി എന്ന് ആരോപിച്ച് ചില ഫെസ്ബൂക്ക് പോസ്റ്റ് ഒരു ചെക്കിന്‍റെ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ ചെക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെക്ക് വ്യജമാന്നെന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഒന്ന് നോക്കാം.
വിവരണം

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ലണ്ടനിലേക്ക് രക്ഷപ്പെടുന്നതിനു മുമ്പ് വിജയ് മല്യ BJP യ്ക്ക് നൽകിയ Donation 35 കോടി രൂപയുടെ ചെക്ക്.
പലതും നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ.”
ഇതേ വാചകവും ചിത്രവും ഉപയോഗിച്ച് പല പ്രൊഫൈലുകള്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം:

എന്നാല്‍ ഈ ചെക്കിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ഇതിനെ മുന്നേയും ഈ ചെക്ക് പല സമയത്ത് സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഞങ്ങളുടെ മറാഠി ടീം ഈ ചെക്കിനെ കുറിച്ച് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത ഉപയോഗിക്കാം.
लंडन जाण्यापुर्वी विजय माल्ल्याने भाजपला 35 कोटी रुपये दिले होते का? : सत्य पडताळणी
ഞങ്ങള്‍ ചെക്കിന്‍റെ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മറ്റേയൊരു ചെക്ക് ലഭിച്ചു. ഈ ചെക്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനയാണ് കാണിക്കുന്നത്.
BigExpose!
— Jay® (@SaffronJay) December 29, 2016
.
Cash For Cheque Again Via @AxisBank
-70Crs BlackMoney of @AamAadmiParty Intercepted by @neilhaslam90 #AAPDonationScam @dir_ed pic.twitter.com/xtRhAO420s
സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഈ രണ്ടു ചെക്കും ഒന്നു തന്നെയാണ് എന്ന് മനസിലാക്കുന്നു. ചെക്കുകള്‍ തമ്മിലുള്ള സാമ്യതകള്‍ നമുക്ക് നോക്കാം:

- ആക്സിസ് ബാങ്ക് ബ്രാഞ്ചിന്‍റെ പേര്: രണ്ട് ചെക്കുകളിലും ഒരേ ബ്രാഞ്ച് അഡ്രസ് ആണ് കൊടുത്തിരിക്കുന്നത്, അതായത് ചാവടി ബാസാര്‍, ന്യൂ ഡല്‍ഹി.
- അക്കൗണ്ട് നമ്പര്‍: രണ്ട് ചെക്കുകളില്‍ നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പര്‍ ഒന്നാണ്.
- ചെക്കിന്‍റെ താഴെ നല്‍കിയ നമ്പര്‍: ചെക്കിന്‍റെ താഴെ നല്‍കിയ നമ്പര്‍ 119289 110211108 000460 29 ഒന്നാണ്.
- ചെക്കില്‍ നല്‍കിയ തുക: രണ്ട് ചെക്കുകളിലും എഴുതിയ തുക 35 കോടി രൂപയാണ്.
- ചെക്കില്‍ അക്കൗണ്ട് ഉടമയുടെ പേര്: രണ്ട് ചെക്കുകളിലും അക്കൗണ്ട് ഉടമകളുടെ പേര് GLAMOUR STEELS PRIVATE LIMITED എന്നാണ്.
ഇത് അല്ലാതെ ചെക്കില്‍ നല്‍കിയ ഒപ്പ് വിജായ് മാല്യയുടെതല്ല. താഴെ നല്‍കിയ യഥാര്‍ത്ഥ ഒപ്പുമായി താരതമ്യം ചെയ്‌താല്‍ നമുക്ക് ഈ ഒപ്പ് വ്യജമാണെന്ന് വ്യക്തമാകുന്നു.

നിഗമനം
പോസ്റ്റില്‍ നല്‍കിയ ചെക്ക് വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാക്കുന്നു.

Title:FACT CHECK: വിജയ് മല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് നല്‍കിയ ചെക്കിന്‍റെ ചിത്രമാണോ…? സത്യവസ്ഥ അറിയാം…
Fact Check By: Mukundan KResult: False
