FACT CHECK: ഈ ദൃശ്യങ്ങള്‍ അല്‍-അക്സാ പള്ളിയുടെതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦ | International

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യമായി ഇസ്രയേല്‍ ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ ഏറ്റവും പ്രധാനമായ കേന്ദ്രങ്ങളില്‍ ഒന്ന്, അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്ന് ഫോട്ടോഗ്രാഫി ചെയ്യാന്‍ അനുവാദം നല്‍കി എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ഈ സമയത്ത് ഇസ്രയേല്‍ അടക്കം മിക്കവാരം ലോക രാജ്യങ്ങള്‍ എല്ലാം കോവിഡ്‌-19 എന്ന മഹാമാരിയെ നേരിടുകയാണ്. ഇതിന്‍റെ’ ഇടയില്‍ ഇസ്രയേല്‍ അല്‍-അക്സാ പള്ളിയുടെ വാതില്‍ തുറന്നു കൊടുക്കുന്നത് പലോരും താല്പര്യത്തോടെ നോക്കുന്നു. പലോരും ഈ വീഡിയോയും സന്ദേശവും ഫെസ്ബൂക്ക്, വാട്ട്സ്സാപ്പ് അടക്കമുള്ള സാമുഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്ക് വെക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങള്‍ അല്‍-അക്സാ പള്ളിയുടെതല്ല എന്ന് മനസിലായി. എന്താണ് ഈ ദൃശ്യങ്ങളില്‍ കാണുന്ന പള്ളിയുടെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് അറിയാം.

വിവരണം

screencast-www.facebook.com-2020.04.02-17_12_30 from Harish Nair on Vimeo.

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയുടെ ഒപ്പമുള്ള അടികുറിപ്പ് ഇപ്രകാരമാണ്: “ആദ്യമായി ഇസ്രായേൽ സർക്കാർ അൽ-അക്സാ പള്ളിയുടെ വാതിൽ തുറന്ന് ഫോട്ടോഗ്രാഫി അനുവദിച്ചു. ഇബ്രാഹീം പ്രവാചകന്റെയും യാക്കൂബ് പ്രവാചകന്‍റെയും യൂസഫ് പ്രവാചകന്‍റെയും കബർ ആദ്യമായി കാണുക! ഈ ക്ലിപ്പ് മറ്റുള്ളവരുമായി പങ്കിടുന്നത് ഉറപ്പാക്കുക, അതുവഴി അവർക്ക് ഇത് കാണാനാകും.”

വസ്തുത അന്വേഷണം

വീഡിയോയിനെ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ച് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിപ്രവാചകന്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ യുട്യൂബ് വീഡിയോ ലഭിച്ചു. ഈ വീഡിയോയുടെ അടികുറിപ്പ് പ്രകാരം, ഇസ്രയേല്‍ ആദ്യമായി ഇബ്രാഹീം പ്രവാചകന്‍റെയും യാക്കൂബ് പ്രവാചകന്‍റെയും യൂസഫ് പ്രവാചകന്‍റെയും കബറിന്‍റെ പൊതുദര്‍ശനത്തിന് അനുവാദം നല്‍കി. ഈ കബറുകള്‍ ഹെബ്രോന്‍ നഗരത്തിലാണെന്നും വീഡിയോയുടെ വിവരണത്തില്‍ പറയുന്നുണ്ട്.

