FACT CHECK: ഇന്ത്യയിലെ പെട്രോള്‍ നിരക്ക് ഇറ്റലി, ക്യൂബ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളെക്കാള്‍ അധികമാണോ...?
ഈയിടെ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില വളരെ അധികം കുറഞ്ഞതായി നമ്മള്‍ വാര്‍ത്തകളില്‍ കേട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയിലിന് വില്ല കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡിസല്‍ വില്ല കുറയ്ക്കാത്തതിനാല്‍ ഏറെ പ്രതിഷേധം ജനങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ മുകളിലുള്ള എക്സൈസ് നിരക്ക് കുട്ടാന്‍ തിരുമാനം എടുത്തത്. ഇതിനെ തുടര്‍ന്ന് സര്‍ക്കിനെതിരെ പല കുറിപ്പുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ഈ കുറിപ്പിന് ലഭിച്ചിരിക്കുന്നത് ആയിരത്തിലധികം ഷെയരുകളാണ്. ഈ വൈറല്‍ പോസ്റ്റില്‍ ഒരു ചിത്രം നല്‍കിട്ടുണ്ട്. ചിത്രത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ബര്‍മ, അഫ്ഗാനിസ്ഥാന്‍, ശ്രിലങ്ക എന്നി അയല്‍രാജ്യങ്ങള്‍ക്കൊപ്പം ഇറ്റലിയിലെയും ക്യൂബയിലെയും പെട്രോള്‍ നിരക്കുകള്‍ നല്‍കിട്ടുണ്ട്. ഇന്ത്യയില്‍ വന്‍ വിലയുള്ള പെട്രോളിന് ഈ രാജ്യങ്ങളില്‍ വളരെ ചുരുങ്ങിയ വിലയാനുള്ളത് എന്ന് പോസ്റ്റിലൂടെ പ്രചരിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റില്‍ നല്‍കിയ നിരക്കുകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ നിരക്കുകള്‍ തെറ്റാന്നെന്ന്‍ കണ്ടെത്തി. യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കൊള്ളക്കാര് ഇൻഡ്യ ഭരിക്കുമ്പോൾ ?”
പോസ്റ്റിലെ ചിത്രത്തില്‍ നല്‍കിയ വാചകത്തിന്‍റെ പരിഭാഷ ഇപ്രകാരം:
ലോകത്തിലെ രാജ്യങ്ങളിലെ പെട്രോള്‍ നിരക്കുകള്‍
പാക്കിസ്ഥാന്‍ 26 രൂപ
ബംഗ്ലാദേശ് 22 രൂപ
ക്യൂബ 19 രൂപ
ഇറ്റലി 14 രൂപ
നേപ്പാള്‍ 34 രൂപ
ബര്‍മ 30 രൂപ
അഫ്ഗാനിസ്ഥാന്‍ 34 രൂപ
വസ്തുത അന്വേഷണം
ഗ്ലോബല്‍ പെട്രോള്‍ പ്രൈസസ് എന്ന വെബ്സൈറ്റില്‍ ലോകത്തിലെ പല രാജ്യങ്ങളിലെ പെട്രോള്‍ നിരക്കുകള്‍ ലഭ്യമാണ്. വെബ്സൈറ്റ് പ്രകാരം അവര്‍ ഈ നിരക്കുകള്‍ ഒരു രാജ്യത്തിന്‍റെ സര്‍ക്കാര്‍ അലെങ്കില്‍ പ്രധാന എന്ന കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നാണ് ശേഖരിക്കുന്നത്.
ഈ വെബ്സൈറ്റ് നല്‍കിയ ഡാറ്റ ലോക ബാങ്കും, ബ്ലൂംബെര്‍ഗ് പോലെയുള്ള മാധ്യമങ്ങളു ഉപയോഗിച്ചിട്ടുണ്ട് എന്നും ഇവരുടെ വെബ്‌സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
Global Petrol Prices | Archived Link |
വെബ്‌സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം 16 മാര്‍ച്ച് 2020 വരെ വിവിധ രാജ്യങ്ങളിലെ പെട്രോള്‍ നിരക്കുകളും പോസ്റ്റില്‍ നല്‍കിയ നിരക്കുകള്‍ തമ്മിലെ താരതമ്യം നമുക്ക് താഴെ കാണാം.
Sr. No. | രാജ്യങ്ങള്‍ | പോസ്റ്റില്‍ നല്‍കിയ പെട്രോള്‍ നിരക്ക് (ഇന്ത്യന്‍ രൂപയില്‍) | വെബ്‌സൈറ്റില്‍ നല്‍കിയ പെട്രോള്‍ നിരക്ക് (ഇന്ത്യന്‍ രൂപയില്‍) |
1 | പാകിസ്ഥാന്‍ | 26 | 51.79 |
2 | ബംഗ്ലാദേശ് | 22 | 77.33 |
3 | ക്യൂബ | 19 | 88.67 |
4 | ഇറ്റലി | 14 | 123.62 |
5 | നേപ്പാള്‍ | 34 | 65.98 |
6 | ബര്‍മ | 30 | 38.08 |
7 | അഫ്ഗാനിസ്ഥാന്‍ | 36 | 44.72 |
8 | ശ്രി ലങ്ക | 34 | 64.40 |
ശ്രിലങ്കയിലും, മ്യാന്മാറിലുമുള്ള ഞങ്ങളുടെ പ്രതിനിധികളും അവരുടെ രാജ്യങ്ങളെ സംബന്ധിച്ചത്തോളം വെബ്സൈറ്റില്‍ നല്‍കിയ നിരക്കുകള്‍ ഏകദേശം ശരിയാണെന്ന് സ്ഥിരികരിച്ചു. ഗൂഗിളില്‍ അന്വേഷിച്ചാലും ഈ രാജ്യങ്ങളിലെ പെട്രോള്‍ നിരക്ക് ഏകദേശം വെബ്‌സൈറ്റില്‍ നല്‍കിയ നിരക്കുകളുമായി സമാനമാണ് എന്ന് മനസിലാകുന്നു. ബംഗ്ലാദേശ്, ക്യൂബ, ഇറ്റലി എന്നി രാജ്യങ്ങള്‍ ഒഴിവാക്കിയാല്‍ പോസ്റ്റില്‍ നല്‍കിയ മറ്റേ രാജ്യങ്ങളില്‍ പെട്രോള്‍ വില ഇന്ത്യയിലുള്ളതിനെക്കാള്‍ കുറവാണ് പക്ഷെ പോസ്റ്റില്‍ നല്‍കിയ വിലകള്‍ പൂര്‍ണ്ണമായി തെറ്റാണ്.
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. പോസ്റ്റില്‍ നല്‍കിയ പെട്രോള്‍ നിരക്കുകള്‍ മുഴുവന്‍ വസ്തുത വിരുദ്ധമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് തെളിയുന്നു.
Title:FACT CHECK: ഇന്ത്യയിലെ പെട്രോള്‍ നിരക്ക് ഇറ്റലി, ക്യൂബ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളെക്കാള്‍ അധികമാണോ...?
Fact Check By: Mukundan KResult: False