
കൊറോണ വൈറസ് ഭീതി മൂലം പോൾട്രി വ്യവസായത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിക്കനന്‍റെ വില അതി വേഗത്തില്‍ കുറയുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചിക്കന്‍ തിന്നാല്‍ കൊറോണ വൈറസ് ബാധയുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഈ വില കുറവിന് കാരണമായിരിക്കാം. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചിക്കന്‍ ഫാമുകളില്‍ കോഴികളില്‍ പ്രത്യേക രോഗം കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ ശരീരത്തില്‍ മുഴുവന്‍ കുരുകള്‍ വന്ന ഒരു വ്യക്തിയെ നമുക്ക് കാണാം രണ്ടാമത്തെ ചിത്രത്തില്‍ ചത്ത കിടക്കുന്ന ഒരു കോഴിയെ നാം കാണുന്നു. രോഗലക്ഷണങ്ങളുടെ ചിത്രങ്ങളുണ്ടാകാം ഇവ എന്ന് മനസിലാവുന്നു. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂർണമായി വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വിവരണം

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികള്‍ക്ക് ഒരു പ്രത്യേക രോഗം പിടിപെട്ടിരിക്കുന്നു കേരള മീഡിയ മുക്കിയ വാര്‍ത്ത. കോഴിയിറച്ചി വിലകുറഞ്ഞ കിട്ടിയേക്കാം. മാരക വൈറസ് ആണ് രണ്ട് മാസത്തേക്ക് കോഴിവാങ്ങല്‍ ഉപേക്ഷിക്കുക കോഴികടകളില്‍ കോഴി വെട്ടുന്നവര്‍ സുക്ഷിക്കുക മാക്സിമം ഷെയര്‍ ചെയുക. കൂടതല്‍ അറിയാന്‍ തമിഴ്നാട് ഹെല്‍ത്ത് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് നോക്കുക.”
ഇതേ പോസ്റ്റിനു ലഭിച്ച ആകെയുള്ള കമന്റില്‍ ഈ പോസ്റ്റ് ഏകദേശം നാള്‍ കൊല്ലം പഴയതാണ് എന്ന് പറയുന്നുണ്ട്.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ രണ്ട് ചിത്രങ്ങളില്‍ മുകളിലെ ചിത്രം ചിക്കന്‍ പോക്സ് ബാധിച്ച ഒരു രോഗിയുടെതാണ്. ചിക്കന്‍ പോക്സ് വാരിസേല്ല സോസ്ട്ടര്‍ (Varicella Zoster) എന്ന വൈറസ് മൂലം ഉണ്ടാവുന്ന രോഗമാണ്. ഈ രോഗം മാരകമല്ല കൂടാതെ ചിക്കനില്‍ നിന്ന് പടരുന്നതല്ല. ഒരു പ്രാവശ്യം വല്ലോര്‍ക്കും ചിക്കന്‍ പോക്സ് ഉണ്ടായാല്‍ വിണ്ടും വരാനുള്ള സാധ്യത ഏറെ കുറവാണുണ്ടാവുക. ഈ വൈറസിനെതിരെ വാക്സിനും ലഭ്യമാണ്.

അടുത്ത ചിത്രം 2017 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

ഈ പോസ്റ്റ് കൊലങ്ങളായി ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഇതേ ഫെസ്ബൂക്കില്‍ 2017 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് താഴെ നമുക്ക് സ്ക്രീന്‍ഷോട്ടില്‍ കാണാം.

Archived Link |
തമിഴ് നാട് ഹെല്‍ത്ത് ഡിപ്പാർട്ടുമെന്റ്റ് വെബ്സൈറ്റ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു രോഗത്തിനെ കുറിച്ച് യാതൊരു മുന്നറിയിപ്പ് വെബ്സൈറ്റില്‍ കണ്ടെതിട്ടില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണമായി വ്യാജമാണ്. കൊല്ലങ്ങളായി ഇതേ വാചകം ഉപയോഗിച്ച് ഫെസ്ബൂക്കില്‍ ഇത്തരത്തില്‍ പ്രചരണം നടക്കുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ ചിക്കനില്‍ പ്രത്യേക രോഗത്തിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും അവരുടെ വെബ്‌സൈറ്റില്‍ നല്കിയിട്ടില്ല. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും തെറ്റിധരിപ്പിക്കുന്നതാണ്. അതിനാല്‍ ഈ പോസ്റ്റ് വിശ്വാസയോഗ്യമല്ല എന്ന് അനുമാനിക്കാം.

Title:FACT CHECK: തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികൾക്ക് പ്രത്യേക രോഗമെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.
Fact Check By: Mukundan KResult: False