വീഡിയോയില്‍ പറയുന്ന ഹെബ്രോന്‍ നഗരം പാലസ്തിനിലാണ്, ഇവിടെയാണ്‌ ഇബ്രാഹിം പ്രവാചകന്‍റെയും യാക്കുബ് പ്രവാചകന്‍റെയും യുസുഫ് പ്രവാചകന്‍റെയും കബറുകളുള്ളത്. അല്‍-അക്സാ പള്ളി ജറുസലേമിലാനുല്ലത്. ജറുസലേം നഗരം ഇസ്രയേലിന്‍റെ അധികാരത്തിലാണുള്ളത്. ഹെബ്രോന്‍ നഗരം പാലസ്തീനിലാണ്. ഇവിടെ ആദ്യമായി എടുത്ത ദൃശ്യങ്ങളല്ല നാം വീഡിയോയില്‍ കാണുന്നത്. ഇവിടെ ഇതിനെ മുന്നേയും ഫോട്ടോഗ്രാഫി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. റിക്ക് സ്റ്റീവ്സ് യുറോപ്പ് എന്ന യുടുബ്‌ ചാനലില്‍ 2015ല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോയില്‍ ഹെബ്രോന്‍ നഗരവും ഇബ്രാഹിം പ്രവാചകന്‍റെ കബറും നമുക്ക് കാണാം.

ഈ നഗരത്തിന്‍റെ 80% പാലസ്തീന്‍ കാരുടെ അധികാരത്തിലാണ്, ബാക്കിയുള്ള 20% ഇസ്രായേലിന്‍റെയും. ഹെബ്രോനില്‍ ഇബ്രാഹിം പ്രവാചകന്‍റെ കബാറുള്ള സ്ഥാനം അതായത് കേവ് ഓഫ് ദി പെട്ട്രിയാ൪ച്സ് (Cave Of The Patriarchs) അതായത് ഗോത്രപിതാകന്മാരുടെ ഗുഹ എന്ന പേരില്‍ അറിയപെടും. ഇവിടെ ഇബ്രാഹിം പ്രവാചകനും, യുസുഫും യാക്കുബ് പ്രവാചകന്‍റെയും കബറുകളുണ്ട്. പക്ഷെ നഗരത്തിന്‍റെ പോലെ തന്നെ ഈ ഗുഹയും രണ്ട് ഭാഗങ്ങളില്‍ വിഭജിചിരിക്കുകയാണ്. മുസ്ലിം പള്ളിയും ജൂത പള്ളിയും ഇവിടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ 1994ല്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം മതവിശ്വാസികല്‍ക്ക്നെരെയുണ്ടായ ഒരു വെടിവെയ്പ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ രണ്ട് പള്ളികളെ വേര്‍പെടുത്താന്‍ ഒരു ബുല്ലറ്റ് പ്രൂഫ്‌ ചില്ല് കൊണ്ടുണ്ടാക്കിയ മതിലുണ്ട്. മതിലിന്‍റെ ഒരു വശത്ത് ജൂതന്മാരും മറു വശത്ത് മുസ്ലിങ്ങളും ദിവസവും ഇവിടെ പ്രാര്‍ത്ഥിക്കാരുണ്ട്.

Against The CompassArchived Link

അല്‍-അക്സാ പള്ളി എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ പലസ്തീന്‍റെ ഹെബ്രോന്‍ നഗരത്തിലുള്ള കേവ് ഓഫ് ദി പാട്രിയാര്‍ക്കിന്‍റെതാണ്. പ്രവാചകന്‍ ഇബ്രാഹിമും, യാക്കുബ്, യുസുഫ് എന്നി പ്രവാചകന്മാരുടെയും കബറുകള്‍ ഹെബ്രോനിലാണുള്ളത്. വീഡിയോയില്‍ നമുക്ക് ഇബ്രാഹിമിന്‍റെ പള്ളി വ്യക്തമായി കാണാം.

അല്‍-അക്സാ പള്ളി ജറുസലേമിലാനുല്ലത്. അവിടെ ഇബ്രാഹിം, യുസുഫ്, യാക്കുബ് എന്നി പ്രവാചകന്മാരുടെ കബറില്ല.

നിഗമനം

പോസ്റ്റില്‍ അല്‍-അക്സാ പള്ളിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ പാലസ്തീനിലെ ഹെബ്രോന്‍ നഗരത്തിലുള്ള കേവ് ഓഫ് ദി പാട്രിയാര്‍ക്കിന്‍റെതാണ്.

Avatar

Title:FACT CHECK: ഈ ദൃശ്യങ്ങള്‍ അല്‍-അക്സാ പള്ളിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False