ചാരായ വാറ്റ് കേസില്‍ തൃപ്‌തി ദേശായി പിടിയിലായി എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
വിവരണം
ചാരായം വാറ്റിയ കേസില്‍ തൃപ്‌തി ദേശായിയെ മുംബൈ പോലീസ് പൊക്കി.. എന്ന തലക്കെട്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കന്നുണ്ട്. ഇതകൂടാതെ ചില ചിത്രങ്ങളും ഈ പേരില്‍ പ്രചരിക്കുന്നുണ്ട്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപതി ദേശായിയെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ. വീഡിയോയില്‍ മദ്യക്കുപ്പികള്‍ ഒരു ചരടില്‍ കെട്ടിയ പോലെയും കാണാന്‍ കഴിയും. അരവിന്ദ് കണ്ടനാട്ട് എന്ന വ്യക്തി തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ 2ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 2,200ല്‍ അധികം ഷെയറുകളും 855ല്‍ അധികം റിയാക്ഷനുകളും ലഭിച്തിട്ടുണ്ട്. കോവിഡ് 19 കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ മദ്യം എങ്ങും ലഭിക്കാനില്ലെന്നും അതുകൊണ്ട് വാറ്റി വില്‍ക്കുകയായിരുന്നു എന്നും ചില പോസ്റ്റുകളില്‍ അവകാശവാദം ഉയര്‍ത്തുന്നുണ്ട്.
screencast-www.facebook.com-2020.04.02-20_08_20 from Dewin Carlos on Vimeo.
എന്നാല്‍ തൃപ്‌തി ദേശായിയെ ഇത്തരത്തില്‍ ചാരായം വാറ്റിന് പോലീസ് പിടികൂടിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശലനം
സംഭവത്തെ കുറിച്ച് ഞങ്ങളുടെ മഹാരാഷ്ട്ര വിഭാഗം (ഫാക്‌ട് ക്രെസെന്‍ഡോ മറാത്തി) നടത്തിയ അന്വേഷണത്തില്‍ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നവിസ് നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലാണ് തൃപ്‌തി ദേശായി അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 2019 സെപ്റ്റംബര്‍ 15ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഫാക്‌ട് ക്രെസെന്‍ഡോ മറാത്തി വസ്‌തുത വിശകലനം നടത്തിയിരിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നവിസ് നടത്തിയ റോഡ് ഷോയ്ക്ക് ഇടയില്‍ മദ്യ വിമുക്ത മഹാരാഷ്ട്ര എന്ന മുദ്രാവാക്യം ഉയര്‍ത്തി മദ്യക്കുപ്പി മാല ചാര്‍ത്തി പ്രതിഷേധിക്കാന്‍ ശ്രമിച്ച തൃപതി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി എന്നതായിരുന്നു യഥാര്‍ത്ഥ വാര്‍ത്ത. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പലരും തൃപതി ദേശായി ചാരായ വാറ്റ് കേസില്‍ പിടിയിലായതെന്ന പേരില്‍ പ്രചരണം നടത്തിയത്. പ്രചരണം ശ്രദ്ധയില്‍പ്പെട്ട തൃപതി ദേശായി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഏപ്രില്‍ ഒന്നിന് വാര്‍ത്തയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.
മറാത്തി ഫാക്‌ട് ക്രെസന്‍ഡോ റിപ്പോര്‍ട്ട്-
ടൈംസ് ഓഫ് ഇന്ത്യാ വാര്‍ത്ത-
തൃപ്‌തി ദേശായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
മദ്യ വിമുക്ത മഹാരാഷ്ട്ര എന്ന മുദ്രാവാക്യം ഉയര്‍ത്തി മുന്‍ മുഖ്യമന്ത്രിക്ക് മദ്യക്കുപ്പി മാല ചാര്‍ത്തി പ്രതിഷേധിക്കാന്‍ എത്തിയ തൃപ്‌തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോയയാണിതെന്നും ഇതിനെ അധികരിച്ച് പ്രചരിക്കുന്ന മറ്റ് പോസ്റ്റുകളുമെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:ചാരായ വാറ്റ് കേസില്‍ തൃപ്‌തി ദേശായി പിടിയിലായി എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False