ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്

പ്രചരണം

ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം മുഴക്കുന്നത്. ഈ വീഡിയോയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം ലഭിച്ചിരുന്നു.

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെൻറ്സ് അതിഥി തൊഴിലാളികളും പൊലീസുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ഈ പ്രകടനം നം എന്ന് എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നത്.

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. നാദാപുരത്ത് 2019 ല്‍ പൗരത്വബില്ലിനെതിരെ അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍റെ വീഡിയോയാണ് ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വാർത്തയുടെ കീ ഉപയോഗിച്ച് തിരഞ്ഞപ്പോൾ കേരള കൗമുദി പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാറക്കടവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രകടനം നടന്നതിനെ കുറിച്ച് 2019 ഡിസംബർ 20 നാണ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കോൺഗ്രസ് നാദാപുരം പാറക്കടവിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധം നടത്തി. ഇരുന്നൂറോളം പേർ പങ്കെടുത്തു. പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജാഥ മുന്നോട്ടുനീങ്ങിയത്. രാഹുൽഗാന്ധിക്കു ജയ് വിളിക്കുന്നുണ്ടായിരുന്നു എന്നും പറയുന്നു.

ഇതേ വീഡിയോ ഇതേ വിവരണത്തോടെ 2019 മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട് എന്ന് കാണാം. യുട്യൂബിലും 2019 മുതല്‍ വീഡിയോ ലഭ്യമാണ്.

സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ പാറക്കടവ് പ്രദേശം ഉൾപ്പെടുന്ന വളയം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയുണ്ടായി. അതിഥി തൊഴിലാളികളുടെ 2019 ലെ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതിഥി തൊഴിലാളികൾ 2019 ല്‍ പൗരത്വബില്ലിനെതിരെ നടത്തിയ പ്രതിഷേധ റാലിയുടെതാണ് വീഡിയോ. ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സ് അതിഥി തൊഴിലാളികളും പോലീസുമായി ഉണ്ടായ സംഘർഷ പ്രശ്നങ്ങളുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല

നിഗമനം

പോസ്റ്റിലെ വീഡിയോ പഴയതാണ്. നാദാപുരം പാറക്കടവിൽ 2019 പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്‍റെതാണ്. കിഴക്കമ്പലത്ത് കിറ്റക്സിലെ തൊഴിലാളികളും പോലീസുമായുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്... കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല...

Fact Check By: Vasuki S

Result: Missing Context