അഭിനന്ദൻ വർധമാന്‍റെ ജന്മദിനം എന്നാണ് …?

ദേശീയം | National സാമൂഹികം

വിവരണം 

ചേപ്പാടൻസ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇന്ത്യൻ നാവികസേനാ വിങ് കമാണ്ടർ അഭിനന്ദൻ വർധമാന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന് ജന്മദിന ആശംസ നേരുന്ന വാചകങ്ങളുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ” ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ആണെന്ന കാര്യം ആരും ഓർത്തില്ല. ഞാൻ പോലും… ഹാപ്പി ബർത്ത്‌ഡേ സാർ..പ്രൈഡ് ഓഫ് ഇന്ത്യ” എന്ന ഇംഗ്ളീഷ് വാചകങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. 

archived linkFB page

അതായത് ഇന്ന് ജൂലൈ 22 നാണ്  അഭിനന്ദൻ വർദ്ധമാന്‍റെ ജന്മദിനം എന്നാണ്  പോസ്റ്റ് അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ഇന്നാണോ അഭിനന്ദന്‍റെ ജന്മദിനം എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിന്റെ വസ്തുതാ പരിശോധനയ്ക്കായി abhinandan vardhman birthday  എന്ന കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. വിക്കിപീഡിയയിൽ അഭിനന്ദന്‍റെ ജന്മദിനം നൽകിയിരിക്കുന്നത് 1983 ജൂൺ 21 ആണ്. 

archived linkwikipedia 

ഞങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റും  സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകിയിട്ടുള്ള ഭാരത് രക്ഷക്  എന്ന വെബ്‌സൈറ്റിലും തിരഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ജന്മദിനം സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമായില്ല.

archived linkstarsunfolded

ട്വീട്ടറില്‍ അദ്ദേഹത്തിന് നല്കിയ ജന്മദിന ആശംസയാണ് താഴെ കൊടുത്തിരിക്കുന്നത്. 

archived linktwitter post

അഭിനന്ദന്‍റെ ജന്മദിനം പോസ്റ്റിൽ നൽകിയിട്ടുള്ളത് പോലെ ജൂലൈ 22 അല്ല ജൂൺ 21 ആണെന്ന് പൂർണ്ണമായും ഉറപ്പിക്കാം 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം പൂർണ്ണമായും തെറ്റാണ്. ഇന്ത്യൻ വ്യോമസേനാ വിങ് കമാണ്ടർ അഭിനന്ദൻ വര്‍ദ്ധമാന്‍റെ ജന്മദിനം ജൂൺ 21 ആണ്. അല്ലാതെ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ ജൂലൈ 22 അല്ല. അതിനാൽ മാന്യ വായനക്കാർ തെറ്റായ വിവരം നൽകിയിരിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 

Avatar

Title:അഭിനന്ദൻ വർധമാന്‍റെ ജന്മദിനം എന്നാണ് …?

Fact Check By: Vasuki S 

Result: False