
വിവരണം
കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേയുള്ളൂ അധികാരം, മറ്റാര്‍ക്കും ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്യാന്‍ അനുവാദമില്ല. കുടാതെ തെറ്റായ വിവരങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ കണ്ടെത്തിയ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന് അടക്കം ഗ്രൂപ്പിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന തരത്തില്‍ ഒരു സന്ദേശം വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാനായി പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് 9049046809 എന്ന വാട്ട്സ്സാപ്പ് നമ്പറിലേക്ക് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത വ്യജമാന്നെന്ന് കണ്ടെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറി രവി നായക്കിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ-
അറിയിപ്പ്
ഇപ്പോൾ മുതൽ കൊറോണയെ കുറിച്ചുള്ള എല്ലാ അറിയിപ്പുകളും ഏതെങ്കിലുമൊരു സർക്കാർ ഏജൻസി മാത്രമേ പോസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന് എല്ലാ വാട്ട്സ്ആപ്പ് ഉപഭോക്താക്കളേയും അറിയിക്കുന്നു .. ഏതെങ്കിലും തെറ്റായ വിവരം പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടാൽ ഗ്രൂപ്പ് അഡ്മിൻമാർ അടക്കം എല്ലാ അംഗങ്ങളുടേയും പേരിൽ IT Act പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതാണ് എന്ന് ഓർമ്മിക്കുക
Ravi Nayak Principal Secretary Ministry of Home Affairs Goverment of India

ഇതേ സന്ദേശം ഫെസ്ബൂക്കിലും പല ഇടത്തും പ്രചരിക്കുന്നുണ്ട്. താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റ് നമുക്ക് കാണാം.

വസ്തുത അന്വേഷണം
ഈ പോസ്റ്റ് പല സംസ്ഥാനങ്ങളില്‍ പല ഭാഷകളില്‍ 30 മാര്‍ച്ച് 2020 മുതല്‍ പ്രച്ചരിക്കുകയാണ്. ഈ പോസ്റ്റിന്റെ അന്വേഷണം ഇതിനെ മുന്നേ ഞങ്ങളുടെ ഹിന്ദി ടീം നടത്തി, പോസ്റ്റ് വ്യജമാന്നെന്ന് തെളിയിച്ചിരുന്നു. ഈ അന്വേഷണം വായിക്കാനായി താഴെ നല്കിയ ലിങ്ക് ഉപയോഗിക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ ഒരു സന്ദേശം വാട്ട്സ്സാപ്പിലൂടെ പ്രച്ചരിപ്പിച്ചിട്ടില്ല എന്ന വ്യക്തമാക്കി പി.ഐ.ബി. അവരുടെ ട്വിട്ടര്‍ ഹാന്‍ഡിലില്‍ ഈ കുറിപ്പ് ഇട്ടിട്ടുണ്ട്.
No such order has been issued by the Ministry of Home Affairs.
— PIB Fact Check (@PIBFactCheck) March 30, 2020
Note: By sharing only official and accurate information on coronavirus, you can protect yourself and your family members.
For authentic information, please follow @MoHFW_INDIA and @PIB_India pic.twitter.com/XhVJnzjaUV
നിഗമനം
വാട്ട്സാപ്പ് സന്ദേശത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കോവിഡ്-19 സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കാനായി ഞങ്ങളുടെ വാട്ട്സ്സാപ്പ് നമ്പര്‍ 9049046809ലേക്ക് അയക്കുക.

Title:FACT CHECK: കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമേ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്ട്സ്സാപ്പ് അറിയിപ്പ് വ്യാജമാണ്…
Fact Check By: Mukundan KResult: False
