മനോഹരമായ ഈ ആകാശദൃശ്യത്തിലുള്ളത് താമരശ്ശേരി ചുരമല്ല, ബാംഗ്ലൂരിലെ നന്ദിഹിൽസാണ്..

കൗതുകം

വിവരണം

സഹ്യപർവ്വതത്തോട് ചേർന്നുകിടക്കുന്ന കേരളത്തിലെ  മലയോര മേഖലകൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. വയനാട് കേരളത്തിലെ വളരെ മനോഹരമായ മലയോര മേഖലയാണ്.  കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. പാതയ്ക്ക് ഇരുവശവും നിറയെ കാടുകളാണ്. ആദ്യകാലത്ത് കുതിരസവാരി ചെയ്താണ് ഈ വഴിയിലൂടെ വയനാട്ടിൽ എത്തിയിരുന്നത്.  പിന്നീട് വാഹനഗതാഗതം നടത്താൻ പാകത്തിലുള്ള പാതയായി താമരശ്ശേരി ചുരം വികസിപ്പിച്ചു. ചുരം റോഡിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വയനാട് എത്തുന്നതുവരെ കഠിനമായ ഒൻപത് ഹെയർപിൻ വളവുകളാണ് ചുരത്തിൽ ഉള്ളത്. 

ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും ചുരം വഴി നമുക്ക് വേഗം എത്താനാകും. മനോഹരമായ താമരശ്ശേരി ചുരം ഏറെ പ്രസിദ്ധമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി ചുരത്തിന്‍റെ രാത്രിയിലെ ആകാശ ദൃശ്യങ്ങള്‍ എന്ന മട്ടിൽ മനോഹരമായ ഒരു വീഡിയോ ഫേസ്ബുക്ക് പേജുകളിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

archived linkFB post

ഹെയർ പിൻ വളവുകൾ ഉള്ള മലമ്പാതയുടെ ആകാശദൃശ്യമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പാമ്പ് ഇഴയുന്നത് പോലെ വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  

എന്നാൽ ഈ ദൃശ്യം താമരശ്ശേരി ചുരത്തിലെ തന്നെയാണോ എന്ന് അന്വേഷിച്ച് വായനക്കാരിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ അന്വേഷണം നടത്തിയത്. താമരശ്ശേരി ചുരമല്ല ബാംഗ്ലൂരിലെ നന്ദിഹിൽസ് എന്ന മനോഹരമായ പ്രദേശമാണിത് എന്ന ഫലം ഞങ്ങള്ക്ക് ഞങ്ങള്‍ക്ക് ലഭിച്ചു. 

എങ്ങനെയാണ് ഞങ്ങൾ അത് കണ്ടെത്തിയതെന്നും എന്താണ് ഇതിന്‍റെ വസ്തുത എന്നും താഴെ കൊടുക്കുന്നു 

വസ്തുത വിശകലനം

ഞങ്ങൾ ഈ വീഡിയോയില്‍ നിന്നും ചില ഫ്രെയിമുകള്‍ വേര്‍തിരിച്ച ശേഷം അവയില്‍ നിന്നും പ്രധാനപ്പെട്ട ഒന്നു രണ്ടെണ്ണം ഉപയോഗിച്ച്  അതിൽ നിന്നും ചില സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. തുടർന്ന് സമാനമായ ഒരു ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായി ഈ സ്ഥലം ബാംഗ്ലൂരിലെ നന്ദി ഹില്‍സ് ആണിത് എന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോൾ നന്ദിഹിൽസ് എന്ന പേരില്‍ ഇതേ വീഡിയോകൾ യൂട്യൂബിൽ നിന്ന് ലഭിച്ചു. 

archived link

ലഭിച്ച വിവരമനുസരിച്ച് ഇത് നന്ദിഹിൽസ് തന്നെയാണോ എന്നുറപ്പിക്കാനായി ഞങ്ങൾ ബാംഗ്ലൂർ നിവാസിയും ഐടി പ്രൊഫഷണലുമായ ഉദയകുമാര്‍ എന്ന വ്യക്തിയോട് വീഡിയോയെ പറ്റി അന്വേഷിച്ചു. അവിടുത്തെ റോഡുകളുടെ രീതി ഇങ്ങനെയാണ്. നന്ദിഹിൽസ് ആണെന്ന് ഉറപ്പിക്കാം എന്നാണ് അദ്ദേഹം നൽകിയ മറുപടി. കൂടാതെ ഞങ്ങൾ ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ നന്ദിഹിൽസിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. സാറ്റലൈറ്റ് ദൃശ്യം ശ്രദ്ധിക്കുക:

Nandi Hills

നമ്മുടെ പോസ്റ്റില്‍ നല്കിയിരിക്കുന്ന റോഡിന്‍റെ റൂട്ട്മാപ്പ് ശ്രദ്ധിച്ചാൽ ഇത് നന്ദിഹിൽസ് തന്നെയാണ് എന്ന് നമുക്ക് വ്യക്തമാകും.

നന്ദി ഹില്‍സിന്‍റെ പകല്‍ സമയത്തെ വീഡിയോ താഴെയുണ്ട്. വീഡിയോ കാണുമ്പോള്‍ പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ നന്ദി ഹില്‍സിലേത് തന്നെയാണെന്ന് വ്യക്തമാകും.  

archived link

ഇനി താമരശ്ശേരി ചുരത്തിന്‍റെ ഒരു യൂട്യൂബ് വീഡിയോ താഴെ കൊടുക്കുന്നു:

archived link

താമരശ്ശേരി ചുരത്തിൽ ഗൂഗിൾ മാപ്പ് ഇതാ ഇങ്ങനെയാണ്: 

Thamarassery Churam

അതിനാൽ ഈ  പോസ്റ്റിലെ ആകാശ ദൃശ്യത്തിൽ കാണുന്ന സ്ഥലം നന്ദിഹിൽസ് ആണ് എന്ന് നമുക്ക് ഉറപ്പിക്കാം. 

പോസ്റ്റ് നൽകിയിരിക്കുന്ന വീഡിയോയിൽ താമരശ്ശേരി ചുരം അല്ല കർണാടകയിലെ നന്ദിഹിൽസ് എന്ന മലയോര പ്രദേശമാണ്.  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഈ വീഡിയോ ദൃശ്യങ്ങൾ താമരശ്ശേരി ചുരത്തിലെ രാത്രി ദൃശ്യങ്ങളല്ല.  മറിച്ച് കർണാടകയിലെ നന്ദിഹിൽസ് നിന്നുമുള്ളതാണ്. 

Avatar

Title:മനോഹരമായ ഈ ആകാശദൃശ്യത്തിലുള്ളത് താമരശ്ശേരി ചുരമല്ല, ബാംഗ്ലൂരിലെ നന്ദിഹിൽസാണ്..

Fact Check By: Vasuki S 

Result: False