ചെന്നൈ ഹാര്‍ബറില്‍ സിംഹക്കൂട്ടം ഇറങ്ങി മനുഷ്യനെ ആക്രമിച്ചെന്ന സന്ദേശത്തിന് പന്നിലെ വസ്‌തുത എന്ത്?

സാമൂഹികം

വിവരണം

ചെന്നൈ ഹാര്‍ബറില്‍ സിംഹം വന്ന് ഒരാളെ ആക്രമിച്ചു.. എന്ന സന്ദേശം വാട്‌സാപ്പിലൂടെ വ്യാപകമായി കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പെണ്‍സിംഹങ്ങള്‍ കൂട്ടത്തോടെ കണ്ടെയ്‌നറുകള്‍ക്ക് അരികിലൂടെ നടക്കുന്ന ചിത്രവും ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രവും എല്ലാ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ചെന്നൈ ഹാര്‍ബറില്‍ യഥാര്‍ഥത്തില്‍ സിംഹം കൂട്ട് കയറി മനുഷ്യരെ ആക്രമിച്ചിട്ടുണ്ടോ? ചിത്രങ്ങള്‍ ചെന്നൈ ഹാര്‍ബറിലെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

WhatsApp Images –

വസ്‌തുത വിശകലനം

സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ തമിഴ്‌നാട് പ്രതിനിധി ചെന്നൈ ഹാര്‍ബര്‍ ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരമൊരു സംഭവം ചെന്നൈ ഹാര്‍ബറില്‍ നടന്നിട്ട് തന്നെയില്ലെന്ന് ഹാര്‍ബര്‍ അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ ചെന്നൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും. അതെസമയം വ്യാജസന്ദേശം പ്രചരിപ്പിച്ചത് തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പോലീസും പ്രതികരിച്ചു. ഇത് കൂടാതെ ഹാര്‍ബറില്‍ അതെ പോലെ കാട്ടുപൂച്ചകളുമായി ചൈനയില്‍ നിന്നും ചെന്നൈ ഹാര്‍ബറില്‍ കപ്പല്‍ എത്തിയെന്നും മെഡിക്കല്‍ മാലിന്യവുമായി ചൈനയില്‍ നിന്നും കപ്പല്‍ വന്നെന്നും തുടങ്ങിയ വ്യാജ സന്ദേശങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുകയാണ്.

അതെ സമയം ഗുജറാത്തിലെ രാജ്‌കോട്ടിലെ പിപവാവ് പോര്‍ട്ടില്‍ സിംഹം കൂട്ടം എത്തിയ ചിത്രങ്ങളാണ് വാ‌ട്‌സാപ്പ് സന്ദേശത്തില്‍ ഉപോഗിച്ചിരിക്കുന്ന ചിത്രമെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 12ന് ടൈംസ് ഓഫ് ഇന്ത്യ ഇതെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വനമേഖലയില്‍ നിന്നും സിംഹങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് സധാരണയായി നടക്കുന്ന സംഭവമാണെന്നും പിപവാവ് പോര്‍ട്ടില്‍ ഇതിന് മുന്‍പും സിംഹങ്ങള്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വാട്‌സാപ്പ് സന്ദേശത്തില്‍ ഒരു മനുഷ്യനെ സിംഹം ആരോപിച്ചു എന്ന പേരില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തില്‍ സിംഹകൂട്ടം ഇത്തരത്തില്‍ പോര്‍ട്ടില്‍ ആരെയും ആക്രമിച്ചതായും റിപ്പോര്‍ട്ടില്ല. മറ്റെവിടെയെങ്കിലും നടന്ന അക്രമസംഭവങ്ങളുടെയോ അപകടത്തിന്‍റെയോ ചിത്രമാവാം ഇത്.

ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട്-

News LinkArchived Link

നിഗമനം

ചെന്നൈ ഹാര്‍ബറില്‍ സിംഹം ഇറങ്ങി ഒരാളെ അക്രമിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് നടപടിയെടുത്ത സാഹചര്യത്തില്‍ ആരും തന്നെ ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.

Avatar

Title:ചെന്നൈ ഹാര്‍ബറില്‍ സിംഹക്കൂട്ടം ഇറങ്ങി മനുഷ്യനെ ആക്രമിച്ചെന്ന സന്ദേശത്തിന് പന്നിലെ വസ്‌തുത എന്ത്?

Fact Check By: Dewin Carlos 

Result: False